Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strength

ഐക്യം രാജ്യത്തിന്‍റെ കരുത്ത്: കനിമൊഴി

പാ​ലാ: വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെ​ന്നും ജാ​തി, വ​ര്‍ഗ, മ​ത വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഐ​ക്യ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തെ​ന്നും ക​നി​മൊ​ഴി എം​പി. അ​ല്‍ഫോ​ന്‍സാ കോ​ള​ജ് ഇം​ഗ്ലീ​ഷ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഫാ. ​ഡോ. ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ല്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പാ​ര്‍ല​മെ​ന്‍റ് അം​ഗ​വും ക​വിയും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​മാ​യ ക​നി​മൊ​ഴി ക​രു​ണാ​നി​ധി.

സാ​ഹി​ത്യം, ഭാ​ഷ, ജ​നാ​ധി​പ​ത്യം: വാ​ക്കി​ന്‍റെ ശ​ക്തി എ​ന്ന വി​ഷ​യ​ത്തി​ലാ​യിരുന്നു പ്ര​ഭാ​ഷ​ണം. വ്യ​വ​സ്ഥി​തി​യി​ലെ കാ​ര്‍ക്ക​ശ്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന​ത് സാ​ഹി​ത്യ​വും ക​ല​യു​മാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഴു​ത്ത​ച്ഛ​നും കു​ഞ്ച​ന്‍ ന​മ്പ്യാ​രും ത​ങ്ങ​ളു​ടെ ക​വി​ത​ക​ളി​ലൂ​ടെ നി​ര്‍വ​ഹി​ച്ച​ത് സാ​ഹി​ത്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും റീ​ലു​ക​ളി​ലൂ​ടെ​യും പു​റ​ത്തു​വ​രു​ന്ന വാ​ക്കു​ക​ളു​ടെ ശ​ക്തി ഭ​ര​ണ​കൂ​ട​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തെ മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ല​യ്ക്ക് ക​ഴി​യും. എ​ഴു​ത​പ്പെ​ട്ട വാ​ക്കു​ക​ള്‍ മ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ര്‍, ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ നി​ശ​ബ്ദ​ത​യെ​യും അ​വ​ഗ​ണ​ന​യെ​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്തു.

പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം വി​ദ്യാ​ര്‍ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും ക​നി​മൊ​ഴി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​നും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യു​മാ​യി​രു​ന്ന ഫാ. ഡോ. ​ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ലി​ന്‍റെ സ്മ​ര​ണാ​ര്‍ഥ​മാ​ണ് പ്ര​ഭാ​ഷ​ണപ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചുവ​രു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, മ​ഞ്ജു ജോ​സ്, കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ളാ​ച്ചാ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് ബ​ര്‍സാ​ര്‍ ഫാ. ​ഡോ. ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Business

കരുത്തു തിരിച്ചുപിടിച്ച് വിപണി

മും​​ബൈ: ഇ​​റാ​​നെ​​തി​​രേ യു​​എ​​സ് ആ​​ക്ര​​മ​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​യെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഒ​​രു ദി​​വ​​സ​​ത്തെ ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി.

തി​​ങ്ക​​ളാ​​ഴ്ച​​യു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​ന്‍റെ പ​​കു​​തി​​യ​​ല​​ധി​​ക​​വും തി​​രി​​ച്ചു​​പി​​ടി​​ച്ചു​​കൊ​​ണ്ട് സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നട​​ത്ത് നേ​​ട്ട​​മു​​ണ്ടാ​​ക്കി. ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​വും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ൾ​​ക്കു ക​​രു​​ത്തു​​പ​​ക​​ർ​​ന്നു.

സെ​​ൻ​​സെ​​ക്സ് 1372 പോ​​യി​​ന്‍റ് (1.89%) ഉ​​യ​​ർ​​ന്ന് 74,068ലും ​​നി​​ഫ്റ്റി 50 സൂ​​ചി​​ക 400 പോ​​യി​​ന്‍റ് (1.78%) നേ​​ട്ട​​ത്തി​​ൽ 22,912ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ മു​​ന്നേ​​റ്റം ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ള്ള എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ആ​​കെ വി​​പ​​ണിമൂ​​ല​​ധ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം എ​​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ഇ​​തോ​​ടെ വി​​പ​​ണിമൂ​​ല്യം 423 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. 

സെ​​ൻ​​സെ​​ക്സി​​ലെ 30 ഓ​​ഹ​​രി​​ക​​ളി​​ൽ പ​​വ​​ർ​​ഗ്രി​​ഡ്, എ​​സ്ബി​​ഐ ഒ​​ഴി​​കെ മ​​റ്റെ​​ല്ലാം നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

എ​​ൻ​​എ​​സ്ഇ​​യി​​ലെ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ നി​​ഫ്റ്റി മീ​​ഡി​​യ​​യാ​​ണ് മു​​ന്നേ​​റ്റ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്കി​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2483 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 809 എ​​ണ്ണ​​ത്തി​​ന് ഇ​​ടി​​വു​​ണ്ടാ​​യി. 79 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യി​​ലെ നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

യു​​എ​​സ്-​​ഇ​​റാ​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി യു​​എ​​സും ഇ​​റാ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ട്രം​​പ് ത​​ന്‍റെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ച​​ർ​​ച്ച​​ക​​ൾ ഈ ​​ആ​​ഴ്ച​​യി​​ലു​​ട​​നീ​​ളം തു​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള സൈ​​നി​​കാ​​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​ഞ്ചു ദി​​വ​​സ​​ത്തേ​​ക്ക് നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ച​​ർ​​ച്ച​​ക​​ളെ​​ക്കു​​റി​​ച്ച് ഇ​​റാ​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഒൗ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പൊ​​ന്നു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.

ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് താ​​ത്കാ​​ലി​​ക വി​​രാ​​മം: ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള യു​​എ​​സ് ആ​​ക്ര​​മ​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്ന ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ തി​​ങ്ക​​ളാ​​ഴ്ച ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 15 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​ൽ താ​​ഴെ​​യെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ച​​ർ​​ച്ച​​ക​​ൾ സം​​ബ​​ന്ധി​​ച്ച് ഇ​​റാ​​ന്‍റെ നി​​ഷേ​​ധ​​വും മ​​റ്റ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും മൂ​​ലം ഓ​​യി​​ൽ വി​​ല​​യി​​ൽ ഇ​​ന്ന​​ലെ നേ​​രി​​യ തോ​​തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​ന്നു​​ണ്ട്.

അനുകൂല ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളെ ഒ​​ന്ന​​ട​​ങ്കം സ്വാ​​ധീ​​നി​​ച്ചു. ഏ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന വി​​പ​​ണി​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Leader Page

വംഗനാട്ടിൽ തീപാറുന്ന പോരാട്ടം; കരുത്തോടെ മമത മുന്നോട്ട്

പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ ഇ​​​​​​ക്കു​​​​​​റി​​​​​​യും തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍-​​​​​​ബി​​​​​​ജെ​​​​​​പി പോ​​​​​​രാ​​​​​​ട്ടം ക​​​​​​ന​​​​​​ക്കും. ഏ​​​​​​പ്രി​​​​​​ല്‍ 23, 29 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് വം​​​​​​ഗ​​​​​​നാ​​​​​​ട് വി​​​​​​ധി​​​​​​യെ​​​​​​ഴു​​​​​​തു​​​​​​ക. നാ​​​​​​ലാം ഭ​​​​​​ര​​​​​​ണ തു​​​​​​ട​​​​​​ര്‍​ച്ച​​​​​​യ്ക്കാ​​​​​​യി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍​ജി​​​​​​യു​​​​​​ടെ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സും ബം​​​​​​ഗാ​​​​​​ള്‍ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ച​​​​​​ട​​​​​​ക്കാ​​​​​​ന്‍ ബി​​​​​​ജെ​​​​​​പി​​​​​​യും ഇ​​​​​​ഞ്ചോ​​​​​​ടി​​​​​​ഞ്ചു പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ലാ​​​​​​ണ്.

വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍ റേ​​​​​​ഷ​​​​​​ന്‍ ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ള്‍ നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി​​​​​​ച്ച് ജ​​​​​​ന​​​​​​ക്ഷേ​​​​​​മം ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യ മ​​​​​​മ​​​​​​ത സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ല്‍ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍ ചി​​​​​​കി​​​​​​ത്സാ സം​​​​​​വി​​​​​​ധാ​​​​​​നം എ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ര്‍ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്തി ആ​​​​​​വ​​​​​​ലാ​​​​​​തി​​​​​​ക​​​​​​ള്‍​ക്ക് പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​മെ​​​​​​ന്നു​​​​​​മാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ ഇ​​​​​​ല​​​​​​ക്ഷ​​​​​​ന്‍ മാ​​​​​​നി​​​​​​ഫെ​​​​​​സ്റ്റോ​​​​​​യി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

ഭ​​​​​​ര​​​​​​ണം കി​​​​​​ട്ടി​​​​​​യാ​​​​​​ല്‍ ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ പു​​​​​​തി​​​​​​യ ഏ​​​​​​ഴു ജി​​​​​​ല്ല​​​​​​ക​​​​​​ള്‍​കൂ​​​​​​ടി രൂ​​​​​​പ​​​​വ​​​​ത്ക​​​​​​രി​​​​​​ക്കും. ക്ഷേ​​​​​​മ​​​​​​പെ​​​​​​ന്‍​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ല്‍ വ​​​​​​ര്‍​ധ​​​​​​ന, എ​​​​​​ല്ലാ​​​​​​വ​​​​​​ര്‍​ക്കും വീ​​​​​​ട് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ല്‍​കു​​​​​​ന്നു.

ബം​​​​​​ഗാ​​​​​​ള്‍ വോ​​​​​​ട്ട​​​​​​ര്‍ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍ വ​​​​​​ലി​​​​​​യ വെ​​​​​​ട്ടി​​​​​​നി​​​​​​ര​​​​​​ത്ത​​​​​​ലു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​ല്‍ ബി​​​​​​ജെ​​​​​​പി​​​​​​യോ​​​​​​ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​​​മ്മീ​​​​​​ഷ​​​​​​നോ​​​​​​ടും ക​​​​​​ല​​​​​​ഹി​​​​​​ച്ചാ​​​​​​ണ് ദീ​​​​​​ദി പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 7.66 കോ​​​​​​ടി വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ നി​​​​​​ല​​​​​​വി​​​​​​ല്‍ വോ​​​​​​ട്ട​​​​​​ര്‍പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍ പേ​​​​​​രു​​​​​​ള്ള​​​​​​ത് 7.04 കോ​​​​​​ടി. എ​​​​​​ട്ടു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​കു​​​​​​റ​​​​​​വ് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ആ​​​​​​ധി​​​​​​പ​​​​​​ത്യം ത​​​​​​ക​​​​​​ര്‍​ക്കാ​​​​​​ന്‍ ഇ​​​​​​ട​​​​​​യാ​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​താ​​​​​​ണ് ചോ​​​​​​ദ്യം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിന് ഒ​​​​​​രു മാ​​​​​​സം മാ​​​​​​ത്രം ശേ​​​​​​ഷി​​​​ക്കേ വെ​​​​​​ട്ടി​​​​​​മാ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട 60 ല​​​​​​ക്ഷം വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​ര്‍​ക്ക് ജ​​​​​​ന​​​​​​വി​​​​​​ധി​​​​​​യി​​​​​​ല്‍ പ​​​​​​ങ്കു​​​​​​ചേ​​​​​​രാ​​​​​​ന്‍ സാ​​​​​​ധി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​തി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​ത​​​​​​യി​​​​​​ല്ല. ബം​​​​​​ഗാ​​​​​​ളി പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ത​​​​​​യ്ക്ക് ഈ​​​​​​ന്ന​​​​​​ല്‍ ന​​​​​​ല്‍​കി​​​​​​യാ​​​​​​ണു തൃ​​​​​​ണ​​​​​​മൂ​​​​​​ലി​​​​​​ന്‍റെ പ്ര​​​​​​ചാ​​​​​​ര​​​​​​ണം. ബി​​​​​​ജെ​​​​​​പി​​​​​​ക്ക് ബം​​​​​​ഗാ​​​​​​ളി സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​മി​​​​​​ല്ലെ​​​​​​ന്നും അ​​​​​​തു വ​​​​​​ട​​​​​​ക്കേ ഇ​​​​​​ന്ത്യ​​​​​​ന്‍ പാ​​​​​​ര്‍​ട്ടി​​​​​​യാ​​​​​​ണെ​​​​​​ന്നും അ​​​​​​വ​​​​​​ര്‍ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ചാ​​​​​​ല്‍ പൗ​​​​​​രാ​​​​​​ണി​​​​​​ക ബം​​​​​​ഗാ​​​​​​ളി സം​​​​​​സ്‌​​​​​​കൃ​​​​​​തി​​​​​​യി​​​​​​ല്‍ ക​​​​​​ല​​​​​​ര്‍​പ്പു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്നും ദീ​​​​​​ദി വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രെ ബോ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​വീ​​​​​​ഴ്ച​​​​​​ക​​​​​​ളോ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യോ തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ​​​​​​യോ പ്ര​​​​​​ചാ​​​​​​ര​​​​​​ണ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ക്കാ​​​​​​ന്‍ ബി​​​​​​ജെ​​​​​​പി​​​​​​ക്കു സാ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. ക്ഷേ​​​​​​മ​​​​​​പെ​​​​​​ന്‍​ഷ​​​​​​നു​​​​​​ക​​​​​​ള്‍, സൗ​​​​​​ജ​​​​​​ന്യ റേ​​​​​​ഷ​​​​​​ന്‍, സൗ​​​​​​ജ​​​​​​ന്യ യാ​​​​​​ത്ര, വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക​​​​​​ള്‍​ക്ക് സ്‌​​​​​​കോ​​​​​​ള​​​​​​ര്‍​ഷി​​​​​​പ്പ് തു​​​​​​ട​​​​​​ങ്ങി തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യ ക്ഷേ​​​​​​മപ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ എ​​​​​​ല്ലാ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും പി​​​​​​ന്‍​തു​​​​​​ണ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ന്‍ സ​​​​​​ജ്ജ​​​​​​മാ​​​​​​ണ്.

അ​​​​​​തേസ​​​​​​മ​​​​​​യം ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ല്‍​നി​​​​​​ന്നു​​​​​​ള്ള അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വും അ​​​​​​വ​​​​​​ര്‍ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത പൗ​​​​​​ര​​​​​​ത്വം നേ​​​​​​ടു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ജാ​​​​​​തീ​​​​​​യ​​​​​​ത ഉ​​​​​​യ​​​​​​ര്‍​ത്തി ഹി​​​​​​ന്ദു വോ​​​​​​ട്ടു​​​​​​ക​​​​​​ള്‍ ഭി​​​​​​ന്നി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ശ്ര​​​​​​മം. 2016 മു​​​​​​ത​​​​​​ല്‍ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തു​​​​​​ള്ള ബി​​​​​​ജെ​​​​​​പി​​​​​​ക്ക് ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ 50 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ മു​​​​സ്‌​​​​ലിം വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രു​​​​​​ള്ള ഒ​​​​​​രു മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ല്‍​പോ​​​​​​ലും സ്വാ​​​​​​ധീ​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​നോ സീ​​​​​​റ്റു​​​​​​ക​​​​​​ള്‍ നേ​​​​​​ടാ​​​​​​നോ സാ​​​​​​ധി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 294 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ 80 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ല്‍ മു​​​​​​സ്‌​​​​ലിം വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​ര്‍ നി​​​​​​ര്‍​ണാ​​​​​​യ​​​​​​ക ശ​​​​​​ക്തി​​​​​​യാ​​​​​​ണ്. സ്ഥാ​​​​​​നാ​​​​​​ര്‍​ഥി നി​​​​​​ര്‍​ണ​​​​​​യ​​​​​​ത്തി​​​​​​ല്‍ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ സാ​​​​​​മു​​​​​​ദാ​​​​​​യി​​​​​​ക മാ​​​​​​ന​​​​​​ദ​​​​​​ണ്ഡം കൃ​​​​​​ത്യ​​​​​​മാ​​​​​​യി പാ​​​​​​ലി​​​​​​ച്ചാ​​​​​​ണ് 291 ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ്ഥാ​​​​​​നാ​​​​​​ര്‍​ഥി​​​​​​ക​​​​​​ളെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നും ഭ​​​​​​ര​​​​​​ണം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ സ്ഥാ​​​​​​നാ​​​​​​ര്‍​ഥി നി​​​​​​ര്‍​ണ​​​​​​യ​​​​​​ത്തി​​​​​​ല്‍ ഏ​​​​​​റെ ശ്ര​​​​​​ദ്ധ​​​​​​വ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള എം​​​​​​എ​​​​​​ല്‍​എമാ​​​​​​രി​​​​​​ല്‍ 74 പേ​​​​​​ര്‍​ക്ക് സീ​​​​​​റ്റ് ന​​​​​​ല്‍​കി​​​​​​യി​​​​​​ല്ല. 15 പേ​​​​​​രു​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തി.

ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ അ​​​​​​ടി​​​​​​ത്ത​​​​​​റ​​​​​​യി​​​​​​ള​​​​​​കി​​​​​​യ ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സും ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യും കാ​​​​​​ര്യ​​​​​​മാ​​​​​​യ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​ക​​​​​​ളൊ​​​​​​ന്നും വ​​​​​​ച്ചു​​​​​​പു​​​​​​ല​​​​​​ര്‍​ത്തു​​​​​​ന്നി​​​​​​ല്ല. മൂ​​​​ർ​​​​​ഷി​​​​​​ദാ​​​​​​ബാ​​​​​​ദ്, മാ​​​​​​ല്‍ദ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നോ​​​​​​ടും ഇ​​​​​​ട​​​​​​തു​​​​​​പാ​​​​​​ര്‍​ട്ടി​​​​​​ക​​​​​​ളോ​​​​​​ടും ഭി​​​​​​ന്നി​​​​​​ച്ചു നി​​​​​​ല്‍​ക്കു​​​​​​ന്ന വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രി​​​​​​ല്‍ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു.

മാ​​​​​​ത്ര​​​​​​വു​​​​​​മ​​​​​​ല്ല ഇ​​​​​​രു പാ​​​​​​ര്‍​ട്ടി​​​​​​ക​​​​​​ളും സ​​​​​​ഖ്യം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് ത​​​​​​നി​​​​​​ച്ച് മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​ണ്. കോ​​​​​​ല്‍​ക്ക​​​​​​ത്ത ന​​​​​​ഗ​​​​​​ര​​​​​​ത്തോ​​​​​​ടു ചേ​​​​​​ര്‍​ന്ന ഭ​​​​​​വാ​​​​​​നി​​​​​​പു​​​​രി​​​​​​ലാ​​​​​​ണ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍​ജി മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​മ​​​​​​ത​​​​​​യെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​ക​​​​​​ട്ടെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് സു​​​​​​വേ​​​​​​ന്ദു അ​​​​​​ധി​​​​​​കാ​​​​​​രി. 2021ലെ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന് 40 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ടു​​​​​​ക​​​​​​ളും ബി​​​​​​ജെ​​​​​​പി​​​​​​ക്ക് 38 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ നേ​​​​​​ടാ​​​​​​നാ​​​​​​യ​​​​​​ത്.

