പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ പത്തുപേരുടെ മരണത്തിനിടയാക്കിയത് വ്യാജമദ്യമാണെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെ കോണ്ഗ്രസ് നേതാവിന്റെ മകൻ പിടിയിൽ.
വ്യാജമദ്യ നിർമാണത്തിന് രാസവസ്തു നൽകിയെന്നാരോപിച്ചാണ് മധ്യപ്രദേശ് കോണ്ഗ്രസ് വക്താവ് ആനന്ദ് ജെയിൻ കസ്ലിവാളിന്റെ മകൻ അമൻ കസ്ലിവാളിനെ (27) പൊലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി അജയ് റാത്തോഡ് എഐ സഹായത്തോടെ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജമദ്യം നിർമിക്കാൻ പഠിച്ചതായി പൊലിസ് പറഞ്ഞു.
സ്വകാര്യസ്ഥാപനത്തിൽനിന്നു വാങ്ങിയ രാസവസ്തു ഉപയോഗിച്ചു നിർമിച്ച മദ്യം യഥാർഥ മദ്യത്തിൽ കലർത്തി പ്രമുഖ ബ്രാൻഡുകളുടെ ഒഴിഞ്ഞ കുപ്പികളിൽ നിറച്ച് ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു.
Tags : LiquorTragedy CongressLeader Son Arrested Indore Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash