x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള് ഷാ​പ്പു​ക​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്കും ജോ​ലി ചെ​യ്യാം; വി​ല​ക്ക് നീ​ക്കി കേ​ര​ള ഹൈ​ക്കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 07:28 PM IST | Updated: October 29, 2026 07:28 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ക​ള്ള് ഷാ​പ്പു​ക​ളി​ൽ സ്ത്രീ​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള അ​ബ്കാ​രി ച​ട്ട​ത്തി​ലെ വ​കു​പ്പ് കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കു​ക എ​ന്ന പേ​രി​ൽ ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ നി​ന്ന് അ​വ​രെ പാ​ടെ വി​ല​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ബ്കാ​രി ഷാ​പ്പ് ഡി​സ്പോ​സ​ൽ റൂ​ൾ​സി​ലെ വ​കു​പ്പ് 7(37) ആ​ണ് ഹൈ​ക്കോ​ട​തി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റ​ദ്ദാ​ക്കി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​നി സോ​ഫി (47) സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​നി​ർ​ണ്ണാ​യ​ക വി​ധി.

ഇ​ഷ്ട​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് സ്ത്രീ​ക​ളെ ത​ട​ഞ്ഞു​കൊ​ണ്ട​ല്ല സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ബാ​ധ്യ​ത നി​റ​വേ​റ്റേ​ണ്ട​ത്. മ​റി​ച്ച് അ​വ​ർ​ക്ക് ചൂ​ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്താ​ണ്.

മു​ൻ​പ് വി​ദേ​ശ​മ​ദ്യ ഷാ​പ്പു​ക​ളി​ൽ സ്ത്രീ​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തേ മാ​തൃ​ക​യി​ൽ ക​ള്ള് ഷാ​പ്പു​ക​ളി​ലും ലിം​ഗ​വി​വേ​ച​നം നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പീ​ഡ​ന​ങ്ങ​ളോ ചൂ​ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​കാം എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ഉ​ദ്ധ​രി​ച്ച് ഹൈ​ക്കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

Tags : keralahighcourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up