x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ങ്ക​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ത്തു​ക​ളി​ശ്ര​മം: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം അ​റ​സ്റ്റി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 17, 2026 11:36 PM IST | Updated: July 17, 2026 11:36 PM IST

മ​ൻ​ജോ​ത് ക​ൽ​റ

കൊ​ളം​ബോ: ല​ങ്ക​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ത്തു​ക​ളി​ക്ക് ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ഇ​ന്ത്യ​ൻ അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് താ​രം മ​ൻ​ജോ​ത് ക​ൽ​റ ശ്രീ​ല​ങ്ക​യി​ൽ അ​റ​സ്റ്റി​ലാ​യി. എ​ൽ​പി​എ​ൽ ഫ്രാ​ഞ്ചൈ​സി​യാ​യ ജാ​ഫ്ന കിം​ഗ്സി​ന്‍റെ സ​ഹ​ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​ണ് മ​ൻ​ജോ​ത് ക​ൽ​റ.

കാ​യി​ക​രം​ഗ​ത്തെ അ​ഴി​മ​തി​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള ല​ങ്ക​ൻ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ക​ൽ​റ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 31 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​രാ​ജ് പു​ഷ്പ എ​ന്ന മ​റ്റൊ​രു ഇ​ന്ത്യ​ൻ പൗ​ര​നെ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

2018ൽ ​ഇ​ന്ത്യ അ​ണ്ട​ർ-19 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടു​മ്പോ​ൾ ഫൈ​ന​ലി​ൽ സെ​ഞ്ചു​റി നേ​ടി തി​ള​ങ്ങി​യ താ​ര​മാ​ണ് ഓ​പ്പ​ണ​റാ​യ മ​ൻ​ജോ​ത് ക​ൽ​റ. പി​ന്നീ​ട് സ്പോ​ർ​ട്സ് ബി​സി​ന​സി​ലേ​ക്ക് തി​രി​ഞ്ഞ ഇ​യാ​ൾ ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ജാ​ഫ്ന കിം​ഗ്സ് ഫ്രാ​ഞ്ചൈ​സി​യു​ടെ നി​ക്ഷേ​പ​ക​നാ​കു​ന്ന​ത്.

അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ല​ങ്ക പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ ഈ ​അ​റ​സ്റ്റു​ക​ൾ ബാ​ധി​ക്കി​ല്ലെ​ന്ന് ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​താ​ര്യ​ത നി​ല​നി​ർ​ത്താ​ൻ പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ൽ​കു​മെ​ന്നും ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.

Tags : Arrest FixingAllegations LankaPremierLeague Sports SportsNews Cricket

Recent News

Corehub Up