ന്യൂഡല്‍ഹി: 100 ശതമാനം എഥനോളില്‍ ഓടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് ഇന്ന് പുറത്തിറക്കും. ഇതിലൂടെ ഹീറോ ബദല്‍ ഇന്ധന വാഹന രംഗത്ത് വലിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.
വരാനിരിക്കുന്ന ഹീറോ മോട്ടോര്‍സൈക്കിള്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഫ്ലെക്സ്-ഫ്യുവല്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
നിലവിലുള്ള സുസുക്കി ജിക്സര്‍ SF 250 ഫ്ലെക്സ് ഫ്യുവല്‍, ഹോണ്ട CB300F ഫ്ലെക്സ് ഫ്യുവല്‍ തുടങ്ങിയ മോഡലുകള്‍ E85 ഇന്ധനത്തില്‍ (85 ശതമാനം വരെ എഥനോള്‍ അടങ്ങിയ മിശ്രിതം) ഓടിക്കാന്‍ പാകത്തിലുള്ളതാണ്. ഹീറോയുടെ പുതിയ വാഹനം 100 ശതമാനം എഥനോളിലും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.