x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവനൊടുക്കുന്ന കർഷകരുടെ സംസ്കാരത്തിൽ പങ്കെടുക്കരുതെന്ന് ശിവസേന എംഎൽഎ

വെബ്ഡെസ്ക്
Published: October 29, 2026 10:08 PM IST | Updated: October 29, 2026 10:08 PM IST

ബു​​​ൽ​​​ധാ​​​ന: ക​​​ർ​​​ഷ​​​ക​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യാ​​​ൽ അ​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ ആ​​​രും പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ശി​​​വ​​​സേ​​​ന (ഷി​​ൻ​​ഡെ) എം​​​എ​​​ൽ​​​എ സ​​​ഞ്ജ​​​യ് ഗെ​​​യ്ക്‌​​​വാ​​​ദ്.

ക​​​ർ​​​ഷ​​​ക​​​ന്‍റെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​രും വ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മൃ​​​ത​​​ദേ​​​ഹം മൃ​​​ഗ​​​ങ്ങ​​​ൾ ഭ​​​ക്ഷി​​​ക്കു​​​ക​​​യും ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​ഫ​​​ലം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്തി​​​രി​​​യു​​​മെ​​​ന്നു​​​മാ​​​ണു ഗെ​​​യ്ക്‌​​​വാ​​​ദി​​​ന്‍റെ വാ​​​ദം.

ചൊ​​​വ്വാ​​​ഴ്ച ബു​​​ൽ​​​ധാ​​​ന​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഗെ​​​യ്‌​​​ക്‌​​​വാ​​​ദ് ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്. ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ അ​​​സ​​​ഭ്യ​​​വാ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ച ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ശി​​​വ​​​സേ​​​ന എം​​​എ​​​ൽ​​​എ.

എ​​​ന്നും വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന നേ​​​താ​​​വാ​​​ണ് സ​​​ഞ്ജ​​​യ് ഗെ​​​യ്‌​​​ക്‌​​​വാ​​​ദ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ​​​ഴ​​​കി​​​യ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് കാ​​​ന്‍റീ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

Tags : Funerals ShivSenaMLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SanjayGaikwadMLA

Recent News

Corehub Up