പ്രതീകാത്മക ചിത്രം
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് പഞ്ചായത്തിലെ ഇടതുഭരണത്തിന് അന്ത്യമായത്. ബിജെപി അംഗം നിഷ പ്രദീപ് പാർട്ടിയുടെ വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
പഞ്ചായത്തിലെ 18 അംഗങ്ങളിൽ 10 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പഞ്ചായത്തിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ബിജെപിക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നിഷ പ്രദീപിനെതിരെ ബിജെപി അച്ചടക്കനടപടി സ്വീകരിച്ചേക്കും.
Tags : No Confidence Motion Upputhara Panchayat Idukki Ldf Udf Bjp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash