സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
ഭോപ്പാൽ: കടയിൽ അമ്മയുടെ കൈയിലിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിലെ സ്വർണ ലോക്കറ്റ് ബ്ലേഡ് ഉപയോഗിച്ച് അറുത്തെടുത്ത് മോഷ്ടിച്ചു. നിഷാത്പുര സ്വദേശി ജ്യോതിയുടെ കുഞ്ഞിന്റെ ലോക്കറ്റാണ് കവർന്നത്. ഭോപ്പാലിലെ ചൗക്ക് ബസാറിലെ ഒരു കോസ്മെറ്റിക്സ് കടയിലാണ് സംഭവം നടന്നത്. സംഭത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
തിരക്കേറിയ കടയ്ക്കുള്ളിൽ ജ്യോതി സാധനങ്ങൾ വാങ്ങുന്നതിനിടെ അക്രമിയായ പ്രതി ഇവരുടെ അടുത്തേക്ക് എത്തുകയും കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന കറുത്ത ചരട് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ഏകദേശം മൂന്ന് ഗ്രാം വരുന്ന സ്വർണ ലോക്കറ്റുമായി കടന്നുകളയുകയുമായിരുന്നു.
കടയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോക്കറ്റ് നഷ്ടപ്പെട്ട വിവരം ജ്യോതി അറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
Tags : Steal GoldLocket Baby Mother