x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ത​പ്പ​ള്ളി തീ​വെ​പ്പ് കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു; പ്ര​തി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 10:41 PM IST | Updated: October 29, 2026 10:49 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വും​ഭാ​ഗം ജൂ​ത​പ്പ​ള്ളി​ക്ക് മു​ൻ​പി​ൽ തീ​വെ​പ്പ് ന​ട​ത്തി​യ കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ഏ​റ്റെ​ടു​ത്തു. സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യ്ക്ക് (എ​റ്റി​എ​സ്) അ​ന്വേ​ഷ​ണം കൈ​മാ​റാ​ൻ ഇ​രി​ക്കെ​യാ​ണ് കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് എ​ൻ.​ഐ.​എ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി എ​ബി​ൻ പോ​ളി​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യി​ട്ടു​ണ്ട്.

കാ​റി​ലെ​ത്തി​യ എ​ബി​ൻ പോ​ൾ പ​ള്ളി​ക്ക് മു​ൻ​പി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​ൻ​പ് പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​തി എ​ബി​ൻ പോ​ൾ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ചി​ല ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ​മാ​യി ചാ​റ്റ് ചെ​യ്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. 'ബോ​സ്' എ​ന്ന ടെ​ല​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ മ​റ്റു​ള്ള​വ​ർ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. 

ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷം പ്ര​തി​ക്ക് ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി ര​ണ്ട് ല​ക്ഷം രൂ​പ ല​ഭി​ച്ച​താ​യി പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. എ​ബി​ൻ താ​മ​സി​ച്ചി​രു​ന്ന പു​ത്ത​ൻ​കു​രി​ശി​ലെ മു​റി​യി​ൽ നി​ന്ന് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.  

മൂ​വാ​റ്റു​പു​ഴ​യി​ലെ യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന് തീ​യി​ട്ട​തും താ​ൻ ത​ന്നെ​യെ​ന്ന് എ​ബി​ൻ പോ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ഡി​സി​പി അ​രു​ൺ കെ. ​പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് നി​ല​വി​ൽ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. കേ​സി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ളും ഗൂ​ഢാ​ലോ​ച​ന​ക​ളും ഉ​ള്ള​തി​നാ​ലാ​ണ് എ​ൻ​ഐ​എ നേ​രി​ട്ട് കേ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

Tags : KochiSynagogue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up