x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പ്; ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് വി​ത​ര​ണം ചെ​യ്‌​തി​ല്ല

വെബ് ഡെസ്ക്
Published: July 19, 2026 09:55 AM IST | Updated: July 19, 2026 09:55 AM IST

വിഎസ് അച്യുതാനന്ദന്‍റെ വാരാന്തപതിപ്പ് സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാതെ ദേശാഭിമാനി ദിനപത്രം

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് അ​വ​സാ​ന നി​മി​ഷം വി​ത​ര​ണം വേ​ണ്ടെ​ന്ന് വെ​ച്ചു. വി.​എ​സി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച പ​തി​പ്പാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യും ജീ​വ​ച​രി​ത്ര​കാ​ര​നു​മാ​യ കെ.​വി. സു​ധാ​ക​ര​ൻ എ​ഴു​തി​യ ഓ​ർ​മ​ക്കു​റി​പ്പാ​ണ് ഈ ​പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പ​തി​വാ​യി ഇ​റ​ങ്ങാ​റു​ള്ള വാ​രാ​ന്ത​പ്പ​തി​പ്പ്, ഇ​ന്ന​ത്തെ പ​ത്ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ല​മാ​ണ് വാ​രാ​ന്ത​പ്പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്നാ​ണ് പ​ത്ര​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. വി.​എ​സി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പ് അ​ട​ങ്ങി​യ പ​തി​പ്പ് അ​ച്ച​ടി​ച്ച ശേ​ഷ​മാ​ണ് വി​ത​ര​ണം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത് എ​ന്ന​ത് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

 

Tags : VS Achuthananddan Deshabhimani Sunday Supplement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up