ജിജോ ജയിംസിസ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നാരോപിച്ച് ഫേസ്ബുക്ക് പേജിലൂടെ ലൈവ് വീഡിയോ ചെയ്ത കേസില്‍ അറസ്റ്റിലായതു മുന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അധ്യാപകന്.
എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കുന്നമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. 2020ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജിജോ ജയിംസ് മത്സരിച്ചിരുന്നു.
അതേസമയം, ജിജോ ജയിംസ് കോണ്ഗ്രസുകാരനാണെ ന്ന തരത്തില്‍ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന് പാർട്ടി നേതാവ് ജിന്റോ ജോണ്‍ വ്യക്തമാക്കി. 2021ല്‍ പാര്‍ട്ടി വിട്ട ജിജോ പിന്നീട് സിപിഎമ്മിലേക്കു ചേക്കേറിയെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെപിഎസ്ടിഎ അംഗമായിരുന്നെങ്കിലും പാര്‍ട്ടി വിട്ടശേഷം അധ്യാപക സംഘടനയിലെ അംഗത്വം പുതുക്കിയിട്ടില്ലെന്നും ജിന്റോ ജോണ്‍ അവകാശപ്പെട്ടു.
ഇതിനിടെ, വിഷയം നിയമസഭയില്‍ ഉന്നയിച്ച് ബേപ്പൂര്‍ എംഎല്‍എ പി.എ. മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ് നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും സംഘാടനത്തില്‍ പിഴവുണ്ടെന്നും കോഴിക്കോടിന്റെ ചുമതലയുള്ള റവന്യു മന്ത്രി ഇടപെടണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
പുഴു ആരോപണം ഉയര്‍ന്ന ഉടനെ കായികമേള നടക്കുന്ന സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ബുധനാഴ്ച വൈകുന്നേരംതന്നെ പൊലിസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘാടകര്‍ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലിസെത്തി അധ്യാപകനെ കുന്നമംഗലം സ്റ്റേഷനിലേക്കു മാറ്റുകയും പിന്നീട് കസ്റ്റഡിയില്എടുക്കുകയുമായിരുന്നു.
ജിജോയ്ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും എന്നാണ് വിവരം.
Tags : Worm controversy Dispute KeralaPolitical ArrestedTeacher Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash