സൗരോർജ സംരംഭകരായ ജെപ്സ് സോളാറിന്റെ കസ്റ്റമർ മീറ്റപ്പും മെഗാ ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനദാനവും കൊച്
കൊച്ചി / കണ്ണൂർ: സൗരോർജ സംരംഭകരായ ജെപ്സ് സോളാറിന്റെ കസ്റ്റമർ മീറ്റപ്പും മെഗാ ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനദാനവും പ്രമുഖരെ ആദരിക്കലും രണ്ടു തവണയായി സംഘടിപ്പിച്ചു. ഞായറാഴ്ച കൊച്ചി താജ് വിവാന്തയിൽ നടന്ന ഒന്നാംഘട്ട പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന രണ്ടാംഘട്ട പരിപാടിയുടെ ഉദ്ഘാടനം നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി നിർവഹിച്ചു. ചടങ്ങിൽ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘ജെപ്സ് സ്പർശ’ത്തിന്റെ ഭാഗമായി എറണാകുളം അഭയഭവനുള്ള ധനസഹായവും കൈമാറി.
പരിപാടിയിൽവച്ച് ഒന്നാം സമ്മാനമായ കാറിന്റെ താക്കോൽ വിജയിയായ എം. വത്സരാജിനും രണ്ടാം സമ്മാനമായ സ്കൂട്ടറിന്റെ താക്കോൽ വിജയിയായ രാജീവൻ ആയിക്കലിനും ജെപ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് നേരിട്ട് കൈമാറി.
കൂടാതെ ഇരുവേദികളിലുമായി എയർ കണ്ടീഷണറുകൾ, സ്വർണനാണയങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആകർഷക സമ്മാനങ്ങളും ട്രോഫികളും മുഴുവൻ വിജയികൾക്കും വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖരെ ആദരിച്ചു.
പ്രമുഖ എഴുത്തുകാരനും രാഗമയ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഷംനാദ് പുതുശേരി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഹനീഷ് വാണിയങ്കണ്ടി, പി.എം. സൂര്യഘർ മുഫ്ത് ബിജ്ലി യോജന സബ്സിഡി സ്കീം ഫസ്റ്റ് നോഡൽ ഓഫിസർ സി. നൗഷാദ് ഷറഫുദ്ദീൻ, കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രജേഷ് അച്ചാണ്ടി, പ്രമുഖ ചലച്ചിത്ര കളറിസ്റ്റും ജെപ്സ് സോളാർ ഉപഭോക്താവുമായ ലിജു പ്രഭാകർ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
ഉപയോക്താക്കളും ജീവനക്കാരും ഒത്തുചേർന്ന സൗഹൃദ കൂട്ടായ്മയ്ക്കും സ്നേഹവിരുന്നിനും ഒടുവിലാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന പരിപാടികൾ സമാപിച്ചത്. ചടങ്ങിൽ ജെപ്സ് സോളാർ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും നിരവധി ഉപഭോക്താക്കളും പങ്കെടുത്തു.
Tags : MegaLuckyDraw CustomerMeetUp Business SolarEnergyEnterprise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash