x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്ത​ർ മ​ന്ത​റി​ന് പു​തി​യ നി​യോ​ഗം; ഇ​നി 'ഇ​ന്ത്യ ബി​നാ​ലെ' വേ​ദി, കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം 

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 11:21 PM IST | Updated: October 29, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര സ്മാ​ര​ക​മാ​യ ജ​ന്ത​ർ മ​ന്ത​റി​നെ വ​രാ​നി​രി​ക്കു​ന്ന 'ഇ​ന്ത്യ ബി​നാ​ലെ 2026' പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യാ​യി കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്തു. സി​ജെ​പി പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ,  പൊ​ലി​സ് ജ​ന്ത​ർ മ​ന്ത​റി​നെ ഔ​ദ്യോ​ഗി​ക സ​മ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ച​രി​ത്ര സ്മാ​ര​ക​ത്തെ സാം​സ്കാ​രി​ക-​ക​ലാ വേ​ദി​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

2026 ഡി​സം​ബ​ർ നാ​ല് മു​ത​ൽ 2027 മാ​ർ​ച്ച് 21 വ​രെ (108 ദി​വ​സ​ങ്ങ​ൾ) നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ ആ​ർ​ട്ട്, ആ​ർ​ക്കി​ടെ​ക്ച​ർ ആ​ന്‍റ് ഡി​സൈ​ൻ ബി​നാ​ലെ​യു​ടെ ര​ണ്ടാം പ​തി​പ്പ്. ജ​ന്ത​ർ മ​ന്ത​റി​ന് പു​റ​മെ കു​ത്ത​ബ് മി​നാ​ർ, പു​രാ​ന കി​ല തു​ട​ങ്ങി​യ ഡ​ൽ​ഹി​യി​ലെ മ​റ്റ് ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന വേ​ദി​ക​ളാ​കും. 

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പു​റ​മെ 20-ഓ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും വാ​സ്തു​ശി​ല്പി​ക​ളും ഇ​ത്ത​വ​ണ​ത്തെ ബി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കും. 2023-ൽ ​ന​ട​ന്ന ബി​നാ​ലെ​യു​ടെ ആ​ദ്യ പ​തി​പ്പി​ന് ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യാ​യി​രു​ന്നു പ്ര​ധാ​ന വേ​ദി​യാ​യി​രു​ന്ന​ത്.

Tags : DelhiJantarMantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up