x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെസിയുടെ വിരമിക്കൽ കുറിപ്പ്

വെബ്ഡെസ്ക്
Published: September 1, 2026 01:14 AM IST | Updated: September 1, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

“ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷ​മു​ള്ള ഈ ​ഇ​ട​വേ​ള​യി​ല്‍ ഏ​റെ ആ​ലോ​ചി​ച്ചു. ഒ​ടു​വി​ല്‍ ആ ​തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണ്...

എ​ന്‍റെ മ​ന​സി​നെ ആ​ഴ​ത്തി​ല്‍ വേ​ദ​നി​പ്പി​ച്ച, വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു തീ​രു​മാ​ന​മാ​ണി​ത്. എ​ങ്കി​ലും, ഇ​ത് അ​തി​നു​ള്ള ശ​രി​യാ​യ സ​മ​യ​മാ​ണെ​ന്നു ബോ​ധ്യ​മു​ണ്ട്. ന​മ്മ​ള്‍ എ​ല്ലാം നേ​ടി​യെ​ടു​ത്ത ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല, അ​തി​നു​മു​മ്പും എ​പ്പോ​ഴും എ​ന്‍റെ സ​ര്‍​വ​സ്വ​വും ടീ​മി​നാ​യി ന​ല്‍​കി. നി​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷം ന​ല്‍​കാ​നും ഫു​ട്‌​ബോ​ളി​ലൂ​ടെ അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര​നാ​യ​തി​ലും അ​ഭി​മാ​നി​ക്കു​ന്നു. ഈ ​ജ​ഴ്‌​സി​ക്കു വേ​ണ്ടി ഞാ​ന്‍ എ​പ്പോ​ഴും പോ​രാ​ടു​ക​യും എ​ല്ലാം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​മ​യം അ​തി​വേ​ഗം ക​ട​ന്നു​പോ​കു​ന്നു. പ​ല​തും അ​വ​സാ​നി​ക്കു​ന്നു; അ​തി​ല്‍ എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് അ​ര്‍​ജ​ന്‍റൈ​ന്‍ ജ​ഴ്‌​സി ഊ​രു​ക എ​ന്ന​ത്. ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് ഞാ​ന്‍ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്തു​വ​ച്ച കാ​ര്യ​മാ​ണ്. അ​ന്നും ഇ​ന്നും എ​ന്നും... രാ​ജ്യ​ത്തി​നാ​യി ഞാ​ന്‍ എ​ല്ലാം ന​ല്‍​കി​ക്ക​ഴി​ഞ്ഞു, ഇ​നി ബാ​ക്കി​യൊ​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല, എ​നി​ക്കു​ശേ​ഷം ആ ​സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ മി​ക​ച്ച യു​വ​താ​ര​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്നു​ണ്ട്.

ഇ​ക്കാ​ല​ത്തി​നി​ട​യി​ല്‍ നി​ങ്ങ​ള്‍ ന​ല്‍​കി​യ എ​ല്ലാ സ്‌​നേ​ഹ​ത്തി​നും ന​ന്ദി. ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ നി​ങ്ങ​ൾ ന​ട​ത്തി​യ ആ​ര്‍​പ്പു​വി​ളി​ക​ള്‍ കേ​ള്‍​ക്കു​ന്ന​ത് ഇ​നി വ​ല്ലാ​തെ മി​സ് ചെ​യ്യും. ഇ​നി മു​ത​ല്‍ നി​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി, പു​റ​ത്തു​നി​ന്നു​കൊ​ണ്ട് എ​പ്പോ​ഴും ടീ​മി​നെ ആ​വേ​ശ​ത്തോ​ടെ പി​ന്തു​ണ​യ്ക്കും (ന​ല്ല സ​മ​യ​ത്തും പ്ര​ത്യേ​കി​ച്ച് മോ​ശം സ​മ​യ​ങ്ങ​ളി​ലും).

എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തി​നും മ​നോ​ഹ​ര​വും എ​ന്നാ​ല്‍ ദു​ഷ്‌​ക​ര​വു​മാ​യ ഈ ​യാ​ത്ര​യി​ല്‍ എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ച​തി​നും എ​ന്‍റെ കു​ടും​ബ​ത്തി​ന് ന​ന്ദി. ഈ ​യാ​ത്ര പ​ങ്കി​ടാ​ന്‍ അ​വ​സ​രം ല​ഭി​ച്ച ഓ​രോ പ​രി​ശീ​ല​ക​രോ​ടും സ​ഹ​താ​ര​ങ്ങ​ളോ​ടും മാ​നേ​ജ​ര്‍​മാ​രോ​ടും ന​ന്ദി പ​റ​യു​ന്നു. മാ​യാ​ത്ത ഓ​ര്‍​മ​ക​ളും നി​മി​ഷ​ങ്ങ​ളും മ​ന​സി​ല്‍ സൂ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ഞാ​ന്‍ മ​ട​ങ്ങു​ന്ന​ത്.

എ​ന്‍റെ എ​ല്ലാ സ​ഹ​താ​ര​ങ്ങ​ളോ​ടും നി​ങ്ങ​ള്‍​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ അ​ഭി​മാ​ന​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും കൂ​ടി​യാ​ണ് ഞാ​ന്‍ പ​ടി​യി​റ​ങ്ങു​ന്ന​ത്. നി​ങ്ങ​ളോ​ടൊ​പ്പം സു​വ​ര്‍​ണ നി​മി​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും ഞാ​ന്‍ സ്‌​നേ​ഹി​ക്കു​ന്നു!

എ​ന്നെ അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര​നാ​ക്കി​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി”...

Tags : Messi RetirementNote Sports FootballLegend

Recent News

Corehub Up