കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ച് ഇ.പി. ജയരാജന്റെ ഭാര്യക്കെതിരായ ആരോപണം ആവർത്തിച്ച് ഇ.പി. ശ്യാംജിത്ത്.
ശശിധരൻ കർത്തയുടെ പണമാണ് നിക്ഷേപിച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും എല്ലാത്തിനും തെളിവുണ്ടെന്നും വൈകാതെ പുറത്തുവിടുമെന്ന് ശ്യാംജിത്ത് പറഞ്ഞു.
അതിനിടെ, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും എഫ്ബി പോസ്റ്റ് താനല്ല ഇട്ടതെന്നും ഹാക്ക് ചെയ്തെന്നും പറഞ്ഞത് വൈദേകം മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയത് കാരണമാണെന്നുമാണ് ഇ.പി.ശ്യാംജിത്തിന്റെ പുതിയ വെളിപ്പെടുത്തൽ.