x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ന്യാ​​​​യ​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: September 1, 2026 12:52 AM IST | Updated: September 1, 2026 12:52 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ന്യാ​​​​യ​​​​വും യു​​​​ക്തി​​​​സ​​​​ഹ​​​​വു​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

1980ലെ ​​​​ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​പോ​​​​ലെ സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കേ​​​​ണ്ട ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യ്ക്കു പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ മൂ​​​​ല്യ​​​​വും പ​​​​രി​​​​ക്കി​​​​ന്‍റെ​​​​യും ന​​​​ഷ്‌​​​ട​​​​ത്തി​​​​ന്‍റെ​​​​യും തീ​​​​വ്ര​​​​ത​​​​യും ക​​​​ണ​​​​ക്കാ​​​​ക്കി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണം. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം കോ​​​​ട​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ് നി​​​​യാ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ന്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​ശ്രി​​​​ത​​​​ര്‍​ക്കു​​​​ള്ള ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം 20,000 രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 1.98 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തി​​​​യ സു​​​​ല്‍​ത്താ​​​​ന്‍ ബ​​​​ത്തേ​​​​രി സ​​​​ബ്‌​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വും അ​​​​തു ശ​​​​രി​​​​വ​​​​ച്ച വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ​​​​കോ​​​​ട​​​​തി വി​​​​ധി​​​​യും ചോ​​​​ദ്യം ചെ​​​​യ്തു വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണ് നി​​​​രീ​​​​ക്ഷ​​​​ണം.

സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​ത്തു​​​​ക അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 2001ല്‍ ​​​​കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട വ​​​​യ​​​​നാ​​​​ട് ചാ​​​​മ​​​​പ്പാ​​​​റ സ്വ​​​​ദേ​​​​ശി സ്‌​​​​ക​​​​റി​​​​യ​​​​യു​​​​ടെ ഭാ​​​​ര്യ സാ​​​​റ​​​​മ്മ​​​​യും മ​​​​ക്ക​​​​ളും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യ​​​​ത്.

Tags : WildlifeAttack Assurance FairCompensation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaHighCourt

Recent News

Corehub Up