x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​മ്പ​ള വ​ർ​ധ​ന ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 05:27 PM IST | Updated: October 29, 2026 05:38 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും മു​ൻ എം​എ​ൽ​എ​മാ​രു​ടെ​യും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പാ​സാ​ക്കി. എ​ട്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ശ​മ്പ​ള വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബി​ൽ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു.

ഉ​യ​ർ​ന്ന ചെ​ല​വു​ക​ൾ കാ​ര​ണം അം​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ബി​ൽ പാ​സാ​ക്കി​യ​തെ​ന്നും ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സ്പീ​ക്ക​ർ അ​റി​യി​ച്ചു. എം​എ​ൽ​എ​മാ​ർ​ക്ക് ഒ​രു പി​എ​യെ​ക്കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​മാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ ₹70,000-ൽ ​നി​ന്ന് ₹98,000 ആ​യി ഉ​യ​ർ​ത്തി. മ​ന്ത്രി​മാ​രു​ടെ പ്ര​തി​മാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ ₹1.08 ല​ക്ഷ​ത്തി​ൽ നി​ന്ന് ₹1.33 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. മ​ണ്ഡ​ലം അ​ല​വ​ൻ​സ്, യാ​ത്രാ ബ​ത്ത, ഇ​ന്ധ​ന കൂ​പ്പ​ൺ തു​ക എ​ന്നി​വ​യി​ലും വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ലി​ശ​ര​ഹി​ത വാ​ഹ​ന വാ​യ്പാ പ​രി​ധി​യും വ​ർ​ധി​പ്പി​ച്ചു.

Tags : Salary and pension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up