കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
കൊച്ചി: മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തനമികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഏറ്റുവാങ്ങി.
മികച്ച മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്കാരവും നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്കു ലഭിച്ചത്.
ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് സമാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിൽനിന്ന് അവാര്‍ഡുകള്‍ കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാം നവാസ്, സഞ്ജയ്കുമാര്‍, രവീന്ദ്രകുമാര്‍ പഠക് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Tags : KochiMetro NationalAwards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash