വി.ഡി. സതീശൻ, ജി. സുധാകരൻ
തിരുവനന്തപുരം: സരൾ ബില്ലിനെതിരെ വിമർശനമുന്നയിച്ച ഭരണകക്ഷി അംഗം ജി. സുധാകരന് നിയമസഭയിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റെ പരിഹാസം. സുധാകരൻ സംസാരിക്കുന്നത് തണ്ണീർത്തടങ്ങൾക്ക് വേണ്ടിയല്ലെന്നും, രാവിലെ പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച ആളാണ് സുധാകരനെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പാടശേഖരം നികത്തി സർക്കാർ എയിംസ് സ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരൻ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുകയാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തുടർന്ന് ജി. സുധാകരൻ മുന്നോട്ടുവെച്ച ഭേദഗതി നിർദേശം നിയമസഭ വോട്ടെടുപ്പിലൂടെ തള്ളി.
യുഡിഎഫ് സർക്കാരിന്റെ സരൾ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി.
കേരളത്തിലെ നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും വനമേഖലകളെയും തകർക്കുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബില്ലുമായി സഹകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെതിരെ നാട്ടിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Tags : VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash