x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുത്തു തിരിച്ചുപിടിച്ച് വിപണി


Published: March 25, 2026 12:44 AM IST | Updated: March 25, 2026 12:44 AM IST

മും​​ബൈ: ഇ​​റാ​​നെ​​തി​​രേ യു​​എ​​സ് ആ​​ക്ര​​മ​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​യെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഒ​​രു ദി​​വ​​സ​​ത്തെ ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി.

തി​​ങ്ക​​ളാ​​ഴ്ച​​യു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​ന്‍റെ പ​​കു​​തി​​യ​​ല​​ധി​​ക​​വും തി​​രി​​ച്ചു​​പി​​ടി​​ച്ചു​​കൊ​​ണ്ട് സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നട​​ത്ത് നേ​​ട്ട​​മു​​ണ്ടാ​​ക്കി. ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​വും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ൾ​​ക്കു ക​​രു​​ത്തു​​പ​​ക​​ർ​​ന്നു.

സെ​​ൻ​​സെ​​ക്സ് 1372 പോ​​യി​​ന്‍റ് (1.89%) ഉ​​യ​​ർ​​ന്ന് 74,068ലും ​​നി​​ഫ്റ്റി 50 സൂ​​ചി​​ക 400 പോ​​യി​​ന്‍റ് (1.78%) നേ​​ട്ട​​ത്തി​​ൽ 22,912ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ മു​​ന്നേ​​റ്റം ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ള്ള എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ആ​​കെ വി​​പ​​ണിമൂ​​ല​​ധ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം എ​​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ഇ​​തോ​​ടെ വി​​പ​​ണിമൂ​​ല്യം 423 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. 

സെ​​ൻ​​സെ​​ക്സി​​ലെ 30 ഓ​​ഹ​​രി​​ക​​ളി​​ൽ പ​​വ​​ർ​​ഗ്രി​​ഡ്, എ​​സ്ബി​​ഐ ഒ​​ഴി​​കെ മ​​റ്റെ​​ല്ലാം നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

എ​​ൻ​​എ​​സ്ഇ​​യി​​ലെ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ നി​​ഫ്റ്റി മീ​​ഡി​​യ​​യാ​​ണ് മു​​ന്നേ​​റ്റ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്കി​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2483 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 809 എ​​ണ്ണ​​ത്തി​​ന് ഇ​​ടി​​വു​​ണ്ടാ​​യി. 79 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യി​​ലെ നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

യു​​എ​​സ്-​​ഇ​​റാ​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി യു​​എ​​സും ഇ​​റാ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ട്രം​​പ് ത​​ന്‍റെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ച​​ർ​​ച്ച​​ക​​ൾ ഈ ​​ആ​​ഴ്ച​​യി​​ലു​​ട​​നീ​​ളം തു​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള സൈ​​നി​​കാ​​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​ഞ്ചു ദി​​വ​​സ​​ത്തേ​​ക്ക് നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ച​​ർ​​ച്ച​​ക​​ളെ​​ക്കു​​റി​​ച്ച് ഇ​​റാ​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഒൗ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പൊ​​ന്നു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.

ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് താ​​ത്കാ​​ലി​​ക വി​​രാ​​മം: ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള യു​​എ​​സ് ആ​​ക്ര​​മ​​ണം താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്ന ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ തി​​ങ്ക​​ളാ​​ഴ്ച ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 15 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​ൽ താ​​ഴെ​​യെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ച​​ർ​​ച്ച​​ക​​ൾ സം​​ബ​​ന്ധി​​ച്ച് ഇ​​റാ​​ന്‍റെ നി​​ഷേ​​ധ​​വും മ​​റ്റ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും മൂ​​ലം ഓ​​യി​​ൽ വി​​ല​​യി​​ൽ ഇ​​ന്ന​​ലെ നേ​​രി​​യ തോ​​തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​ന്നു​​ണ്ട്.

അനുകൂല ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളെ ഒ​​ന്ന​​ട​​ങ്കം സ്വാ​​ധീ​​നി​​ച്ചു. ഏ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന വി​​പ​​ണി​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Tags : Share Market strength Trump Sensex Nifty BSE NSE

Recent News

Corehub Up