x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വി​ൽ​പ​ന; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 18, 2026 01:16 PM IST | Updated: July 18, 2026 01:16 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘം ഡാ​ൻ​സാ​ഫി​ന്‍റെ പി​ടി​യി​ൽ. ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ത​സ്നീം, സി​റാ​ജ്, ബം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ നി​ന്നു 51.43 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച എ​ട്ട് ല​ക്ഷം രൂ​പ​യും കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് പ്ര​തി​ക​ൾ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന മു​ഹ​മ്മ​ദ് ത​സ്നിം സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് ല​ഹ​രി വി​ൽ​പ​ന തു​ട​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

Tags : Deepika BreakingNews Drug LuxuryCar

Recent News

Corehub Up