x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി ട്രോ​ളു​ക​ൾ നി​ർ​ത്തി അ​ഹ​ങ്കാ​രം വെ​ടി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: October 29, 2026 02:18 PM IST | Updated: October 29, 2026 02:18 PM IST

രാഹുൽ ഗാന്ധി, നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ൽ​സി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. ട്രോ​ളിം​ഗും അ​ഹ​ങ്കാ​ര​വും അ​വ​സാ​നി​പ്പി​ച്ച് ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ന്തം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​മാ​യ വാ​രാണസി​യി​ൽ ബി​ജെ​പി​ക്ക് ഇ​രു​സീ​റ്റു​ക​ളും ന​ഷ്‌​ട​മാ​യ​തും ആ​ർ​എ​സ്എ​സി​ന്‍റെ ആ​സ്ഥാ​ന​മാ​യ നാ​ഗ്പു​രി​ൽ കോ​ൺ​ഗ്ര​സി​നോ​ടു തോ​റ്റ​തും എ​ന്തു​കൊ​ണ്ടാ​ണെന്നു പ്ര​ധാ​ന​മ​ന്ത്രി ചി​ന്തി​ക്ക​ണ​മെന്നു ജ​യ്റാം ര​മേ​ശ് എ​ക്‌​സി​ൽ കു​റി​ച്ചു. വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും കൊ​ണ്ട് ജ​ന​ങ്ങ​ൾ വ​ല​യു​മ്പോ​ൾ, ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പു​ ഫ​ല​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റും നേ​ടി​യി​ല്ലെ​ന്നു പ​രി​ഹ​സി​ച്ച് ഫ​ഡ്‌​നാ​വി​സ് ഇ​ട്ട പോ​സ്റ്റ് ഫ​ലം പൂ​ർ​ണ​മാ​യ​തോ​ടെ ഡി​ലീ​റ്റ് ചെ​യ്ത​തി​നെ മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സ് പ​രി​ഹ​സി​ച്ചു.

Tags : CongressAgainstBJP Politics India Alligation Election MLC

Recent News

Corehub Up