Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dispute

ഭോജ്‌ശാല ക്ഷേത്രതർക്കം: വെള്ളിയാഴ്ച പ്രാർഥനയ്ക്ക് താത്കാലിക അനുമതി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ലെ ഭോ​ജ്ശാ​ല-​ക​മാ​ൽ മൗ​ല മ​സ്ജി​ദ് സ​മു​ച്ച​യം ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ​രി​മി​ത ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കി സു​പ്രീം​കോ​ട​തി.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ ത​ർ​ക്ക​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള തു​റ​ന്ന സ്ഥ​ല​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി.

കേ​സി​ലെ അ​ന്തി​മ​വി​ധി​ക്ക് മു​മ്പേ​യു​ള്ള താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മാ​ണി​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മേ​യ് 15ലെ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​യെത്തു​ട​ർ​ന്ന് പു​രാ​വ​സ്തു വ​കു​പ്പ് സ​മു​ച്ച​യ​ത്തി​ൽ വ​രു​ത്തു​ന്ന ഒ​രു മാ​റ്റ​വും സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ഭോ​ജ്‌​ശാ​ല സ​മു​ച്ച​യം ഹി​ന്ദു സ​മു​ദാ​യ​ത്തി​ന് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും മു​സ്‌ലിം വി​ഭാ​ഗ​ക്കാ​ർ അ​വി​ടെ ന​ട​ത്തു​ന്ന പ്രാ​ർ​ഥ​ന വി​ല​ക്ക​ണമെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി മേ​യ് 15ന് ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ ​മേ​ഖ​ല​യി​ലെ ക​മാ​ൽ മൗ​ല മ​സ്ജി​ദ് ഉ​ൾ​പ്പെ​ടു​ന്ന ത​ർ​ക്ക പ്ര​ദേ​ശ​ത്തി​ന്‍റെ മ​ത​പ​ര​മാ​യ സ്വ​ഭാ​വം സ​ര​സ്വ​തീ ദേ​വി​യു​ടെ ക്ഷേ​ത്ര​മു​ള്ള ഭോ​ജ്‌​ശാ​ല​യാ​ണെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സ​മു​ച്ച​യ​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ മു​സ്ലീം​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​കൊ​ണ്ട് 2003ൽ ​പു​രാ​വ​സ്തു വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

പ​ള്ളിനി​ർ​മാ​ണ​ത്തി​ന് മു​സ്‌ലിം​ക​ൾ​ക്ക് ബ​ദ​ൽ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ല​ണ്ട​ൻ മ്യൂ​സി​യ​ത്തി​ലു​ള്ള സ​ര​സ്വ​തീ ദേ​വി​യു​ടെ വി​ഗ്ര​ഹം തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ വി​ദേ​ശ​ത്തു​ള്ള പു​രാ​വ​സ്തു​ക്ക​ൾ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന യാ​തൊ​രു നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​നി​ട​യി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

എ​ന്‍​ജി​നി​യ​റിം​ഗ്, എം​ബി​എ, എം​സി​എ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ര്‍​ഷ​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഓ​​​ഗ​​​സ്റ്റ് 14നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​ടി​​​ഇ വ്യ​​​ക്ത​​​മാ​​​ക്കു​​​മ്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്ത് സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും എം​​​ബി​​​എ, എം​​​സി​​​എ കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കേ​​​ണ്ട പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട ക​​​മ്മി​​​റ്റി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്ല.

നി​​​ല​​​വി​​​ല്‍ ഈ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നെ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് അം​​​ഗ​​​ങ്ങ​​​ളെ നി​​​ശ്ച​​​യി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​മ്പോ​​​ഴും ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല. പു​​​തു​​​താ​​​യി വ​​​ന്ന സ​​​ര്‍​ക്കാ​​​രി​​​നു മു​​​ന്നി​​​ലും ഈ ​​​വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഓ​​​ള്‍ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​ടി​​​ഇ) ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് പു​​​റ​​​ത്തു​​​വി​​​ട്ട എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം ഓ​​​ഗ​​​സ്റ്റ് 14 ന് ​​​പ്ര​​​വേ​​​ശ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ, എം​​​സി​​​എ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്രോ​​​സ്പെ​​​ക്ട​​​സ് പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‌​​​കേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​തു​​​വ​​​രെ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട​​​സ​​​മി​​​തി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം ക​​​മ്മി​​​റ്റി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷ​​​ത്തെ അ​​​ഡ്മി​​​ഷ​​​ൻ അ​​​പ്രൂ​​​വ​​​ൽ ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ലു​​​ണ്ടാ​​​യ​​​പ്ര​​​തി​​​സ​​​ന്ധി​​​യെത്തു​​​ട​​​ര്‍​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് താ​​​ത്കാ​​​ലി​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ല്കി​​​യാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ എ​​​ഴു​​​താ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട ഇ ​​​ഗ്രാ​​​ന്‍റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മാ​​​ണ് നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​ത്. പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് ഇ​​​ത് ഏ​​​റ്റ​​​വും വ​​​ലി​​​യ തോ​​​തി​​​ല്‍ ബാ​​​ധി​​​ക്കു​​​ന്ന​​​ത്.

സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ, എം ​​​സി എ ​​​കോ​​​ള​​​ജു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി അ​​​പ്രൂ​​​വ​​​ല്‍ ഓ​​​ർ​​​ഡ​​​ർ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് അ​​​യ​​​യ്ക്ക​​​ണം. അ​​​തു​​​ ക​​​ഴി​​​ഞ്ഞാ​​​ല്‍ മാ​​​ത്ര​​​മേ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കൂ. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് താ​​​ത്കാ​​​ലി​​​ക ര​​​ജി​​​സ്‌​​​ടേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ​​​ത്.

അ​​​ഡ്മി​​​ഷ​​​ൻ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി ന​​​ൽ​​​കു​​​ന്ന അ​​​പ്രൂ​​​വ​​​ല്‍ ഓ​​​ർ​​​ഡ​​​ർ വച്ചാ​​​ണ് കോ​​​ള​​​ജു​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ളു​​​ടെ ഈ ​​​ഗ്രാ​​​ന്‍റുക​​​ള്‍​ക്ക് ഉ​​​ള്‍​പ്പെ​​​ടെ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത് . ഇ ​​​ഗ്രാന്‍റിന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട നി​​​ശ്ചി​​​ത സ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ല്‍ പി​​​ന്നീ​​​ട് അ​​​പേ​​​ക്ഷി​​​ക്കാ​​​നും സാ​​​ധി​​​ക്കി​​​ല്ല.​​​ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പ്ര​​​വേ​​​ശ​​​നം കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​വും.

National

ജ​ല​വി​ത​ര​ണ ത​ര്‍​ക്കം: മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ സമവായം

കൊ​​​​​​പ്പ​​​​​​ല്‍ (ക​​​​​​ര്‍​ണാ​​​​​​ട​​​​​​ക): സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ജ​​​​​​ല​​​​​​വി​​​​​​ത​​​​​​ര​​​​​​ണ പ്ര​​​​​​ശ്‌​​​​​​നം സൗ​​​​​​ഹാ​​​​​​ര്‍​ദപ​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ക​​​​​​ര്‍​ണാ​​​​​​ട​​​​​​ക, ആ​​​​​​ന്ധ്ര​​പ്ര​​​​​​ദേ​​​​​​ശ്, തെ​​​​​​ല​​​​​​ങ്കാ​​​​​​ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ര്‍ ച​​​​​​ര്‍​ച്ച ന​​​​​​ട​​​​​​ത്തി.

കേ​​​​​​ന്ദ്ര ജ​​​​​​ല​​​​​​ശ​​​​​​ക്തി മ​​​​​​ന്ത്രി സി.ആ​​​​​​ര്‍. പാ​​​​​​ട്ടീ​​​​​​ലി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്തി​​​​​​ല്‍ ന​​​​​​ട​​​​​​ത്തി​​​​​​യ ച​​​​​​ര്‍​ച്ച​​​​​​ക​​​​​​ള്‍​ക്കൊ​​​​​​ടു​​​​​​വി​​​​​​ലാ​​​​​​ണ് ജ​​​​​​ല​​​​​​പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക്ക് ശാ​​​​​​ശ്വ​​​​​​ത പ​​​​​​രി​​​​​​ഹാ​​​​​​രം കാ​​​​​​ണാ​​​​​​ന്‍ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ​​​​​​ത്. ക​​​​​​ര്‍​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഡി.​​​​​​കെ. ശി​​​​​​വ​​​​​​കു​​​​​​മാ​​​​​​ര്‍, ആ​​​​​​ന്ധ്രാ​​​​​​പ്ര​​​​​​ദേ​​​​​​ശ് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ന്‍. ച​​​​​​ന്ദ്ര​​​​​​ബാ​​​​​​ബു നാ​​​​​​യി​​​​​​ഡു, തെലുങ്കാന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ. ​​​​​​രേ​​​​​​വ​​​​​​ന്ത് റെ​​ഡ്ഢി എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ചയിൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്.

കേ​​​​​​ന്ദ്ര സ​​​​​​ര്‍​ക്കാ​​​​​​ര്‍ കൈ​​​​​​ക്കൊ​​​​​​ള്ളു​​​​​​ന്ന ഏ​​​​​​ത് തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​വും ഒ​​​​​​രു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തോ​​​​​​ടും അ​​​​​​നീ​​​​​​തി കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​വി​​​​​​ല്ലെ​​​​​​ന്നും എ​​​​​​ല്ലാ​​​​​​വ​​​​​​ര്‍​ക്കും അ​​​​​​വ​​​​​​രു​​​​​​ടെ കൃ​​​​​​ത്യ​​​​​​മാ​​​​​​യ വി​​​​​​ഹി​​​​​​തം ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​മെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ര്‍ സ​​​​​​മ്മ​​​​​​തി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് പാ​​​​​​ട്ടീ​​​​​​ല്‍ പ​​​​​​റ​​​​​​ഞ്ഞു.

District News

മ​രം​മു​റി വി​വാ​ദം: മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

താ​ഴേ​ക്കോ​ട്: പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ലെ​യും ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ലെ​യും 28 ഓ​ളം മ​ര​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ​താ​യു​ള്ള വി​വാ​ദ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.

താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പി​ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ മൊ​യ്തു​പ്പ, പെ​ന്നേ​ത്ത് വീ​ട്ടി​ല്‍ സ​ലീം, ക​ര​ളി വീ​ട്ടി​ല്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തു​ക​യും വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത് സ​ര്‍​ക്കാ​രി​ന് നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് ഐ​മാ​രാ​യ സ​ജീ​വ്, അ​നീ​ഷ്, സി​പി​ഒ​മാ​രാ​യ ഗീ​രി​ഷ്, സ​ന​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​രം​മു​റി വി​വാ​ദം വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ​യും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

District News

റ​ബ​ർ​ടാ​പ്പിം​ഗ് നി​ല​ച്ചി​ട്ടു മൂ​ന്നു​മാ​സം; തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം ഉ​ട​മ​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

നെ​ന്മാ​റ: ക​ടു​ത്ത വേ​ന​ലും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ദു​ർ​ബ​ല​മാ​യ തു​ട​ക്ക​വും കാ​ര​ണം റ​ബ​ർ ടാ​പ്പിം​ഗ് മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി നി​ല​ച്ച​തോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും റ​ബ​ർ​ക​ർ​ഷ​ക​രും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ചൂ​ട് ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ടാ​പ്പിം​ഗ് ഇ​തു​വ​രെ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം മേ​ഖ​ല​യി​ലാ​കെ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ച്ച് മ​ഴ ല​ഭി​ച്ചു തു​ട​ങ്ങു​ന്ന​തോ​ടെ റ​ബ​ർ​മ​ര​ങ്ങ​ളി​ൽ മ​ഴ​മ​റ സ്ഥാ​പി​ച്ച് ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യ​തും ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​ലേ​റെ​യാ​യി കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തു​മൂ​ലം മ​ഴ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പോ​ലും ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് വ​രു​മാ​ന​വും ഒ​രു​പോ​ലെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ രാ​സ​വ​ള പ്ര​യോ​ഗ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ഈ ​സ​മ​യ​ത്ത് ന​ട​ത്തേ​ണ്ടി​രു​ന്ന വ​ള​പ്ര​യോ​ഗം വൈ​കു​ന്ന​ത് ഭാ​വി​യി​ലെ ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​തം റ​ബ​ർ മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. സ്‌​കൂ​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​ൻ പോ​ലും പ​ല കു​ടും​ബ​ങ്ങ​ളും പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മോ ക്ഷേ​മ​പ​ദ്ധ​തി​ക​ളോ ന​ട​പ്പാ​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. തൊ​ഴി​ൽ ന​ഷ്ടം നേ​രി​ടു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

ക​ർ​ണാ​ട​ക​യി​ൽ കൂ​ട്ട​ക്കൊ​ല; ഭൂ​മി​ത​ർ​ക്ക​ത്തി​ൽ ആ​റു​പേ​രെ വെ​ടി​വെ​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി

വി​ജ​യ​പു​ര: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ കൂ​ട്ട​ക്കൊ​ല. ഭൂ​മി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ആ​റു​പേ​രെ വെ​ടി​വെ​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ച​ന്ദു നി​രാ​ലെ, ദു​ന്ദ​പ്പ നി​രാ​ലെ, ശി​വ​പു​ത്ര നി​രാ​ലെ, രാ​ഹു​ൽ നി​രാ​ലെ, സ​മ​ർ​ത്ഥ് നി​രാ​ലെ, ഷ​ബീ​ർ ന​ദാ​ഫ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ​ല്ലാം ഗോ​വി​ന്ദ​പു​ർ ഗ്രാ​മ​വാ​സി​ക​ളാ​ണ്.

ഗ്രാ​മ​ത്തി​ലെ നി​രാ​ലെ, ഗോ​ള​ഗി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ഭൂ​മി​ത​ർ​ക്ക​മാ​ണ് കൂ​ട്ട​ക്കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്. ആ​റ് പേ​രെ​യും വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഗോ​ള​ഗി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ച​ഡ​ച്ച​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗോ​വി​ന്ദ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്‌​തി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

പാർക്കിംഗ് തർക്കം; പദ്നാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവറെ ആക്രമിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി കാർ ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എംഎസ്കെ നഗർ സ്വദേശി ശരത് (34) എന്നിവരാണ് പിടിയിലായത്.

കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്‍റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാന്‍റിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യുവാവ്.

ഇത് കണ്ട പ്രതികൾ ടാക്സി അവിടെ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനെ ചോദ്യം ചെയ്യുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ​തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതികൾ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.​ പരിക്കേറ്റ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ഫോർട്ട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെയും ശരത്തിനെയും റിമാൻഡ് ചെയ്തു.

Kerala

ത്രിമൂർത്തി തർക്കം: ഹൈക്കമാൻഡ് തീരുമാനം വന്നാൽ എന്തൊക്കെ സംഭവിക്കാം?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ത്രിമൂർത്തി തർക്കം ഒടുവിൽ ഒന്നിലേക്ക് എപ്പോൾ എത്തും എന്ന് പറയാനാകില്ലെങ്കിലും ഹൈക്കമാൻഡിന്‍റെ തീരുമാനം ഉടൻ വന്നേ മതിയാകൂ . ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടവും രാഷ്ട്രീയപരമായ ദുഷിപ്പും വലുതായിരിക്കും . ഇപ്പോൾ തന്നെ കുറേശെ ബാധിച്ചു കഴിഞ്ഞു.

എന്നാൽ തീരുമാനം പടിപടിയായി വൈകിപ്പിച്ച് ജനവികാരത്തെ ആറി തണുപ്പിച്ച് തങ്ങളുടെ മുൻ മുൻധാരണ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ ഒരുതരം കോർപറേറ്റ് സ്ഥാപന ശൈലിയിലുള്ള നടപടി വൈകിപ്പിക്കലും ആകാമിത്. രാഷ്ടീയ വിദഗ്ധർ അങ്ങനെയും ഹൈക്കമാൻഡിന്‍റെ ഈ തണുപ്പൻ സമീപനത്തെ വിലയിരുത്തുന്നുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ഘട്ടംഘട്ടമായ നടപ്പാക്കൽ.

സമവായം എങ്ങനെ ?

ഹൈക്കമാൻഡുമായി നടന്ന ചർച്ച കഴിഞ്ഞ് പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച കഴിഞ്ഞ് മൂന്ന് നേതാക്കളും പരസ്യ ചർച്ചകൾക്കോ കിംവദന്തികൾക്കോ ഫ്ലക്സ് യുദ്ധങ്ങൾക്കോ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഒരു വാർത്തയും അവരിൽനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുമില്ല.

എന്നാൽ ശരീരഭാഷ വിശകലനം ചെയ്താൽ മൂന്നുപേരും ഏറെക്കുറെ ഒരു തണുപ്പൻ മട്ടാണ് പ്രകടിപ്പിച്ചു കാണുന്നത്. രമേശ് ചെന്നിത്തല ഇതിൽ നിന്നെല്ലാം തലയൂരി എനിക്കതിൽ വലിയ റോളില്ല എന്ന മട്ടിലേക്ക് ആണോ അദ്ദേഹത്തിന്‍റെ ശരീരഭാഷ എന്ന് സംശയം നമുക്ക് തോന്നാം.

വി.ഡി. സതീശൻ ആകട്ടെ സ്ഥിരമായി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ മനസോടെയാണ് എന്ന് വിലയിരുത്താൻ വയ്യ. കെ.സി. ആകട്ടെ വലിഞ്ഞുമുറുകിയ മുഖവുമായാണ് മാധ്യമങ്ങളെ പോലും കാണുന്നത്.

മൂന്നു നേതാക്കളെയും ഉൾക്കൊള്ളുന്ന ഒരു സമവായമാണ് ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ ഉള്ളതെന്നാണ് അവസാനമായി അറിയാൻ കഴിയുന്നത്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിപദവും മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകുന്ന വകുപ്പുകളും എല്ലാം കൃത്യമായി വീതംവച്ച് നൽകുന്ന സ്ഥിതി വരും. അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പ് ചർച്ചകൾക്കു കൂടി കാരണമാകും.

ഉദാഹരണത്തിന് ആദ്യത്തെ രണ്ട് വർഷം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവിയോടെ വി.ഡി. സതീശന് ഉപമുഖ്യമന്ത്രിപദവും നൽകാം എന്നാൽ പത്ത് മന്ത്രിമാർ ഉണ്ടെങ്കിൽ ആറുപേർ കെ.സി. വേണുഗോപാൽ നിർദേശിക്കുന്നവരോ അദ്ദേഹം നിർദേശിക്കുന്ന വകുപ്പ് ലഭ്യമാകുന്നവരോ ആകാം.

രണ്ടാം ടേമിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് സ്വീകരിച്ചു മന്ത്രിയായി തുടരുമോ എന്ന് ഉറപ്പു പറയാൻ ആകില്ല. കെ.സി മാറി നിൽക്കുമോ എന്നും പറയാനാകില്ല. ഈ രീതിയിൽ വീതം വച്ച് പദവികൾ നൽകിയാൽ അതൊരു സമവായത്തിൽ എത്താൻ വഴിയുണ്ട്.

സതീശൻ ആയാൽ

കേരളത്തിലെ പൊതുവേയുള്ള വികാരവും പ്രത്യേകിച്ചും സഖ്യകക്ഷികളുടെ, മുസ്‌ലിം ജനവിഭാഗത്തെ പ്രതികരിക്കുന്ന മുസ്‌ലിം ലീഗിന്‍റെയും ക്രിസ്ത്യൻ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന്‍റെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേർ എന്തുചെയ്യും?

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദം കൊണ്ട് തൃപ്തനാകുമോ അതോ വി.എസ് അച്യുതാനന്ദന്‍റെ കാര്യത്തിൽ സംഭവിച്ചത് പോലെ മുന്നോക്ക വികസന കോർപ്പറേഷനോ, ഭരണ നവീകരണ കമ്മീഷൻ ചെയർമാൻ മറ്റോ ആയി മാറി നിൽക്കുമോ ? കെ.സി വേണുഗോപാൽ കൂടുതൽ മന്ത്രി പദവി എന്ന ഒരുതീർപ്പിലൊതുക്കുമോ എന്ന് പറയാനാകില്ല .

ചെന്നിത്തലയ്ക്ക് ലഭിച്ചാൽ

ഇനി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സീനിയോറിറ്റി കൊണ്ട് അദ്ദേഹത്തിന്‍റെ പദവിയെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമ്മതിക്കാൻ വഴിയുണ്ട്. അപ്പോൾ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയോ ധനകാര്യ മന്ത്രിയോ ഉപമന്ത്രിയോ ആയി സതീശൻ തുടരുമോ? അങ്ങനെ വന്നാൽ കെ.സി. വേണുഗോപാലിന്‍റെ റോൾ എന്താണ്? ഭൂരിഭാഗം മന്ത്രി പദവികളിൽ അദ്ദേഹം തൃപ്തനാകുമോ? ഇപ്പോൾ ആർക്കും ഒരു ഉത്തരവും പറയാൻ പറ്റില്ല .

കെ.സി വേണുഗോപാൽ വന്നാൽ

ഹൈക്കമാൻഡിന് ആഭിമുഖമുള്ള കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ മൊത്തം സമവാക്യങ്ങളെ അത് മാറ്റിമറിക്കാൻ ഇടയുണ്ട്. ആദ്യത്തേത് ഒരു എംഎൽഎ രാജിവയ്ക്കേണ്ടി വരും.; ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിൽ ജയിച്ചു കയറേണ്ടി വരും. രണ്ടാമതായി സഖ്യകക്ഷികളുടെ നിലപാടുകൾ വലിയ ചർച്ചാവിഷയം ആകും.

ഏറ്റവും പ്രധാനം രമേശ് ചെന്നിത്തലയും സതീശനും എന്തു നിലപാട് എടുക്കും എന്നുള്ളതാണ്. കെ.സി. മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ സതീശൻ കെ.സിയുടെ മന്ത്രിസഭയിൽ ചേരാനുള്ള സാധ്യത കുറവാണ്. സമവായം എന്ന നിലയിൽ ആണെങ്കിൽ പോലും ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കാൻ പോലും സാധ്യത വളരെ കുറവാണ്.

ഇനി രസകരമായ മറ്റു ചില ബദൽ സാധ്യതകളിലേക്ക് പോകാം. മുമ്പൊക്കെ ഹൈക്കമാൻഡിന്‍റെ പ്രിയങ്കരനായ ബദൽ എ.കെ. ആന്‍റണി ആയിരുന്നു. ആരോഗ്യം മോശമായതിനാൽ ഇനി ഒരങ്കത്തിന് ആന്‍റണിക്ക് സാധ്യതയില്ല. രണ്ടുദിവസം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വസതിയിൽ പോയി കണ്ട് ചർച്ച നടത്തിയത് ഇവിടെ ഓർക്കണം.

ഇനി കൊടിക്കുന്നിൽ എന്ന ബദലിലേക്ക് ഹൈക്കമാൻഡ് പോയാൽ അതിൽ അത്ഭുതപ്പെടുക തന്നെ വേണം. കൊടിക്കുന്നിലിന്‍റെ പിന്നിൽ സാമുദായിക സമവാക്യങ്ങളുടെ ശക്തി കുറവാണെങ്കിലും കോൺഗ്രസിന് ഒരു പട്ടികജാതി മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നേടാനാകും. (ഈ സാധ്യത അഞ്ചു ശതമാനത്തിനടുത്തേയുള്ളൂ).

ഇനി അതുമല്ല, ശശി തരൂരിനെ രംഗത്തിറക്കിയാൽ അല്ലെങ്കിൽ രംഗത്തിറക്കുമെന്ന് ഹൈക്കമാൻഡ് സൂചിപ്പിച്ചാൽ അത് കേരളത്തിലെ ഇന്നത്തെ ത്രിമൂർത്തികളുടെ ഇടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാരണം ശശി തരൂർ മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ എല്ലാവിധ സമവാക്യങ്ങളും മാറ്റപ്പെടാം.

ഇനി ഇതൊന്നുമല്ല തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞ കേരളത്തിന് ആവശ്യം ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആരാകും ? അങ്ങനെ ഒരു മുഖ്യമന്ത്രി സാധ്യതയുള്ള വനിതാ നേതാവ് കേരളത്തിൽ ഉണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം ഇല്ല എന്നേ പറയാനാകൂ.

മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രിപദ പ്രഖ്യാപനത്തോടെ എന്തെങ്കിലും രാഷ്ട്രീയ അട്ടിമറിയോ പൊട്ടിത്തെറിയോ പാർട്ടി മാറലോ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ് പ്രത്യേകിച്ച് കോൺഗ്രസ് ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ . ഈ മൂന്നു നേതാക്കൾ നിന്നും അത്തരമൊരു നീക്കങ്ങൾ ആരും പ്രതീക്ഷിക്കുന്നുമില്ല .

ചുരുക്കത്തിൽ പലവിധക്കാരായ, പ്രഗത്ഭരായ രാഷ്ട്രീയ ചൂത് കളിക്കാർ ചുറ്റും കൂടി നിൽക്കുന്ന ഒരു ചതുരംഗപലകയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ആ മൂന്നു കളിക്കാരിൽ ഒരാൾ പോലും ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല. കളത്തിലേക്ക് രാജാവിനെ എങ്ങനെ, എപ്പോൾ ഇറക്കി കളിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കാത്തിരിക്കാം.

National

കു​ടും​ബ ക​ല​ഹം; ഭാ​ര്യ​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ യു​വാ​വ് ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു. തെ​ലു​ങ്കാ​ന​യി​ലെ സൂ​ര്യ​പേ​ട്ടി​ലാ​ണ് സം​ഭ​വം. സ​രീ​ക്ഷ (24) എ​ന്ന വീ​ട്ട​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ ഭ​ർ​ത്താ​വ് മ​ണി​ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​റ് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ട്ര​ക്ക് ഡ്രൈ​വ​റാ​യ മ​ണി​ദീ​പും സ​രീ​ക്ഷ​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് നാ​ല് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. ഒ​രു വ​ർ​ഷ​മാ​യി ദ​ന്പ​തി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. മ​ദ്യ​പാ​നി​യാ​യ മ​ണി​ദീ​പ് സ​രീ​ക്ഷ​യെ സം​ശ​യി​ക്കു​ക​യും നി​ര​ന്ത​രം ശ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ര​ണ്ടാ​ഴ്ച മൂ​ന്പ് സ​രീ​ക്ഷ മ​ക​നു​മാ​യി ജ​ഗ്ഗ​യ്യ​പേ​ട്ടി​ലു​ള്ള ബ​ന്ധു​വാ​യ വെ​ങ്ക​മ്മ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ സ​രീ​ക്ഷ മ​ണി​ദീ​പി​ന്‍റെ പ​ണ​വു​മാ​യാ​ണ് പോ​യ​ത്. ഇ​തേ തു​ട​ർ​ന്ന് മ​ണി​ദീ​പ് കോ​ടാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച കൗ​ൺ​സി​ലിം​ഗി​നാ​യി പോ​ലീ​സ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി. മ​ണി​ദീ​പി​നൊ​പ്പം പോ​കാ​ൻ സ​രീ​ക്ഷ ത​യാ​റാ​യി​ല്ല. വ്യാ​ഴാ​ഴ്ച ഇ​ക്കാ​ര്യം എ​ഴു​തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സ​രീ​ക്ഷ സ്റ്റേ​ഷ​നി​ൽ നി​ന്നി​റ​ങ്ങി.

ജ​ഗ്ഗ​യ്യ​പേ​ട്ടി​ലേ​യ്ക്ക് പോ​കാ​ൻ സ​രീ​ക്ഷ ഓ​ട്ടോ കാ​ത്ത് നി​ൽ​ക്കു​ന്പോ​ൾ മ​ണി​ദീ​പ് ത​ട​ഞ്ഞു. ഓ​ട്ടോ​യി​ൽ ക‍​യ​റാ​ൻ ശ്ര​മി​ച്ച സ​രീ​ക്ഷ​യെ മ​ണി​ദീ​പ് വ​ലി​ച്ചി​റ​ക്കി. അ​യാ​ൾ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി പു​റ​ത്തെ​ടു​ത്ത​തോ​ടെ സ​രീ​ക്ഷ അ​ടു​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ഓ​ടി ക​യ​റി.

സ​രീ​ക്ഷ​യെ പി​ന്തു​ട​ർ​ന്ന് മ​ണി​ദീ​പ് ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ക​യ​റി, യു​വ​തി​യു​ടെ നെ​ഞ്ചി​ലും തോ​ളി​ലും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന സ​രീ​ക്ഷ സം​ഭ​വ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

വെ​ങ്ക​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണി​ദീ​പി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യ​ഴാ​ഴ്ച​യോ​ടെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

National

അ​സ്ഥി​കൂ​ട വി​വാ​ദം എ​ല്ലാ​വ​രോ​ടും ക്ഷ​മി​ച്ച് ജീ​തു മു​ണ്ട

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി വി​വാ​ദം​സൃ​ഷ്ടി​ച്ച ജീ​തു മു​ണ്ട ഒ​ടു​വി​ൽ എ​ല്ലാ​വ​രോ​ടും ക്ഷ​മി​ച്ചു.

ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ങ്കി​ലും ഒ​രാ​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. സ​ഹോ​ദ​രി ക​ൽ​റ മു​ണ്ട​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ച തു​ക ബാ​ങ്കു​കാ​ർ വീ​ട്ടി​ൽ എ​ത്തി​ച്ചു​ത​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം സം​ഭ​വ​ത്തി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ഖേ​ദ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​സ്ഥി​കൂ​ട​വു​മാ​യി പോ​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ബാ​ങ്കി​ൽ നി​ന്ന് പ​ണം ല​ഭി​ച്ച​തെ​ന്നും 50 കാ​ര​നാ​യ ജീ​തു മു​ണ്ട പ​റ​ഞ്ഞു.സ​ഹോ​ദ​രി​യു​ടെ പേ​രി​ൽ ഒ​ഡി​ഷ ഗ്രാ​മീ​ൺ ബാ​ങ്കി​ലെ മാ​ലി​പോ​സി ശാ​ഖ​യി​ലു​ള്ള തു​ക പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച​താ​ണ് അ​സ്ഥി​കൂ​ട​വി​വാ​ദ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സ​ഹോ​ദ​രി മ​രി​ച്ചു​വെ​ന്ന​തി​നു തെ​ളി​വു​വേ​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജീ​തു മു​ണ്ട അ​സ്ഥി​കൂ​ടം തോ​ണ്ടി​യെ​ടു​ത്ത് ബാ​ങ്കി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ജീ​തു, വി​ധ​വ​യാ​യ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​നം സ​ഹോ​ദ​രി മ​രി​ച്ചു.

സ​ഹോ​ദ​രി മ​രി​ച്ചു​വെ​ന്ന് നി​ര​വ​ധി ത​വ​ണ പ​റ​ഞ്ഞി​ട്ടും ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ അ​ത് കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​ണം വേ​ണ​മെ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ടു​വ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു​മാ​ണ് ജീ​തു മു​ണ്ട പ​റ​ഞ്ഞ​ത്. അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ സം​ഭ​വം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ന്ന​തോ​ടെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.

International

കി​ണ​ർത്തർക്കം കലാപമായി; ചാ​ഡി​ൽ 42 പേ​ർ കൊ​ല്ല​പ്പെ​ട്ടു

എ​​​​ൻ​​​​ജാ​​​​ൻ​​​​മി​​​​ന: മ​​​​ധ്യ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ചാ​​​​ഡി​​​​ൽ കി​​​​ണ​​​​റി​​​​നെ​​​​ച്ചൊ​​​​ല്ലി ര​​​​ണ്ട് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 42 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

കി​​​​ഴ​​​​ക്ക​​​​ൻ ചാ​​​​ഡി​​​​ലെ വാ​​​​ഡി ഫി​​​​റ പ്ര​​​​വിശ്യ​​​​യി​​​​ലെ ഇ​​​​ഗോ​​​​ട്ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സു​​​​ഡാ​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ഇ​​​​ഗോ​​​​ട്ട​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

42 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 10 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഘ​​​​ർ​​​​ഷം സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​ക്കു​​​​ക​​​​യും സൈ​​​​ന്യം ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി​​​​മാ​​​​നെ മ​​​​ഹാ​​​​മ​​​​ത് പ​​​​റ​​​​ഞ്ഞു. ര​​​​ണ്ട് വം​​​​ശീ​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്.

International

ഇ​റാ​ൻ ആ​ണ​വ ത​ർ​ക്കം; ഒ​ത്തു​തീ​ർ​പ്പി​ന് സാ​ധ്യ​ത തെ​ളി​യു​ന്ന​താ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ത​ർ​ക്ക​ത്തി​ൽ വ​ലി​യൊ​രു ഒ​ത്തു​തീ​ർ​പ്പി​ന് സാ​ധ്യ​ത തെ​ളി​യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ര​ണ്ട് മാ​സം മു​ൻ​പ് വ​രെ വി​സ​മ്മ​തി​ച്ചി​രു​ന്ന പ​ല കാ​ര്യ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ടെ​ഹ്‌​റാ​ൻ ഇ​പ്പോ​ൾ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​റാ​ൻ ഇ​നി ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ഭൂ​മി​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ണ​വ അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​മാ​റാ​ൻ ധാ​ര​ണ​യാ​യ​താ​യും വൈ​റ്റ് ഹൗ​സി​ൽ വെ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​മേ​രി​ക്ക​യു​ടെ ബി-2 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഇ​റാന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് മാ​റ്റ​ത്തി​ന് ഇ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്ന് ട്രം​പ് സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ ച​ർ​ച്ച​ക​ൾ വ​ള​രെ ശു​ഭ​ക​ര​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​റാ​ൻ ഒ​രു ആ​ണ​വാ​യു​ധം പോ​ലും കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​ണെ​ന്നും അ​തി​ശ​ക്ത​മാ​യ ഉ​റ​പ്പാ​ണ് അ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വാ​ക്കു​ത​ർ​ക്കം, യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഹൈ​ദ​ർ​പൂ​ർ ന​ഹ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. നി​തേ​ഷ്(20) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ൺ (18), മോ​ണ്ടി (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​തേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​തേ​ഷി​നെ പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ര​ണം​സം​ഭ​വി​ച്ചു. നി​തേ​ഷി​ന് 10 ത​വ​ണ കു​ത്തേ​റ്റ​താ​യി അ​മ്മ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: വീട്ടമ്മ മരിച്ചു

