തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. മന്ത്രിയുടെ വാഹനത്തിലിടിച്ച സ്വിഫ്റ്റ് കാറും ഡ്രൈവറുമാണ് നിലവിൽ കല്ലമ്പലം പോലീസ് കസ്റ്റഡിയിലുള്ളത്.
മദ്യലഹരിയിൽ വാഹനമോടിച്ചതിനാണ് കാർ ഡ്രൈവറുടെ പേരിൽ കേസെടുക്കുക. ആലംകോട് വഞ്ചിയൂർ സ്വദേശിയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാഹനങ്ങളുടെ വേഗത കുറവായതിനാൽ വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല.മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി. കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം.
Tags : kerala police j chinchurani kallambalam accident