x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.പി. ശ്യാംജിത്തിനെതിരേ നിയമ നടപടിയുമായി വൈദേകം മാനേജ്മെന്‍റ്

വെബ്ഡെസ്ക്
Published: October 29, 2026 09:55 PM IST | Updated: October 29, 2026 09:55 PM IST

ഇ.​​പി. ശ്യാം​​ജി​​ത്ത്

ക​​ണ്ണൂ​​ർ: സി​​പി​​എം നേ​​താ​​വ് ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍റെ സ​​ഹോ​​ദ​​രീ​​പു​​ത്ര​​ൻ ഇ.​​പി. ശ്യാം​​ജി​​ത്തി​​നെ​​തി​​രേ ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് നി​​യ​​മ​​ന​​ട​​പ​​ടി​​യു​​മാ​​യി വൈ​​ദേ​​കം മാ​​നേ​​ജ്മെ​​ന്‍റ്.

വൈ​​ദേ​​കം റി​​സോ​​ർ​​ട്ടി​​ൽ ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍റെ ഭാ​​ര്യ നി​​ക്ഷേ​​പി​​ച്ച തു​​ക പ്ര​​മു​​ഖ വ്യ​​വ​​സാ​​യി ശ​​ശി​​ധ​​ര​​ൻ ക​​ർ​​ത്ത​​യു​​ടേ​​താ​​ണെ​​ന്ന ശ്യാം​​ജി​​ത്തി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തി​​നെ​​തി​​രേ​​യാ​​ണു നോ​​ട്ടീ​​സ്.

ഉ​​ന്ന​​യി​​ച്ച ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഏ​​ഴു ദി​​വ​​സ​​ത്തി​​ന​​കം തി​​രു​​ത്തി പ​​ര​​സ്യ​​മാ​​യി മാ​​പ്പു പ​​റ​​ഞ്ഞില്ലെ​​ങ്കി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്ന് നോട്ടീസിൽ പറയുന്നു.

അ​​തേ​​സ​​മ​​യം, ശ്യാം​​ജി​​ത്തി​​ന്‍റെ ഭാ​​ര്യ ദീ​​പ സാ​​മ്പ​​ത്തി​​ക​​ത്ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന വാ​​ദം തെ​​റ്റാ​​ണെ​​ന്നു സ്ഥാ​​പി​​ക്കു​​ന്ന നി​​ർ​​ണാ​​യ​​ക തെ​​ളി​​വു​​ക​​ളും വൈ​​ദേ​​കം പു​​റ​​ത്തു​​വി​​ട്ടു.

ദീ​​പ​​യെ ജോ​​ലി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​തി​​നാ​​ലാ​​ണെ​​ന്നും സ്ഥാ​​പ​​ന​​ത്തി​​ലെ പ​​ല​​രു​​ടെ​​യും പേ​​രി​​ൽ വ്യാ​​ജ ഒ​​പ്പി​​ട്ട് ഇ​​വ​​ർ പ​​ണം ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും മാ​​നേ​​ജ്മെ​​ന്‍റ് ആ​​രോ​​പി​​ച്ചു.

ത​​ട്ടി​​പ്പ് തെ​​ളി​​യി​​ക്കു​​ന്ന വൗ​​ച്ച​​റു​​ക​​ൾ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് മു​​ന്നി​​ൽ പു​​റ​​ത്തു​​വി​​ട്ട മാ​​നേ​​ജ്മെ​​ന്‍റ്, സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ശ്യാം​​ജി​​ത്ത് വൈ​​ദേ​​കം റി​​സോ​​ർ​​ട്ടി​​ന്‍റെ പി​​ആ​​ർ​​ഒ എ​​ന്ന പേ​​രി​​ൽ വ്യാ​​ജ വി​​സി​​റ്റിം​​ഗ് കാ​​ർ​​ഡ് അ​​ച്ച​​ടി​​ച്ച് ഉ​​പ​​യോ​​ഗി​​ച്ച​​തി​​നെ​​തി​​രേ ഇ​​യാ​​ൾ ജോ​​ലി ചെ​​യ്യു​​ന്ന ഐ​​സി​​എ​​മ്മി​​ൽ ഔ​​ദ്യോ​​ഗി​​ക മാ​​യി പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

Tags : EPShyamjith VaidekamManagement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up