x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ല​ക്ഷ്യ​മി​ട്ട് ചൈ​നീ​സ് ചാ​ര​ത​ന്ത്രം; റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട് ന്യൂ​യോ​ർ​ക്ക് ടൈം​സ്  

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 09:44 PM IST | Updated: October 29, 2026 09:44 PM IST

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാംഗ്

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തി​ലെ പ്ര​മു​ഖ എ​ഐ ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ച് ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'മെ​ഗാ​സ്പീ​ഡ്' എ​ന്ന ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന ചൈ​നീ​സ് പൗ​ര​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി. 

അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് എ​ൻ​വി​ഡി​യ​യു​ടെ അ​ത്യാ​ധു​നി​ക എ​ഐ ചി​പ്പു​ക​ളും വി​വ​ര​ങ്ങ​ളും ബീ​ജിം​ഗി​ലേ​ക്ക് ക​ട​ത്താ​ൻ ആ​ലീ​സ് ഹു​വാം​ഗ് സ​ഹാ​യി​ച്ച​താ​യാ​ണ് വി​ൽ​സ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ന്യൂ​യോ​ർ​ക്ക് ടൈം​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​മ്പ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും, എ​ൻ​വി​ഡി​യ​യു​ടെ വ്യ​വ​സാ​യ​ത്തെ​യും അ​മേരി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യെ​യും ബാ​ധി​ക്കു​മെ​ന്ന ഭ​യം കാ​ര​ണം അ​ദ്ദേ​ഹം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

യു​എ​സ് ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ആ​ലീ​സ് ഹു​വാം​ഗി​ന് എ​ൻ​വി​ഡി​യ സി​ഇ​ഒ​യു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യ​ത്. ജെ​ൻ​സ​ൻ ഹു​വാം​ഗി​ന് ഇ​വ​രു​ടെ ചാ​ര​പ്പ​ണി​യെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വോ എ​ന്ന കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ സം​ശ​യ​മു​ണ്ട്.ജെ​ൻ​സ​ൻ ഹു​വാം​ഗ് ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത് സാ​ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും, മെ​ഗാ​സ്പീ​ഡി​ന് സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ര​ഹ​സ്യ വി​വ​ര​ങ്ങ​ളൊ​ന്നും കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും എ​ൻ​വി​ഡി​യ വ​ക്താ​വ് ജോ​ൺ റി​സോ വ്യ​ക്ത​മാ​ക്കി.

ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ ചൈ​നീ​സ് എം​ബ​സി, ത​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന് ആ​രോ​പി​ച്ചു. അ​മേ​രി​ക്ക​യി​ൽ നി​ന്നും ചൈ​ന​യി​ലേ​ക്കു​ള്ള ചി​പ്പ് ക​യ​റ്റു​മ​തി​യി​ൽ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കെ പു​റ​ത്തു​വ​ന്ന ഈ ​ചാ​ര​ക്കേ​സ് ആ​ഗോ​ള സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ വ​ൻ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : NvidiaCEO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up