x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്തു​ക​ൾ കു​റു​കെ ചാ​ടി; കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞു


Published: July 18, 2026 02:08 AM IST | Updated: July 18, 2026 02:08 AM IST

നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടകാ​​​ർ മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ചു

ഇ​​​രി​​​യ​​​ണ്ണി (കാ​​​സ​​​ർ​​​ഗോ​​​ഡ്): കാ​​​ട്ടു​​​പോ​​​ത്തു​​​ക​​​ൾ കു​​​റു​​​കെ ചാ​​​ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടകാ​​​ർ മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ചു മ​​​റി​​​ഞ്ഞ് ത​​​ക​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ബോ​​​വി​​​ക്കാ​​​നം-​​​കാ​​​ന​​​ത്തൂ​​​ർ റോ​​​ഡി​​​ൽ ഇ​​​രി​​​യ​​​ണ്ണി വ​​​നം​​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന എ​​​രി​​​ഞ്ഞി​​​പ്പു​​​ഴ സ്വ​​​ദേ​​​ശി പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ബോ​​​വി​​​ക്കാ​​​നം ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റി​​​നു കു​​​റു​​​കേ ഏ​​​താ​​​നും കാ​​​ട്ടു​​​പോ​​​ത്തു​​​ക​​​ള​​​ട​​​ങ്ങി​​​യ കൂ​​​ട്ടം പെ​​​ട്ടെ​​​ന്ന് ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​വ​​​യെ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വെ​​​ട്ടി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കാ​​​ർ നി​​​യ​​​ന്ത്ര​​​ണംവി​​​ട്ടു മ​​​റി​​​ഞ്ഞ​​​ത്.നാ​​​ലു കാ​​​ട്ടു​​​പോ​​​ത്തു​​​ക​​​ൾ പ്ര​​​ദേ​​​ശ​​​ത്ത് സ്ഥി​​​ര​​​മാ​​​യി ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ടെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

Tags : Wild buffalo jumped close

Recent News

Corehub Up