x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഎൽസി തെരഞ്ഞെടുപ്പ് ഫലങ്ങൾ: യു​പി​യി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യോ?

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 06:34 PM IST | Updated: October 29, 2026 06:35 PM IST

യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്

ല​ഖ്‌​നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് വെ​റും അ​ഞ്ച് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് വീ​ശു​ന്നു​വോ എ​ന്ന് സം​ശ​യി​പ്പി​ക്കു​ന്ന ഫ​ല​ങ്ങ​ളാ​ണ് എം​എ​ൽ​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​റ​ത്തു​വ​രു​ന്ന​ത്. ബി​രു​ദ​ധാ​രി-​അ​ധ്യാ​പ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ കോ​ട്ട​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ശ​ക്ത​മാ​യ മു​ന്നേ​റ്റം കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും സ്വ​ന്തം ത​ട്ട​ക​ങ്ങ​ളി​ൽ പോ​ലും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യാ​ണ് അ​ഖി​ലേ​ഷി​ന്‍റെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ന്നേ​റു​ന്ന​ത്. ബി​ജെ​പി​യു​ടെ പ​ക്ക​ലാ​യി​രു​ന്ന ല​ഖ്‌​നൗ ഗ്രാ​ജു​വേ​റ്റ്‌​സ് സീ​റ്റും ആ​ഗ്രാ ടീ​ച്ചേ​ഴ്‌​സ് സീ​റ്റും എ​സ്പി പി​ടി​ച്ചെ​ടു​ത്തു. ല​ഖ്‌​നൗ​വി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ അ​വി​നാ​ഷ് കു​മാ​ർ സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​സ്പി​യു​ടെ കാ​ന്തി സിം​ഗ് പ​ട്ടേ​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ​പ്പോ​ൾ, ആ​ഗ്ര​യി​ൽ അ​കാ​ശ് അ​ഗ​ർ​വാ​ളി​ലൂ​ടെ എ​സ്പി ചെ​ങ്കൊ​ടി നാ​ട്ടി.

ആ​കെ​യു​ള്ള 11 സീ​റ്റു​ക​ളി​ൽ പ​ത്ത് എ​ണ്ണ​ത്തി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ജെ​പി ആ​റ് സീ​റ്റി​ലും എ​സ്പി നാ​ല് സീ​റ്റി​ലും വി​ജ​യി​ച്ചു. വാ​ര​ണാ​സി ഗ്രാ​ജു​വേ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ എ​സ്പി സ്ഥാ​നാ​ർ​ത്ഥി വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്. അ​ല​ഹ​ബാ​ദ്-​ജാ​ൻ​സി ഗ്രാ​ജു​വേ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ എ​സ്പി​യു​ടെ മാ​ൻ സിം​ഗ് യാ​ദ​വും വാ​ര​ണാ​സി ടീ​ച്ചേ​ഴ്‌​സ് മ​ണ്ഡ​ല​ത്തി​ൽ ലാ​ൽ ബി​ഹാ​രി യാ​ദ​വും വി​ജ​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ട് പ്ര​തി​ക​രി​ച്ച അ​ഖി​ലേ​ഷ് യാ​ദ​വ്, "ഈ ​എം​എ​ൽ​സി തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ പെ​ട്ടി മ​ട​ക്കി​ച്ചു" എ​ന്നാ​ണ് എ​ക്സി​ൽ കു​റി​ച്ച​ത്. യോ​ഗി​യു​ടെ​യും മോ​ദി​യു​ടെ​യും മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ട​ത്തെ ഉ​പ​യോ​ഗി​ച്ച് ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ബി​ജെ​പി ശ്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ 11 ​സീ​റ്റു​ക​ളി​ൽ ആ​റ് എ​ണ്ണം ബി​ജെ​പി​യും മൂ​ന്ന് എ​ണ്ണം എ​സ്പി​യും ര​ണ്ടെ​ണ്ണം സ്വ​ത​ന്ത്ര​രു​മാ​ണ് നേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും എ​സ്പി സ്വാ​ധീ​നം ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്ത​ത് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യു​ടെ സൂ​ച​ന​യാ​ണെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Tags : MLCElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up