ഭ​​​​​​വാ​​​​​​നി​​​​​​പു​​​​​​രി​​​​​​ല്‍ മ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ ആ​​​​​​ധി​​​​​​പ​​​​​​ത്യം


ബം​​​​​​ഗാ​​​​​​ള്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍​ജി മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന ദ​​​​​​ക്ഷി​​​​​​ണ കോ​​​​​​ല്‍​ക്ക​​​​​​ത്ത​​​​​​യി​​​​​​ലെ ഭ​​​​​​വാ​​​​​​നി​​​​പു​​​​​​ര്‍ ദീ​​​​​​ദി​​​​​​​​ക്കൊ​​​​​​പ്പ​​​​​​മാ​​​​​​ണ്. മ​​​​​​മ​​​​​​ത ജ​​​​​​നി​​​​​​ച്ചുവ​​​​​​ള​​​​​​ര്‍​ന്ന​​​​​​തും എ​​​​​​ക്കാ​​​​​​ല​​​​​​വും എം​​​​​​പി​​​​​​യും എംഎ​​​​​​ല്‍​എ​​​​​​യു​​​​​​മാ​​​​​​യി വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​തും ഭ​​​​​​വാ​​​​​​നി​​​​​​പു​​​​​​രി​​​​​​ല്‍​ത​​​​​​ന്നെ.

കോ​​​​​​ല്‍​ക്ക​​​​​​ത്ത കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന്‍ പ​​​​​​രി​​​​​​ധി​​​​​​യിലുള്ള മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ല്‍ ബം​​​​​​ഗാ​​​​​​ളി​​​​​​ക​​​​​​ള്‍ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ഗു​​​​​​ജ​​​​റാ​​​​​​ത്തി​​​​​​ക​​​​​​ളും സി​​​​​​ക്കു​​​​​​കാ​​​​​​രും സി​​​​​​ന്ധി​​​​​​ക​​​​​​ളും മാ​​​​​​ര്‍​വാ​​​​​​ഡി​​​​​​ക​​​​​​ളും വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രാ​​​​​​യു​​​​​​ണ്ട്. ചേ​​​​​​രി​​​​​​ക​​​​​​ളും അ​​​​​​പ്പാ​​​​​​ര്‍​ട്ട്‌​​​​​​മെ​​​​​​ന്‍റു​​​​​​ക​​​​​​ളും ബം​​​​​​ഗ്‌​​​​​​ളാ​​​​​​വു​​​​​​ക​​​​​​ളു​​​​​​മു​​​​​​ള്ള ന​​​​​​ഗ​​​​​​ര​​​​​​മ​​​​​​ണ്ഡ​​​​​​ലം.

ദീ​​​​​​ദി​​​​​​യു​​​​​​ടെ കാ​​​​​​ല്‍​ക്കീ​​​​​​ഴി​​​​​​ലെ മ​​​​​​ണ്ണി​​​​​​ള​​​​​​കു​​​​​​മോ എ​​​​​​ന്ന​​​​​​റി​​​​​​യാ​​​​​​ന്‍ ബി​​​​​​ജെ​​​​​​പി ഭ​​​​​​വാ​​​​​​നി​​​​​​പു​​​​​​രി​​​​​​ല്‍ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് സു​​​​​​വേ​​​​​​ന്ദു അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​യെ പോ​​​​​​രി​​​​​​നി​​​​​​റ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. മു​​​​​​ന്‍​പ് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ല്‍ മ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ വ​​​​​​ലം​​​​​​കൈ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന സു​​​​​​വേ​​​​​​ന്ദു​​​​​​വി​​​​​​നെ ബി​​​​​​ജെ​​​​​​പി 2020ല്‍ ​​​​​​അ​​​​​​വ​​​​​​രു​​​​​​ടെ പാ​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​ച്ച​​​​​​താ​​​​​​ണ്. മ​​​​​​മ​​​​​​ത​​​​​​യെ​​​​​​പ്പോ​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് സു​​​​​​വേ​​​​​​ന്ദു​​​​​​വി​​​​​​ന്‍റെ​​​​യും തു​​​​​​ട​​​​​​ക്കം.

കോ​​​​​​ണ്‍​ഗ്ര​​​​​​സ് ടി​​​​​​ക്ക​​​​​​റ്റി​​​​​​ല്‍ എം​​​​​​എ​​​​​​ല്‍​എ​​​​​​യാ​​​​​​യ സു​​​​​​വേ​​​​​​ന്ദു ന​​​​​​ന്ദി​​​​​​ഗ്രാം പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന്‍​നി​​​​​​ര​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. പി​​​​​​ന്നീ​​​​​​ട് മ​​​​​​മ​​​​​​ത​​​​​​യ്‌​​​​​​ക്കൊ​​​​​​പ്പം ന​​​​​​ന്ദി​​​​​​ഗ്രാ​​​​​​മി​​​​​​ല്‍നി​​​​​​ന്ന് എം​​​​​​എ​​​​​​ല്‍​എ​​​​​​യും മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി.

കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്ന സി​​​​​​ദ്ധാ​​​​​​ര്‍​ഥ ശ​​​​​​ങ്ക​​​​​​ര്‍ റേ ​​​​​​മു​​​​​​ന്‍​പ് വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ഭ​​​​​​വാ​​​​​​നി​​​​​​പു​​​​ര്‍ ഇ​​​​​​പ്പോ​​​​​​ള്‍ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ ശ​​​​​​ക്തി​​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​​​​​ണ്. ബി​​​​​​ജെ​​​​​​പി ഇ​​​​​​ല​​​​​​‌ക്‌ഷ​​​​​​ന്‍ ഓ​​​​​​ഫീ​​​​​​സ് ചാ​​​​​​ര്‍​ക്ക​​​​​​ബേ​​​​​​രി​​​​​​യ റോ​​​​​​ഡി​​​​​​ല്‍ തു​​​​​​റ​​​​​​ന്ന​​​​​​തു​​​ത​​​​​​ന്നെ ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സ​​​​​​മാ​​​​​​ണ്. മ​​​​​​റ്റു പാ​​​​​​ര്‍​ട്ടി​​​​​​ക​​​​​​ള്‍​ക്ക് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ട്ട​​​​​​യി​​​​​​ല്‍ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ള്‍ ഒ​​​​​​ന്നും​​​​​​ത​​​​​​ന്നെ​​​​​​യി​​​​​​ല്ല. 2021ല്‍ ​​​​​​സു​​​​​​വേ​​​​​​ന്ദു​​​​​​വി​​​​​​നെ​​​​​​തി​​​​​​രേ ന​​​​​​ന്ദി​​​​​​ഗ്രാ​​​​​​മി​​​​​​ല്‍ മ​​​​​​ത്സ​​​​​​രി​​​​​​ച്ച് 1956 വോ​​​​​​ട്ടു​​​​​​ക​​​​​​ള്‍​ക്ക് മ​​​​​​മ​​​​​​ത പ​​​​​​രാ​​​​​​ജ​​​​​​യം ഏ​​​​​​റ്റു​​​​​​വാ​​​​​​ങ്ങി​​​​​​യി​​​​​​രു​​​​​​ന്നു.

തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ബം​​​​​​ഗാ​​​​​​ള്‍ തൂ​​​​​​ത്തു​​​​​​വാ​​​​​​രി ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും നേ​​​​​​താ​​​​​​വ് തോ​​​​​​റ്റു. 2021ല്‍ ​​​​​​ഭ​​​​​​വാ​​​​​​നി​​​​​​പു​​​​രി​​​​​​ല്‍ 28,719 വോ​​​​​​ട്ടു​​​​​​ക​​​​​​ള്‍​ക്ക് വി​​​​​​ജ​​​​​​യി​​​​​​ച്ച തൃ​​​​​​ണ​​​​​​മൂ​​​​​​ലി​​​​​​ലെ ശോ​​​​​​ഭ​​​​​​ന്ദ്‌​​​​​​ദേ​​​​​​ബ് ച​​​​​​തോ​​​​​​പാ​​​​​​ധ്യാ​​​​​​യ​​​​​​യെ രാ​​​​​​ജി​​​​​​വ​​​​​​യ്പ്പി​​​​​​ച്ച് ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ വി​​​​​​ജ​​​​​​യി​​​​​​ച്ചാ​​​​​​ണ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​സ്ഥാ​​​​​​നം തു​​​​​​ട​​​​​​ര്‍​ന്ന​​​​​​ത്. 2021ലെ ​​​​​​ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ ഭ​​​​​​വാ​​​​​​നി​​​​​​പു​​​​​​രി​​​​​​ല്‍ മ​​​​​​മ​​​​​​ത വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത് 58,835 വോ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​ടെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ലാ​​​​​​ണ്. 2011, 2016 ലും ദീ​​​​​​ദി​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യം ഇ​​​​​​വി​​​​​​ടെ​​​​നി​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു.

National

വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തി: മോദി


ന്യൂ​ഡ​ൽ​ഹി: വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി അ​സാ​ധാ​ര​ണ​വും വി​ജ​യ​ക​ര​വു​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തെ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നൂ​ത​നാ​ശ​യ​ങ്ങ​ളും ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഗ്ലോ​ബ​ൽ സൗ​ത്തി​നും കോ​മ​ണ്‍വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ സൗ​ത്തി​ലെ പ​ങ്കാ​ളി രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​തു​പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഓ​പ്പ​ണ്‍ സോ​ഴ്സ് സാ​ങ്കേ​തി​ക​വി​ദ്യ പ്ലാ​റ്റ്ഫോ​മു​ക​ളും ഇ​ന്ത്യ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി. പ​ഴ​യ പാ​ർ​ല​മെ​ന്‍റി​ലെ (സം​വി​ധാ​ൻ സ​ദ​ൻ) സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന കോ​മ​ണ്‍വെ​ൽ​ത്ത് സ്പീ​ക്ക​ർ​മാ​രു​ടെ സ​മ്മേ​ള​നം (സി​എ​സ്പി​ഒ​സി- കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് സ്പീ​ക്ക​ർ ആ​ൻ​ഡ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സേ​ഴ്സ് ഓ​ഫ് ദി ​കോ​മ​ണ്‍വെ​ൽ​ത്ത്) ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള, രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​രി​വ​ൻ​ഷ്, ഇ​ന്‍റ​ർ പാ​ർ​ല​മെ​ന്‍റ​റി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ടു​ലി​യ ആ​ക്സ​ണ്‍, കോ​മ​ണ്‍വെ​ൽ​ത്ത് പാ​ർ​ല​മെ​ന്‍റ​റി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക്രി​സ്റ്റ​ഫ​ർ ക​ലി​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​മ​ണ്‍വെ​ൽ​ത്തി​ലെ 42 ദേ​ശീ​യ പാ​ർ​ല​മെ​ന്‍റു​ക​ളി​ൽ​നി​ന്നു​ള്ള 61 സ്പീ​ക്ക​ർ​മാ​രും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും സ​മ്മേ​ള​ന​ത്തി​നെ​ത്തി. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​യാ​ത്ര​യു​ടെ മ​ഹ​ത്താ​യ സ്ഥ​ല​ത്താ​ണു യോ​ഗം ന​ട​ക്കു​ന്ന​തെ​ന്നു മോ​ദി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി​യു​ടെ യോ​ഗം ന​ട​ന്ന​തും ഇ​തേ സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പാ​ർ​ല​മെ​ന്‍റ് നി​ല​വി​ലി​ല്ലാ​ത്ത പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് പ്ര​തി​നി​ധി​ക​ളെ​ത്തി​യി​ല്ല. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ണ്‍ഗ്ര​സ് നേ​താ​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ വി​ദേ​ശ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ എം​പി ബു​ധ​നാ​ഴ്ച ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ൾ, ഇ​ത്ര​യും വ​ലി​യ വൈ​വി​ധ്യ​മു​ള്ള രാ​ജ്യ​ത്തു ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​മോ​യെ​ന്ന് ലോ​കം സം​ശ​യി​ച്ചു. ഈ ​ഭ​യം തെ​റ്റാ​ണെ​ന്ന് ഇ​ന്ത്യ തെ​ളി​യി​ച്ചു. ജ​നാ​ധി​പ​ത്യം എ​ങ്ങി​നെ​യെ​ങ്കി​ലും അ​തി​ജീ​വി​ച്ചാ​ലും ഇ​ന്ത്യ​ക്കു വി​ക​സ​നം കൈ​വ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ആ​ശ​ങ്ക. ഇ​തും ശ​രി​യ​ല്ലെ​ന്നു രാ​ജ്യം തെ​ളി​യി​ച്ചു.

ഗ്ലോ​ബ​ൽ സൗ​ത്തി​നു ഗു​ണം ചെ​യ്യു​ന്ന നൂ​ത​നാ​ശ​യ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ൻ ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. ഏ​തൊ​രു നൂ​ത​നാ​ശ​യ​വും മു​ഴു​വ​ൻ ഗ്ലോ​ബ​ൽ സൗ​ത്തി​നും കോ​മ​ണ്‍വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​തിനാ​ണ് ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ശ്ര​മം. ഗ്ലോ​ബ​ൽ സൗ​ത്തി​നെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ ആ​ഗോ​ള​വേ​ദി​ക​ളി​ലും ഇ​ന്ത്യ മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ഡ​ൽ​ഹി സ​മ്മേ​ള​നം സ​ഹാ​യ​ക​മാ​കു​മെ​ന്നു മോ​ദി പ​റ​ഞ്ഞു.

ജ​ന​ക്ഷേ​മ ന​യ​ങ്ങ​ളി​ലൂ​ടെ ജ​നാ​ധി​പ​ത്യം ശ​ക്തം: ബി​ർ​ല

ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഇ​ന്ത്യ​യു​ടെ പാ​ർ​ല​മെ​ന്‍റ​റി യാ​ത്ര​യി​ൽ, ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സം​ഭാ​ഷ​ണം, സ​ഹ​ക​ര​ണം, പ​ങ്കി​ട്ട മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കോ​മ​ണ്‍വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ സ്പീ​ക്ക​ർ​മാ​രു​ടെ സ​മ്മേ​ള​നം ഡ​ൽ​ഹി​യി​ൽ ചേ​രു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ രീ​തി​ക​ളും സം​രം​ഭ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​മെ​ന്നും ബി​ർ​ല പ​റ​ഞ്ഞു.

Business

റബര്‍ കൃഷിയും വിലയും പിന്നോട്ട്; ടയര്‍ കരുത്തോടെ മുന്നോട്ട്

 കോ​ട്ട​യം: 2025ല്‍ ​സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി 3.7 ല​ക്ഷം ട​ണ്ണെ​ന്ന് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തേ കാ​ല​ത്ത് കോ​മ്പൗ​ണ്ട് റ​ബ​ര്‍ ഇ​റ​ക്കു​മ​തി 2.25 ല​ക്ഷം ട​ണ്‍. ഇ​ക്കൊ​ല്ലം 14.8 ല​ക്ഷം ട​ണ്‍ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യ തോ​തി​ല്‍ ഇ​റ​ക്കു​മ​തി തു​ട​രും.

ക​ഴി​ഞ്ഞ വ​ര്‍ഷം 14.1 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു വ്യ​വ​സാ​യ ഡി​മാ​ന്‍ഡ്. പോ​യ വ​ര്‍ഷം സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 8.5 ല​ക്ഷം ട​ണ്ണി​ല്‍ കൂ​ടാ​നി​ട​യി​ല്ല. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഉ​ത്പാ​ദ​ന​ത്തി​ല്‍ 2024 നേ​ക്കാ​ള്‍ പ​തി​നാ​യി​രം ട​ണ്ണി​ന്‍റെ കു​റ​വു​ണ്ടാ​യി. ഇ​ക്കൊ​ല്ലം കൂ​ടു​ത​ല്‍ ടാ​പ്പിം​ഗ് ദി​വ​സ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​ത് റ​ബ​ര്‍ കൃ​ഷി​യി​ല്‍നി​ന്നു​ള്ള ക​ര്‍ഷ​ക​രു​ടെ പി​ന്‍വാ​ങ്ങ​ലി​ന്‍റെ ഭാ​ഗ​മാ​ണ്. 40 ശ​ത​മാ​നം തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പിം​ഗ് നാ​മ​മാ​ത്ര​മാ​ണ്. എ​സ്റ്റേ​റ്റു​ക​ള്‍ ഉ​ള്‍പ്പെ​ടെ 20 ശ​ത​മാ​നം തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല.

അ​തേസ​മ​യം, പോ​യവ​ര്‍ഷം ത്രി​പു​ര ഉ​ള്‍പ്പെ​ടെ വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ എ​ട്ടു ശ​ത​മാ​നം മു​ത​ല്‍ 12 ശ​ത​മാ​നം വ​രെ​യാ​ണ് വ​ര്‍ധ​ന. കേ​ര​ള​ത്തി​ലെ ആ​കെ ഉ​ത്പാ​ദ​നം അ​ഞ്ച​ര ല​ക്ഷം ട​ണ്ണി​ലേ​ക്ക് ചു​രു​ങ്ങി​യ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. വാ​ഹ​ന​വി​ല്‍പ​ന​യി​ലെ അ​തി​വേ​ഗ കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ട​യ​ര്‍ വ്യ​വ​സാ​യ​ത്തി​ല്‍ മു​ന്നേ​റ്റം വ​രും​വ​ര്‍ഷ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് വ്യ​ക്തം.

2030ല്‍ ​ഇ​ന്ത്യ​യി​ലെ റ​ബ​ര്‍ ഡി​മാ​ന്‍ഡ് 20 ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്നാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ നി​രീ​ക്ഷ​ണം. ആ​ഗോ​ള​ത​ല​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ റ​ബ​ര്‍ ഉ​ത്പാ​ദ​ക​രും നാ​ലാ​മ​ത്തെ ഉ​പ​യോ​ഗ രാ​ജ്യ​മാ​ണെ​ന്നി​രി​ക്കെ അ​ഞ്ചു വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ 13 ല​ക്ഷം ട​ണ്ണോ​ളം ഇ​വി​ടേ​ക്ക് വാ​ര്‍ഷി​ക ഇ​റ​ക്കു​മ​തി വേ​ണ്ടി​വ​രും.

സ്വാ​ഭാ​വി​ക റ​ബ​ര്‍ ഇ​റ​ക്കു​മ​തി 2024നേ​ക്കാ​ള്‍ പോ​യ വ​ര്‍ഷം കു​റ​ഞ്ഞെ​ങ്കി​ലും വി​ല​ക്കു​റ​വു​ള്ള​തും നാ​മ​മാ​ത്ര തി​രു​വ ന​ല്‍കേ​ണ്ട​തു​മായ കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​യാ​ണു​ള്ള​ത്. അ​ഞ്ചു ശ​ത​മാ​നം തി​രു​വ അ​ട​ച്ചും തി​രു​വ​യി​ല്‍ ഇ​ള​വു നേ​ടി​യും മാ​സം ശ​രാ​ശ​രി 20,000 ട​ണ്ണാ​ണ് കോ​മ്പൗ​ണ്ട് ഇ​റ​ക്കു​മ​തി.

Latest News

Corehub Up