Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiSynagogue

കൊച്ചി സിനഗോഗ് ആക്രമണത്തിനു പിന്നിൽ പാക് ചാരസംഘടന?

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മാ​​​​ര്‍​ക്ക​​​​റ്റി​​​​ലെ ക​​​​ട​​​​വു​​​​ഭാ​​​​ഗം സി​​​​ന​​​​ഗോ​​​​ഗ് ആ​​​​ക്ര​​​​മ​​​​ണ​​​ക്കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് ഐ​​​​ക്ക​​​​ര​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി എ​​​​ബി​​​​ന്‍ ബി. ​​​​പോ​​​​ളി​​​​ന് സി​​​​ന​​​​ഗോ​​​​ഗ് തീ ​​​​കൊ​​​​ളു​​​​ത്തി ന​​​​ശി​​​​പ്പി​​​​ക്കാ​​​​ന്‍ 10 ല​​​​ക്ഷം രൂ​​​​പ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​താ​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ ബോ​​​​സ് പ്ര​​​​തി​​​​ക്ക് ആ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ച്ചു​​​ന​​​​ല്‍​കാ​​​​ന്‍ നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​തി​​​​യും ആ​​​​സൂ​​​​ത്ര​​​​ക​​​​നും ന​​​​ട​​​​ത്തി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലെ ചാ​​​​റ്റി​​​​ന്‍റെ നി​​​​ര്‍​ണാ​​​​യ​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് ബോ​​​​സ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശ പ്ര​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണു പ്ര​​​​തി പൊ​​​​ലി​​​​സി​​​​ന് മൊ​​​​ഴി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ല്‍ ആ​​​​രാ​​​​ണെ​​​​ന്ന് ഇ​​​​നി​​​​യും വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. യ​​​ഹൂ​​​ദ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും വി​​​​ദേ​​​​ശ​​​​ബ​​​​ന്ധ​​​​മു​​​​ള്ള ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ളും ഫോ​​​​ണി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​തി​​​​യു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യ മ​​​​റ്റൊ​​​​രാ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പൊ​​​​ലി​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ആ​​​​യു​​​​ധം വാ​​​​ങ്ങു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​വ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ ചാ​​​​റ്റി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത 10 ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ല്‍ മു​​​​ന്‍​കൂ​​​​റാ​​​​യി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ എ​​​​ബി​​​​ന് ന​​​​ല്‍​കി​​​​യ​​​​തി​​​​നും തെ​​​​ളി​​​​വ് ല​​​​ഭി​​​​ച്ചു. കൊ​​​​ച്ചി​​​​ക്കു​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും സ​​​​മാ​​​​ന​​​രീ​​​​തി​​​​യി​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ഇ​​​​വ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ടെ​​​​ലി​​​​ഗ്രാം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും ഹി​​​​ന്ദി​​​​യി​​​​ലു​​​​ള്ള ചാ​​​​റ്റു​​​​ക​​​​ളും എ​​​​ബി​​​​ന്‍റെ ഫോ​​​​ണി​​​​ല്‍​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി. ഈ ​​​​ടെ​​​​ലി​​​​ഗ്രാം അ​​​​ക്കൗ​​​​ണ്ടി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ടെ​​​​ലി​​​​ഗ്രാ​​​​മി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കു​​​​മെ​​​​ന്ന് പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​യാ​​​​ള്‍ ബോ​​​​സി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ്ര​​​​തി​​​​യെ ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍​സി (എ​​​​ന്‍​ഐ​​​​എ) ചോ​​​​ദ്യം ചെ​​​​യ്തു. രാ​​​​ജ്യാ​​​​ന്ത​​​​ര ഭീ​​​​ക​​​​ര​​​​വാ​​​​ദ ബ​​​​ന്ധം സം​​​​ശ​​​​യി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ൻ​​​​ഐ​​​​എ ഏ​​​​റ്റെ​​​​ടു​​​​ത്തേ​​​​ക്കും. എ​​​​ന്‍​ഐ​​​​എ​​​​യെ കൂ​​​​ടാ​​​​തെ എ​​​​ബി​​​​നെ ഐ​​​​ബി, റോ ​​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ചോ​​​​ദ്യം​​​​ചെ​​​​യ്തു. കേ​​​​സ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കൊ​​​​ച്ചി സി​​​​റ്റി ഡെ​​​​പ്യൂ​​​​ട്ടി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ അ​​​​രു​​​​ണ്‍ കെ. ​​​​പ​​​​വി​​​​ത്ര​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ സി​​​​ബി ടോ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ര്‍​ച്ചെ ര​​​​ണ്ട​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്പു​​​​ള്ള ബ്ലോ​​​​സം ന​​​​ഴ്‌​​​​സ​​​​റി​​​​ക്കു പ്ര​​​​തി തീ​​​​യി​​​​ട്ട​​​​ത്. കാ​​​​റി​​​​ല്‍ എ​​​​ത്തി​​​​യ പ്ര​​​​തി വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പെ​​​​ട്രോ​​​​ളൊ​​​​ഴി​​​​ച്ച് ന​​​​ഴ്‌​​​​സ​​​​റി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍​ക്കും ഫ്ല​​​ക്‌​​​​സു​​​​ക​​​​ള്‍​ക്കും തീ​​​​കൊ​​​​ളു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ്വ​​​​ന്തം ഫോ​​​​ണി​​​​ല്‍ പ​​​​ക​​​​ര്‍​ത്തി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​യാ​​​​ള്‍ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ​​​​ത്.

സം​​​​ഭ​​​​വം ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ട​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച പൊ​​​​ലി​​​​സ് സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും 150ഓ​​​​ളം പേ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സൈ​​​​ബ​​​​ര്‍ സെ​​​​ല്ലി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശി​​​​ലെ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ല്‍ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

പ്ര​​​​തി​​​​യു​​​​ടെ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഫ​​​​ലം വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രൂ. പ്ര​​​​തി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് പൊ​​​​ലി​​​​സ്.

Latest News

Corehub Up