പ്രതീകാത്മക ചിത്രം
തൃശൂർ: അവിശ്വാസപ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായ പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് കോൺഗ്രസ്. സിപിഐയുടെ രണ്ടംഗങ്ങൾ വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് കോൺഗ്രസിലെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ട് അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ റോസ് മേരി അബേഷിയുടെ വിജയം ഉറപ്പായി. നേരത്തെ എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ് അവിശ്വാസപ്രമേയത്തിലൂടെ ബിജെപി ഭരണസമിതിയെ പുറത്താക്കിയത്.
ഇതിന് പിന്നാലെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി സുധ അനിലനും ബിജെപിക്കായി അനിത പ്രസന്നനും മത്സരിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥിയായി റോസ് മേരി അബേഷിയും രംഗത്തുണ്ടായിരുന്നു. എന്നാൽ സിപിഐയിലെ രണ്ട് അംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.
Tags : Paralam Panchayat Congress Kerala Politics Thrissur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash