മണിപ്പൂർ നിയമസഭാ മന്ദിരം
ചുരാചന്ദ്പുർ: നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ മണിപ്പൂരിലെ പത്ത് എംഎൽഎമാർക്ക് കുക്കി നേതൃത്വത്തിന്റെ നിർദേശം.
അവഗണിക്കുന്ന എംഎൽഎമാർ കുക്കികൾക്കൊപ്പം നിലകൊള്ളുന്നില്ലെന്നു പരസ്യപ്പെടുത്തുമെന്നും പരമോന്നത സംഘടനയായ കുക്കി ഇൻ പി മണിപ്പുർ പറഞ്ഞു. പ്രത്യേകഭരണ സംവിധാനം രാഷ്ട്രീയ പരിഹാരമില്ലെങ്കിൽ നിയമസഭയുടെ പതിവുനടപടികൾ അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
നിയമസഭയുടെ എട്ടാം സമ്മേളനം നാളെ തുടങ്ങും. അറുപത് അംഗ സഭയിൽ കുക്കികൾക്ക് പത്ത് എംഎൽഎമാരാണ് ഉള്ളത്. ഉപമുഖ്യമന്ത്രി നെംച കിപ്ഗെൻ ഉൾപ്പെടെയാണിത്. ആറ് എംഎൽഎമാർ ബിജെപി ടിക്കറ്റിലാണു സഭയിലെത്തിയത്.
Tags : MLAs Kuki leadership Assembly StrictInstructions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash