ജെഎന്‍ ലൈറ്റിംഗ്സ്
പത്തനംതിട്ട: കേരളത്തിലെ പ്രമുഖ ലൈറ്റിംഗ് സ്ഥാപനമായ, തിരുവല്ല വെസ്റ്റ് ഓതറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎന്‍ ലൈറ്റിംഗ്സ് 26-ാം വര്‍ഷത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ പദ്ധതിയായ പി.എം. സൂര്യഘര്‍ യോജന തികച്ചും മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ജെഎന്‍ ലൈറ്റിംഗ്സ് വലിയ പങ്കുവഹിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ മുതല്‍ പണക്കാര് വരെയുള്ളവരുടെ വീടുകളില്‍ വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
പദ്ധതിക്കായി അപേക്ഷിക്കുന്നത് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട എല്ലാ സഹായങ്ങളും കമ്പനി നേരിട്ട് ചെയ്തു നല്കുന്നു. വെബ്സൈറ്റില്‍ അപേക്ഷകള്‍ അപ്ലോഡ് ചെയുന്നത് മുതല്‍ സോളാര്‍ ഇന്‍സ്റ്റലേഷനായി ബാങ്ക് ലോണ്‍ നല്‍കുന്നത് വരെ കമ്പനി നേരിട്ടാണ്. കേന്ദ്ര ഗവണ്മെന്റ് സബ്സിഡി തടസമില്ലാതെ ലഭ്യമാക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി വലിയ ഓഫറുകളും സ്പെഷല്‍ റിബേറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : JN Lightings Towards