x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​ര​വും പ്ര​മോ​ഷ​നു​മി​ല്ല; നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​റ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 08:11 PM IST | Updated: October 29, 2026 08:11 PM IST

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ

തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​ര​വും പ്ര​മോ​ഷ​നും ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്  ഉ​ത്ത​ര​വി​റ​ക്കി. സു​പ്രീം​കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള പെ​റ്റീ​ഷ​നി​ൽ അ​ന്തി​മ വ്യ​ക്ത​ത വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. 

സു​പ്രീം​കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് 2028 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മു​ൻ​പാ​യി സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ർ കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും കെ-​ടെ​റ്റ് പാ​സാ​ക​ണ​മെ​ന്ന മു​ൻ വി​ധി​ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന ഇ​ള​വു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു.

പി​എ​സ്‌​സി അ​ഡ്വൈ​സ് ല​ഭി​ച്ച, കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​യ​മ​നം ന​ൽ​കും. കോ​ട​തി വി​ധി​ക്ക് മു​ൻ​പ് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ കേ​സു​ക​ൾ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ച് ശ​മ്പ​ള​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കും. എ​ൽ​പി വി​ഭാ​ഗ​ത്തി​ന് കെ-​ടെ​റ്റ് ഒ​ന്നും യു​പി വി​ഭാ​ഗ​ത്തി​ന് കെ-​ടെ​റ്റ്  ര​ണ്ടു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യെ​ങ്കി​ലും, ഉ​യ​ർ​ന്ന കെ-​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഇ​നി നി​യ​മ​നം ന​ൽ​കാം. 

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള എ​യ്ഡ​ഡ്, അ​ൺ-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്കും സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ക്കും കെ-​ടെ​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കും. 

Tags : MinisterNShamsudeen KETET Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up