വി.ശിവൻകുട്ടി
തിരുവനന്തപുരം: കോർപറേഷനിലെ അവിശ്വാസ പ്രമേയ നീക്കം പാളിയതിൽ വിശദീകരണവുമായി മുൻ മന്ത്രി വി.ശിവൻകുട്ടി. യുഡിഎഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചനകൾ നടത്താത്തതുകൊണ്ടാണ് എൽഡിഎഫ് പിന്തുണ നൽകാതിരുന്നത്.
അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടി കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നു. ഇതിന് തയാറാകാതെ നീങ്ങിയ യുഡിഎഫ് നേതാക്കൾക്ക് അടികിട്ടിയ ശേഷമാണ് കാര്യം മനസിലായതെന്നും ശിവൻകുട്ടി പരിഹസിച്ചു. അതേസമയം മേയറുടെ ധിക്കാരപരമായ സമീപനവും ഭരണസ്തംഭനവും കാരണം നഗരസഭ കടുത്ത പ്രതിസന്ധിയിലാണ്.
കോർപറേഷനിൽ നിന്ന് ചില സുപ്രധാന ഫയലുകൾ കടത്തിയതായി ഗുരുതര ആരോപണമുന്നയിച്ച അദ്ദേഹം, നഗരം നിലവിൽ ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും കുറ്റപ്പെടുത്തി. തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് തലസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : V. Sivankutty no confidence motion thiruvananthapuram