x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ ക​​രു​​ത്തി​​ൽ; ആ​​ദ്യ​​പാ​​ദ ജി​​ഡി​​പി 7.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു

വെബ്ഡെസ്ക്
Published: August 31, 2026 11:25 PM IST | Updated: August 31, 2026 11:25 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: 2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന (ജി​​ഡി​​പി) വ​​ള​​ർ​​ച്ച 7.8 ശ​​ത​​മാ​​നം. സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം ഇം​​പ്ലി​​മെ​​ന്‍റേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ ക​​ണ​​ക്കി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​മു​​ള്ള​​ത്.

ആ​​ദ്യ​​പാ​​ദ​​മാ​​യ ഏ​​പ്രി​​ൽ-​​ജൂ​​ണ്‍ മാ​​സ​​ത്തി​​ലെ ജി​​ഡി​​പി വ​​ള​​ർ​​ച്ച തൊ​​ട്ടു​​മു​​ൻ​​പ​​ത്തെ പാ​​ദ​​ത്തി​​ലെ വ​​ള​​ർ​​ച്ച (8.6 ശ​​ത​​മാ​​നം)​​യേ​​ക്കാ​​ൾ കു​​റ​​വാ​​ണ്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ സ​​മാ​​ന​​പാ​​ദ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 6.9 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യേ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്.

ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ഏ​​ഴു​​ ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് പ്ര​​വ​​ചി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​തി​​നേ​​ക്കാ​​ൾ 0.8 ശ​​ത​​മാ​​നം കൂ​​ടു​​ത​​ൽ വ​​ള​​ർ​​ച്ച നേ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഒ​​ന്നാം പാ​​ദ​​ത്തി​​ലെ റി​​യ​​ൽ ജി​​ഡി​​പി 81.36 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് 75.46 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. വ​​ള​​ർ​​ച്ച മു​​ൻ പാ​​ദ​​ത്തി​​ലെ 8.6 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ലെ 6.8 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്. ഇ​​തോ​​ടൊ​​പ്പം നോ​​മി​​ന​​ൽ ജി​​ഡി​​പി 10.3 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യും കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ട്.

സ​​ന്പ​​ദ്‌‌വ്യ​​വ​​സ്ഥ​​യി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ച​​ര​​ക്കു​​ക​​ളു​​ടെ​​യും സേ​​വ​​ന​​ങ്ങ​​ളു​​ടെ​​യും മൂ​​ല്യം അ​​ള​​ക്കു​​ന്ന ’ഗ്രോ​​സ് വാ​​ല്യൂ ആ​​ഡ​​ഡ്’ (GVA) വ​​ള​​ർ​​ച്ചാ നി​​ര​​ക്ക്, 73.82 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു. 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ​​പാ​​ദ​​ത്തി​​ലി​​ത് 68.21 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ഇ​​ത് 8.2 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യാ​​ണ് കാ​​ണി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ലി​​ത് മു​​ൻ പാ​​ദ​​ത്തെ 8.7 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണ്.

Tags : IndianEconomy Strength Q1GDP GrowthRises Business

Recent News

Corehub Up