പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിലെ എഥനോളിന്റെ കൃത്യമായ അളവ് ഉപഭോക്താവിനു കാണാൻ കഴിയുന്ന തരത്തിൽ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നും ബില്ലുകളിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വിഷയത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെ സമീപിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വാരൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹർജിയെ എതിർത്തു. എഥനോൾ നയത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി ഇതിനകം തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Ethanol SupremeCourt DismissesPetition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash