Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldLocket

അ​മ്മ​യു​ടെ കൈയി​ലി​രു​ന്ന കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ ലോ​ക്ക​റ്റ് ക​വ​ർ​ന്നു; പ്ര​തി ഒ​ളി​വി​ൽ

ഭോ​പ്പാ​ൽ: ക​ട​യി​ൽ അ​മ്മ​യു​ടെ കൈയി​ലി​രു​ന്ന എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ലെ സ്വ​ർ​ണ ലോ​ക്ക​റ്റ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​റു​ത്തെ​ടു​ത്ത് മോ​ഷ്ടി​ച്ചു. നി​ഷാ​ത്പു​ര സ്വ​ദേ​ശി ജ്യോ​തി​യു​ടെ കു​ഞ്ഞി​ന്‍റെ ലോ​ക്ക​റ്റാ​ണ് ക​വ​ർ​ന്ന​ത്. ഭോ​പ്പാ​ലി​ലെ ചൗ​ക്ക് ബ​സാ​റി​ലെ ഒ​രു കോ​സ്മെ​റ്റി​ക്സ് ക​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ ക​ട​യ്ക്കു​ള്ളി​ൽ ജ്യോ​തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ അ​ക്ര​മി​യാ​യ പ്ര​തി ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തു​ക​യും കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​റു​ത്ത ച​ര​ട് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച് ഏ​ക​ദേ​ശം മൂ​ന്ന് ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ ലോ​ക്ക​റ്റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

ക​ട​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ലോ​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട വി​വ​രം ജ്യോ​തി അ​റി​യു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up