x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓസ്‌ട്രേലിയയിൽ ചിലന്തിരൂപത്തിലുള്ള കൂറ്റൻ ഗർത്തം! കാരണം വിശദമാക്കി നാസ

റിസെർച്ച് ഡെസ്‌ക്
Published: October 22, 2026 03:40 PM IST | Updated: October 22, 2026 03:40 PM IST

നാസ പുറത്തുവിട്ട 'സ്പൈഡർ ക്രേറ്ററി'ന്‍റെ ചിത്രം.

ചിലന്തിയുടെ രൂപത്തിലുള്ള പടുകൂറ്റൻ ഗർത്തം! നാസ പുറത്തുവിട്ട ചിത്രങ്ങൾ കണ്ട് എല്ലാവരും അന്പരന്നു! ഇതെങ്ങനെ സംഭവിച്ചു? പടിഞ്ഞാറൻ ഓ​സ്ട്രേ​ലി​യ​യി​ലെ കിംബെർലിയിലാണു വി​ചി​ത്ര ഗ​ർ​ത്തം സ്ഥിതി ചെയ്യുന്നത്. യുഎസ് ബഹിരാകാശ ഏജൻസി നാ​സ​യും യു​എ​സ്‍​ജി​എ​സും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച ലാ​ൻ​ഡ്സാ​റ്റ് 9 - ഉ​പ​ഗ്ര​ഹ​ത്തി​ലെ 'ഓ​പ്പ​റേ​ഷ​ണ​ൽ ലാ​ൻ​ഡ് ഇ​മേ​ജ​ർ' ആ​ണ് ​ഗ​ർ​ത്ത​ത്തി​ന്‍റെ വിസ്മയചിത്രങ്ങൾ പകർത്തിയത്.

ദീ​ർ​ഘ​വൃ​ത്താ​കൃ​തി​യിൽ സ്ഥിതി ചെയ്യുന്ന 'സ്പൈ​ഡ​ർ ക്രേ​റ്റ​റി'ന് ഏ​ക​ദേ​ശം 13 കി​ലോ​മീ​റ്റ​ർ നീ​ള​വും 11 കി​ലോ​മീ​റ്റ​ർ വീ​തി​യു​മാണുള്ളത്. കേന്ദ്രഭാഗത്തിനുമാ​ത്രം ഏ​ക​ദേ​ശം നാലു കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ട്. അതിശക്തമായ ഉൽക്കാപതനത്തെത്തുടർന്ന് താഴ്ന്നുപോയ ഭാഗം ചിലന്തിരൂപത്തിലുള്ള ഗർത്തമായി മാറുകയായിരുന്നുവെന്ന് ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ർ അഭിപ്രായപ്പെടുന്നു. ചു​റ്റു​മു​ള്ള പാ​റ​ക​ൾ കാ​ല​ക്ര​മേ​ണ മ​ണ്ണൊ​ലി​പ്പി​ലൂ​ടെ ന​ശി​ച്ചു​പോ​യ​പ്പോ​ൾ, തി​ള​ക്ക​മു​ള്ള​തും ചിലന്തിപോലെയുള്ള മ​ണ​ൽ​ക്ക​ല്ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യാ​വു​ക​യാ​യി​രു​ന്നു.

'സ്പൈഡർ ക്രേറ്റർ' അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെന്നാണു ഗവേഷകർ വിശ്വസിച്ചിരുന്നത്. പിന്നീടു നടന്ന പഠനത്തിലാണ് ഇത് ഉൽക്കാപതനത്തിന്‍റെ ഫലമായി സംഭവിച്ചതാണെന്നു മനസിലായത്. എ​ങ്കി​ലും ​ഉ​ൽ​ക്കാ​പ​ത​നം കൃ​ത്യ​മാ​യി എ​പ്പോ​ഴാ​ണു സംഭവിച്ചതെന്ന് ഇ​നി​യും വ്യ​ക്ത​തവ​രുത്താൻ കഴിഞ്ഞിട്ടില്ല.

 

Tags : NASA International Enviorment ScienceNews Landsat9satellite SpiderCrater Kimberley

Recent News

Corehub Up