x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് ക​ലാ​പ​വും ഇ​ന്ത്യ​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മെ​ന്ന് റി​പ്പോ​ർ​ട്ട്; വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 04:11 PM IST | Updated: October 22, 2026 04:11 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ലെ ക​ലാ​പ​ങ്ങ​ളും ഇ​ന്ത്യ​യി​ലെ യു​വ​ജ​ന പ്ര​തി​ഷേ​ധ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന ഫോ​ക്സ് ന്യൂ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ക​ടു​ത്ത ആ​ക്ര​മ​ണ​വു​മാ​യി ബി​ജെ​പി. രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വ​വും ഭ​ര​ണ​മാ​റ്റ​വും ല​ക്ഷ്യ​മി​ട്ടു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ബി​ജെ​പി "ഗ​ദ്ദാ​ർ"​എ​ന്നും വി​ശേ​ഷി​പ്പി​ച്ചു.

13 രാ​ജ്യ​ങ്ങ​ളി​ലാ​യി 101 സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഫോ​ക്സ്ന്യൂ​സ് ഡി​ജി​റ്റ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഫ്രാ​ൻ​സി​ലെ അ​ശാ​ന്തി​യും ഇ​ന്ത്യ​യി​ലെ യു​വ​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ളും ത​മ്മി​ൽ ഇ​തി​ൽ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ട്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ബി​ജെ​പി വ​ക്താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ, രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. "പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ്യ​ത്തി​ന് മു​ന്നി​ൽ അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ​യും വ​ഞ്ച​ന​യു​ടെ​യും മാ​തൃ​ക​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്,"എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​മാ​യി വ​ഞ്ച​നാ​പ​ര​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി​യു​ടെ ഈ ​ആ​രോ​പ​ണ​ങ്ങ​ളോ​ട് കോ​ൺ​ഗ്ര​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : bjp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up