Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallambalam

ക​ല്ല​മ്പ​ല​ത്ത് വ​യോ​ധി​ക​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് വ​യോ​ധി​ക​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ല​മ്പ​ലം സ്വ​ദേ​ശി ബാ​ബു​വി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ബാ​ബു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ല്ല​മ്പ​ലം പൊ​ലി​സ് ബാ​ബു​വി​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

ക​ല്ല​മ്പ​ല​ത്ത് യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഭ​ർ​ത്താ​വ്; വ​ധ​ശ്ര​മം ഇ​രു​കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം നാ​വാ​യി​കു​ള​ത്ത് യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഹോം ​ന​ഴ്സാ​യ യു​വ​തി​യു​ടെ ര​ണ്ട് കാ​ലും ത​ല്ലി​യൊ​ടി​ച്ച ശേ​ഷ​മാ​ണ് പ്ര​തി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.

നാ​വാ​യി​കു​ളം സ്വ​ദേ​ശി​നി മു​നീ​ശ്വ​രി​യെ ആ​ണ് ഭ​ർ​ത്താ​വ് ബി​നു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വ​ഴ​ക്ക് പ​തി​വാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

മു​നീ​ശ്വ​രി​യു​ടെ ര​ണ്ട് കാ​ലു​ക​ളും ബി​നു കാ​റ്റാ​ടി​ക്ക​ഴ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ല​ത്തു​വീ​ണ യു​വ​തി​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി ക​ല്ല​മ്പ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ല്ല​മ്പ​ല​ത്ത് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച് വി​റ്റു; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട​യ്ക്കോ​ട് പാ​റ​വി​ള മാ​ട​ൻ​ന​ട​യ്ക്ക് സ​മീ​പം വി​ള​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ വി​നോ​ദ് ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

പ്ര​തി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പ​ര​വൂ​ർ കോ​ട്ടു​മ്മ​ല്ലി​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി നാ​വാ​യി​ക്കു​ളം, 28ാം മൈ​ൽ, ത​ട്ടു​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

സ്റ്റീ​ൽ പൈ​പ്പു​ക​ൾ, ക​മ്പി​ക​ൾ, ഇ​രു​മ്പ് ഷീ​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 1,000 കി​ലോ​ഗ്രാം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് വി​നോ​ദ് മോ​ഷ്ടി​ച്ച​ത്. സ്റ്റോ​ക്കി​ൽ കു​റ​വ് വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​രാ​ർ ക​മ്പ​നി ക​ല്ല​മ്പ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​നോ​ദ് കു​ടു​ങ്ങി​യ​ത്. പെ​ട്ടി​ഓ​ട്ടോ​യു​മാ​യി എ​ത്തി പാ​ത​യോ​ര​ത്ത് ഇ​റ​ക്കി​വ​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

Kerala

വ​ലി​യ​വി​ള​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ല; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ഉ​റ​പ്പു​ന​ൽ​കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പലം മ​ണ​മ്പൂ​ർ വ​ലി​യ​വി​ള​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ വ​ലി​യ​വി​ള സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഭാ​വി​യി​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രാ​തി​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കി അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​ല്ല​മ്പ​ലം വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് വ​ലി​യ​വി​ള​യി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Latest News

Corehub Up