Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Confidence Motion

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം: യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​മാ​യി ദോ​ഷം ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സി​പി​എം നേ​തൃ​ത്വം.

101 അം​ഗ​ങ്ങ​ളു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ച​ർ​ച്ച​യ്‌​ക്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നി​ലൊ​ന്ന് അം​ഗ​ങ്ങ​ളു​ടെ (34 പേ​ർ) പി​ന്തു​ണ വേ​ണം. നി​ല​വി​ൽ 20 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​നോ 29 അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫി​നോ ഒ​റ്റ​യ്ക്ക് പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. ഇ​രു​പ​ക്ഷ​വും ഒ​ന്നി​ച്ചാ​ൽ മാ​ത്ര​മേ 49 അം​ഗ​ങ്ങ​ളാ​കൂ. ഒ​രു സ്വ​ത​ന്ത്ര​ന്‍റെ​യും പി​ന്തു​ണ ഇ​വ​ർ​ക്കു​ണ്ട്. 

എ​ന്നാ​ൽ ബി​ജെ​പി​യു​ടെ ഒ​രു കൗ​ൺ​സി​ല​ർ (സു​ഗ​ത​ൻ) കാ​പ്പ കേ​സി​ൽ ജ​യി​ലി​ലാ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ അം​ഗ​ബ​ലം 50 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.  അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച ന​ട​ക്ക​ണ​മെ​ങ്കി​ൽ പ​കു​തി​യി​ല​ധി​കം അം​ഗ​ങ്ങ​ൾ (51 പേ​ർ) കൗ​ൺ​സി​ലി​ൽ ഹാ​ജ​രാ​കേ​ണ്ട​തു​ണ്ട്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്നാ​ൽ ക്വാ​റം തി​ക​യാ​തെ പ്ര​മേ​യം ത​ള്ള​പ്പെ​ടും.

Latest News

Corehub Up