x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​മ്പ​ല​ത്ത് വ​യോ​ധി​ക​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: October 6, 2026 11:22 PM IST | Updated: October 6, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് വ​യോ​ധി​ക​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ല​മ്പ​ലം സ്വ​ദേ​ശി ബാ​ബു​വി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ബാ​ബു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ല്ല​മ്പ​ലം പൊ​ലി​സ് ബാ​ബു​വി​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Kallambalam Crime Police Investigation CaseFile FIR

Recent News

Corehub Up