ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യ മുന്നണി. ഗ്യാനേഷ് കുമാറിനെതിരെ നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ച് പ്രതീകാത്മക പരസ്യ വിചാരണ നടത്തും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകുന്ന ചടങ്ങിൽ മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിക്കും. രാഹുൽ ഗാന്ധിയുടെ മറുപടിക്ക് ശേഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കർ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.
അതിനിടെ, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാറാലി ദീപാവലി സീസൺ പ്രമാണിച്ച് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികളുടെ കൂട്ടായ്മ ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചു. വ്യാപാരം തടസപ്പെടുമെന്നതിനാൽ റാലി മാറ്റണമെന്നാണ് ആവശ്യം. എന്നാൽ റാലി മാറ്റാനാകില്ലെന്നും പത്ത് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷിനെ പുറത്താക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ.
Tags : GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash