x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശക്തിപ്രകടനത്തിന് ജോസഫ് വിജയ്


Published: May 13, 2026 01:31 AM IST | Updated: May 13, 2026 01:31 AM IST

ന്യൂ​​​​​ഡ​​​​​ല്‍ഹി: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന ത​​​​​മി​​​​​ഴ​​​​​ക വെ​​​​​ട്രി​​​ ക​​​​​ഴ​​​​​കം (ടി​​​​​വി​​​​​കെ) സ​​​​​ര്‍ക്കാ​​​​​ര്‍ ഇ​​​​​ന്നു സ​​​​​ഭ​​​​​യി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ട് തേ​​​​​ടും. ഇ​​​​​ട​​​​​പ്പാ​​​​​ടി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ണ്ണാ​​​ ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി ഇ​​​​​ട​​​​​ഞ്ഞു​​​​​നി​​​​​ല്‍ക്കു​​​​​ന്ന 30 വി​​​​​മ​​​​​ത എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​ര്‍ ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​യ​​​​​തു സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഇ​​​​​ര​​​​​ട്ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​ള്ള ക​​​​​​ത്ത് കൈ​​​​​​മാ​​​​​​റാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് വി​​​​മ​​​​ത​​​​നേ​​​​താ​​​​വ് സി.​​​​​​വി.​​​​ ഷ​​​​​​ൺ​​​​​​മു​​​​​​ഖം നേ​​​​​ര​​​​​ത്തേ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞി​​​​രു​​​​ന്നു.

234 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ല്‍ ടി​​​​​വി​​​​​കെ​​​​​യ്ക്ക് 108 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കോ​​​​​ണ്‍ഗ്ര​​​​​സും ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടെ 120 അം​​​​​ഗ​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേ വി​​​​​ജ​​​​​യി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ട്. അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത​​​​​ര്‍കൂ​​​​​ടി​​​​​ചേ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​ത്ത് 150 ഓ​​​​​ളം എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രാ​​​​​കും.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത നേ​​​​​താ​​​​​വ് സി.​​​​​വി. ഷ​​​​​ണ്മു​​​​​ഖ​​​​​വു​​​​​മാ​​​​​യി വി​​​​​ജ​​​​​യ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. ഷ​​​​​ണ്മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ ചെ​​​​​ന്നൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​യി​​​​​ല്‍ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നേ​​​​​രി​​​​​ട്ടെ​​​​​ത്തി. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മെ​​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു.

വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നീ​​​​ക്ക​​​​ങ്ങ​​​​ൾ എം​​​​ജി​​​​ആ​​​​ർ സ്ഥാ​​​​പി​​​​ച്ച അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യെ പി​​​​ള​​​​ർ​​​​പ്പി​​​​ന്‍റെ വ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ സി.​​​​​​വി. ഷ​​​​​​ൺ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും എ​​​​​​സ്.​​​​​​പി. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യു​​​​​​ടെ​​​​​​യും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​ണു വി​​​​മ​​​​ത​​​​ർ ഒ​​​​ന്നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​​​ദ്ധ​​​​​​വൈ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​മാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി കെ.​​​​ ​​പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണു വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം. ഡി​​​​​​എം​​​​​​കെ​​​​​​യെ തൂ​​​​​​ത്തെ​​​​​​റി​​​​​​യാ​​​​​​നാ​​​​​​ണ് അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളെ​​​​​​ത്ത​​​​​​ന്നെ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കാ​​​​​​നാ​​​​​​ണ് പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ച​​​​​​തെ​​​​​​ന്നും ര​​​​​​ണ്ട് നേ​​​​​​താ​​​​​​ക്ക​​​​​​ളും കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​ന്നു.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 164 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ മ​​​​​​ത്സ​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും 47 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണു വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യ​​​​​​ത്. അ​​​​​​ന്നു​​​​​​മു​​​​​​ത​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ അ​​​​​​സ്വാ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം വി​​​​​​മ​​​​​​ത​​​​​​രു​​​​​​ടെ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി ക്യാ​​​​​​ന്പ് ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യും ഷ​​​​​​ണ്മു​​​​​​ഖ​​​​​​വും മ​​​​​​റ്റൊ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് വി​​​​​​ജ​​​​​​യ്ഭാ​​​​​​സ്ക​​​​​​റും മ​​​​​​ന്ത്രി​​​​​​പ​​​​​​ദ​​​​​​വി ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യെ​​​​ന്ന് ഇ​​​​ട​​​​പ്പാ​​​​ടി ക്യാ​​​​ന്പ് പ​​​​റ​​​​യു​​​​ന്നു. ഏ​​​​​​താ​​​​​​നും എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ പോ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ണി​​​​​​ക​​​​​​ൾ അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ​​​​​​യ്ക്ക് ഒ​​​​​​പ്പ​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​ണ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം ഡി​​​​​​എം​​​​​​കെ​​​​​​യും ത​​​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഡി​​​​​​എം​​​​​​കെ നേ​​​​​​താ​​​​​​വ് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ൻ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സിം​​​​​​ഗ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ർ.​​​​​​എ​​​​​​സ്. ഭാ​​​​​​ര​​​​​​തി പ​​​​​​റ​​​​​​ഞ്ഞു.

ജ്യോതിഷിക്കും നല്ലകാലം!

ചെ​​​ന്നൈ: ഓ​​​ഫീ​​​സ​​​ര്‍ ഓ​​​ണ്‍ സ്‌​​​പെ​​​ഷല്‍ ഡ്യൂ​​​ട്ടി​​​യാ​​​യി സ്വ​​​കാ​​​ര്യ ജ്യോ​​​തി​​​ഷി​​​യെ നി​​​യ​​​മി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ്. ഡ​​​ൽ​​​ഹി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ്യോ​​​തി​​​ഷി​​​യാ​​​യ രാ​​​ധ​​​ന്‍ പ​​​ണ്ഡി​​​റ്റ് വെ​​​ട്രി​​​വേ​​​ലി​​​നാ​​​ണു നി​​​യ​​​മ​​​നം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ വി​​​ജ​​​യ്‌​​​യി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ന്‍ വെ​​​ട്രി​​​വേ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​ത​​​യി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു.

വി​​​ജ​​​യ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ സ​​​മ​​​യം മാ​​​റ്റി​​​യ​​​തു​​​ള്‍പ്പെ​​​ടെ ഒ​​​ട്ടേ​​​റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​പി​​​ന്നി​​​ലും വെ​​​ട്രി​​​വേ​​​ൽ ആ​​​യി​​​രു​​​ന്നു. വി​​​ജ​​​യ് മാ​​​ത്ര​​​മ​​​ല്ല മു​​​ന്‍മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന്ത​​​രി​​​ച്ച ജെ.​​​ ജ​​​യ​​​ല​​​ളി​​​ത ഉ​​​ള്‍പ്പെ​​​ടെ ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന വെ​​​ട്രി​​​വേ​​​ൽ നാ​​​ലു​​​ പ​​​തി​​​റ്റാ​​​ണ്ടാ​​​യി ജ്യോ​​​തി​​​ഷ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്.

Tags : Joseph Vijay strength show TVK

Recent News

Corehub Up