x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ണ്ടി മു​ത​ലാ​യ എം​ഡി​എം​എ മോ​ഷ്ടി​ച്ചു; തൂ​ഫാ​ൻ വാ​രി​യ​റാ​യ എ​സ്‌​ഐ അ​റ​സ്റ്റി​ൽ 

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 10:02 PM IST | Updated: October 29, 2026 10:02 PM IST

അറസ്റ്റിലായ എസ്ഐ അനസ് തൗഫീഖ്

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന്‌ കേ​സി​ൽ പൊ​ലി​സ്‌ പി​ടി​കൂ​ടി സീ​ൽ ചെ​യ്‌​ത്‌ സ്‌​റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ച എം​ഡി​എം​എ മോ​ഷ്ടി​ച്ച  തൂ‍​ഫാ​ൻ വാ​രി​യ​റാ​യ  എ​സ്‌​ഐ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി അ​ന​സ്‌ എ​സ്‌ . ത‍ൗ​ഫീ​ഖി​നെ​യാ​ണ്‌ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ സെ​ൻ​ട്ര​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. 

കേ​സ്‌ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ന​ശി​പ്പി​ക്കാ​ൻ സൂ​ക്ഷി​ച്ച എം​ഡി​എം​എ​യാ​ണ് എ​സ്‌​ഐ മോ​ഷ്ടി​ച്ച​ത്. എ​ള​മ​ക്ക​ര പൊ​ലി​സ്‌ സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത മ​യ​ക്കു​മ​രു​ന്ന്‌ കേ​സി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​ണി​ത്‌. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ അ​ല​മാ​ര​യി​ൽ സീ​ൽ ചെ​യ്‌​ത ക​വ​റി​ലാ​ണ്‌ 87.370 ഗ്രാം ​എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്‌. 18ന്‌ ​ഈ ക​വ​ർ അ​ന​സ്‌ മോ​ഷ്ടി​ക്കു​ക​യും 26ന്‌ ​സീ​ൽ ചെ​യ്യാ​ത്ത മ​റ്റൊ​രു ക​വ​ർ തി​രി​കെ കൊ​ണ്ടു​വ​യ്‌​ക്കു​ക​യും ചെ​യ്‌​തു. ഇ​തി​ന്‌ 202 ഗ്രാം ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. 

അ​ള​വ്‌ വ്യ​ത്യാ​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​സ്‌​എ​ച്ച്‌​ഒ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്‌ അ​ന​സി​ൽ നി​ന്ന്‌ വി​ശ​ദീ​ക​ര​ണം തേ​ടി. വി​ശ​ദീ​ക​ര​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്നും ക​ള​വാ​യ വാ​ദ​ങ്ങ​ൾ നി​ര​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​യാ​ളെ  സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ മോ​ഷ​ണം ന​ട​ത്തി, തെ​ളി​വ്‌ ന​ശി​പ്പി​ച്ചു, ല​ഹ​രി കൈ​വ​ശം വ​ച്ചു തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്‌ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​ത്.​എ​ന്താ​വ​ശ്യ​ത്തി​നാ​ണ്‌ എം​ഡി​എം​എ മോ​ഷ്‌​ടി​ച്ച​തെ​ന്ന​തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​ന​സി​ന്‌ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. അ​ത്‌ തീ​ർ​ക്കാ​ൻ പ​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കാം എ​ന്നാ​ണ് പൊ​ലി​സ് നി​ഗ​മ​നം. മ​റ്റാ​രെ​യെ​ങ്കി​ലും കേ​സി​ൽ കു​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്‌. സ്‌​റ്റേ​ഷ​നി​ലെ മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു.  

പ്ര​തി തൂ​ഫാ​ൻ വാ​രി​യ​ർ

എം​ഡി​എം​എ മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​സ് ഐ ​അ​ന​സ് തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ്‌ പൊ​ലി​സ്‌ സ്‌​റ്റേ​ഷ​നി​ൽ എ​സ്‌​ഐ​യാ​യി​രി​ക്കെ  ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​യി​രു​ന്നു. ലോ​ക​പ്പ്‌ ഫു​ട്‌​ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലും മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ൽ അ​ന​സ്‌ ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്‌.

Tags : mdmaarrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up