x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ് ഗോട്ട്

ടി​ജോ മാ​ത്യു
Published: September 1, 2026 01:26 AM IST | Updated: September 1, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

ആ​ൽ​ബി​സെ​ലെ​സ്റ്റെ‌​യു​ടെ വെ​ള്ള​യി​ൽ ആ​കാ​ശ​നീ​ല വ​ര​യു​ള്ള കു​പ്പാ​യ​ത്തി​ൽ ആ ​കു​റി​യ മ​നു​ഷ്യ​ൻ ഇ​നി​യി​ല്ല. എ​ന്നാ​ൽ, അ​യാ​ൾ ദീ​ർ​ഘ​ച​തു​ര പ​ച്ച​പ്പു​ൽ​ത്ത​ട്ടി​ൽ ഇ​ടം-​വ​ലം കാ​ലു​കൊ​ണ്ട് എ​ഴു​തി​യ ക​വി​ത​ക​ൾ ഇ​നി​യു​മെ​ത്ര​യോ​കാ​ലം വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. ഫി​ഫ ലോ​ക​ക​പ്പി​ൽ ആ​റു ത​വ​ണ​യാ​ണ് ല​യ​ണ​ൽ ആ​ന്ദ്രേ​സ് മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ബൂ​ട്ട​ണി​ഞ്ഞ​ത്. അ​തി​ലെ ഓ​രോ മ​ത്സ​ര​വും ഓ​രോ ക​ഥ​യും ച​രി​ത്ര​വു​മാ​ണ്.

ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക‌ാ​യി അ​വ​സാന​മാ​യി മെ​സി‌​യു​ടെ കാ​ലി​ൽ​നി​ന്നും പി​റ​ന്ന​ത്. ആ​റു ലോ​ക​ക​പ്പു​ക​ൾ ക​ളി​ക്കു​ന്ന ഭൂ​ഗോ​ള​ത്തി​ലെ ര​ണ്ടേ​ര​ണ്ടു (ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ) താ​ര​ങ്ങളിൽ ഒരാളെന്ന പ​കി​ട്ടു​മാ​യാ​ണ് മെ​സി 2026 എ​ഡി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്; ഈ ​ലോ​ക​ക​പ്പോ​ടെ വി​ര​മി​ച്ചേ​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച മ​ട്ടി​ൽ.

ഒ​രു കി​രീ​ടം​കൂ​ടി ആ ​മ​ഹ​ത്വ​ത്തി​ന്‍റെ വ​ല‌​യ​ത്തി​ലേ​ക്കെ​ന്ന് ആ​രാ​ധ​ക​ർ കൊ​തി​ച്ചി​രു​ന്നു. പ്രാ​ണ​നാ​യി ക​രു​തു​ന്ന പി​താ​വി​ന്‍റെ അ​നാ​രോ​ഗ്യം പ​ല​പ്പോ​ഴും ഉ​ള്ളു​ല​ച്ചെ​ങ്കി​ലും ആൽ​ബി​സെ​ലെ​സ്റ്റ​യെ ഫൈ​ന​ൽ വ​രെ എ​ത്തി​ച്ചു. 2006ൽ ​ജ​ർ​മ​നി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​ലൂ​ടെ കാ​ൽ​പ്പ​ന്തി​ന്‍റെ ഭൂ​ഗോ​ള​പോ​രാ​ട്ട വേ​ദി​യി​ൽ പ​തി​നെ​ട്ടാം വ​യ​സി​ൽ അ​ര​ങ്ങേ​റി.

സെ​ർ​ബി​യ ആ​ൻ​ഡ് മൊ​ണ്ട​നെ​ഗ്ര​യോ​യ്‌​ക്കെ​തി​രേ ഗോ​ൾ​നേ​ടി തു​ട​ങ്ങി. 2010 ലോ​ക​ക​പ്പി​ൽ ക്ല​ബ് ഫു​ട്ബോ​ളി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്നി​ട്ടും ആ ​കാ​ലു​ക​ൾ നി​രാ​ശ​പ്പെ​ടു​ത്തി. ഇ​തി​ഹാ​സ​മാ​യ ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ർ​ജ​ന്‍റീ​ന എ​ത്തി​യ​ത്. ര​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്നു​വെ​ന്ന ഹൈ​പ്പും ര​ക്ഷ​യാ​യി​ല്ല. മെ​സി​ക്ക് ഒ​രു ഗോ​ൾ​പോ​ലും നേ​ട‌ാ​നാ​യി​ല്ല. ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന പു​റ​ത്താ‌​യി.

ക്ല​ബ് ഫു​ട്ബോ​ളി​ൽ മാ​ജി​ക്കു​ക​ൾ തീ​ർ​ക്കു​ന്ന ല​യ​ൺ അ​ർ​ജ​ന്‍റീ​ന കു​പ്പാ​യ​ത്തി​ൽ ക്യാ​റ്റാ​വു​ന്നു എ​ന്ന​ത് അ​ക്കാ​ല​ത്തെ ഫു​ട്ബോ​ൾ പ​ണ്ഡി​റ്റു​ക​ളി​ടെ ചു​ണ്ടി​ലെ വ​ല്ലാ​ത്ത ചൊ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, 2014 ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ ചി​റ​കി​ലേ​റി അ​ർ​ജ​ന്‍റീ​ന ഫൈ​ന​ൽ​വ​രെ​യെ​ത്തി. നാ​ല് ഗോ​ളു​ക​ൾ നേ​ടി​യ മെ​സി​ക്കാ​യി​രു​ന്നു ‌ഗോ​ൾ​ഡ​ൻ ബോ​ൾ. 2018ൽ ​ജോ​ർ​ജ് സാം​പോ​ളിയുടെ പ​രി​ശീ​ല​ന​ത്തി​ലെ​ത്തി​യ അ​ർ​ജ​ന്‍റീ​ന​യും മെ​സി​യും നി​രാ​ശ​പ്പെ​ടു​ത്തി. റ​ഷ്യ​യി​ൽ ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഉ​ള്ള​കാ​ലം ഓ​ർ​ത്തി​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ്. മെ​സി കി​രീ​ടം ചൂ​ട​ണ​മെ​ന്ന് വി​രോ​ധി​ക​ൾ പോ​ലും ആ​ഗ്ര​ഹി​ച്ച കാ​ലം. സൗ​ദി​യോ​ട് തോ​റ്റ് തു​ട​ങ്ങി​യെ​ങ്കി​ലും ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി കി​രീ​ടം ചൂ​ടി ദി ​അ​ൾ​ട്ടി​മേ​റ്റ് ഗോ​ട്ടാ‌​യി.

ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ റി​ക്കാ​ർ​ഡു​ക​ൾ നി​ര​വ​ധി​യാ​ണ്. ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ക​ളി​ക്ക​ള​ത്തി​ൽ ചെ​ല​വ​ഴി​ച്ച താ​രം (3,054 മി​നി​റ്റ്). നാ​യ​ക​നാ​യി കൂ​ടു​ത​ൽ (27) മ​ത്സ​ര​ങ്ങ​ൾ. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ താ​രം (12 അ​സി​സ്റ്റു​ക​ൾ). അ​ഞ്ച് വ്യ​ത്യ​സ്ത ലോ​ക​ക​പ്പു​ക​ളി​ൽ അ​സി​സ്റ്റ് ന​ൽ​കി​യ ഏ​ക താ​രം.‌ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളും അ​സി​സ്റ്റും.

ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള 'ഗോ​ൾ​ഡ​ൻ ബോ​ൾ' പു​ര​സ്കാ​രം ര​ണ്ട് ത​വ​ണ (2014, 2022) നേ​ടി​യ ഒ​രേ​യൊ​രു താ​രം. ലോ​ക​ക​പ്പി​ന്‍റെ ഒ​രു എ​ഡി​ഷ​നി​ൽ (2022) ഗ്രൂ​പ്പ് ഘ​ട്ടം, പ്രീ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​വ​യി​ലെ​ല്ലാം ഗോ​ൾ നേ​ടി​യ ഏ​ക ക​ളി​ക്കാ​ര​ൻ.‌ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ താ​ര​വും (14 ത​വ​ണ) മ​റ്റാ​രു​മ​ല്ല. ലോ​ക​ക​പ്പി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന (38) റി​ക്കാ​ർ​ഡും2026 ലോ​ക​ക​പ്പി​ൽ സ്വ​ന്തം പേ​രി​ലാ​ക്കി. അ​തെ, മെ​സി​യു​ടെ രാ​ജ്യാ​ന്ത​ര ക​രി​യ​ർ ലോ​ക​ക​പ്പി​ലെ സു​വ​ർ​ണ മ​ണി​ക്കൂ​റു​ക​ളി​ലെ തി​ള​ക്ക​വും ചേ​ർ​ന്ന​താ​ണ്...

Tags : WorldCup Goat Messi FootballLegend Sports

Recent News

Corehub Up