മ​ണ​ര്‍കാ​ട്: സി​സി ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ മ​രി​ച്ചു. കു​ഴി​പ്പു​ര​യി​ടം കു​ന്നും​പു​റ​ത്ത് മാ​ളി​യേ​ക്ക​ല്‍ ശാ​ന്ത​കു​മാ​രി(65)​യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​വാ​സി​യാ​യ കു​ഞ്ഞു​മോ​ളു​ടെ വീ​ട്ടി​ല്‍ സി​സി ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ ശാ​ന്ത​കു​മാ​രി​യും കു​ടും​ബ​വും ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ശാ​ന്ത​കു​മാ​രി​യും മ​ക​ള്‍ അ​ന​ശ്വ​ര​യും കൊ​ച്ചു​മ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​ഞ്ഞു​മോ​ളും മ​ക​ളു​ടെ ഭ​ര്‍ത്താ​വാ​യ എ​ബി​യു​മാ​യി രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍ക്കം ന​ട​ന്നു.​

ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണു മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

National

സ്വ​​​​ത്തു​​​​ത​​​​ർ​​​​ക്കം ; ജഗൻ റെഡ്ഢി സഹോദരിയോടു നീതി കാട്ടിയില്ലെന്ന് അമ്മ

അ​​​​മ​​​​രാ​​​​വ​​​​തി: ആ​​​​ന്ധ്രാ​​​പ്ര​​​​ദേ​​​​ശ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ വൈ.​​​​എ​​​​സ്. രാ​​​​ജ​​​​ശേ​​​​ഖ​​​​ര റെ​​​​ഡ്ഢിയു​​​​ടെ മ​​​​ക്ക​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സ്വ​​​​ത്തു​​​​ത​​​​ർ​​​​ക്കം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ജ​​​​ഗ​​​​ൻ​​​​മോ​​​​ഹ​​​​ൻ റെ​​​​ഡ്ഡി​​​​യും സ​​​​ഹോ​​​​ദ​​​​രി ശ​​​​ർ​​​​മ്മി​​​​ള​​​​യു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ൽ മ​​​ക​​​ൾ​​​ക്ക് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​മാ​​​​യി അ​​​​മ്മ വി​​​​ജ​​​​യ​​​​മ്മ​​​​യും എ​​​ത്തി​​​യ​​​തോ​​​ടെ ക​​​ല​​​ഹം കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യി.

ജ​​​​ഗ​​​​ൻ സ​​​​ഹോ​​​​ദ​​​​രി​​​​യോ​​​​ട് നീ​​​​തി കാ​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്ന് വി​​​​ജ​​​​യ​​​​മ്മ പ​​​​റ​​​​ഞ്ഞു. നോ​​​​ട്ട​​​​റി സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യും അ​​​​വ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ​​​​ര​​​​സ്വ​​​​തി പ​​​​വ​​​​ർ ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​ഗ​​​​നും ശ​​​​ർ​​​​മ്മി​​​​ള​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം ദേ​​​​ശീ​​​​യ ക​​​​മ്പ​​​​നി ലോ ​​​​ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

ഇ​​​​തി​​​​നി​​​​ടെ​​​യാ​​​ണ് വി​​​ജ​​​യ​​​മ്മ മ​​​​ക​​​​ൾ​​​​ക്ക് അ​​​​നൂ​​​​കൂ​​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​ഗ​​​​നെ​​​​തി​​​​രേ അ​​​​മ്മ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

National

ജനനായകന്‍ അനിശ്ചിതത്വത്തില്‍; സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തര്‍ക്കത്തില്‍

ചെന്നൈ: തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന്‍ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.

ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.

ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.

ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.

Kerala

മീ​ന്‍ പി​ടി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; വി​ദ്യാ​ർ​ഥി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് ക​ടു​ക്കാ​ങ്കു​ന്നം സ്വ​ദേ​ശി കി​ര​ൺ രാ​ജ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കി​ര​ൺ​രാ​ജ് ചെ​മ്പൈ സ്മാ​ര​ക സം​ഗീ​ത കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ചൂ​ണ്ട ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ കി​ര​ൺ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കി​ര​ൺ രാ​ജി​നെ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ത്തേ​റ്റ ചെ​മ്പൈ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കൗ​ശി​ക്ക് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

National

പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്ക് വീ​​​ണ്ടും അ​​​തൃ​​​പ്തി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ട്ടാം ക്ലാ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി. പാ​​​ഠ​​​ഭാ​​​ഗ​​​ത്ത് ‘വി​​​ദ​​​ഗ്ധ​​​ർ ശ​​​രി​​​യാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ’ ന​​​ട​​​ത്തി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ൻ​​​സി​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ദി​​​നേ​​​ശ് പ്ര​​​സാ​​​ദ് സ​​​ക്ലാ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു​​​ശേ​​​ഷം ആ​​​രാ​​​ണ് പു​​​സ്ത​​​കം മാ​​​റ്റി​​​യെ​​​ഴു​​​തി​​​യ​​​തെ​​​ന്നും അ​​​തി​​​നു സ്വീ​​​ക​​​രി​​​ച്ച രീ​​​തി എ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബെ​​​ഞ്ച് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്‌​​​ട​​​റോ​​​ടു ചോ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ വി​​​ദ​​​ഗ്ധ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി​​​യ​​​താ​​​യി സ​​​ക്ലാ​​​നി വാ​​​മൊ​​​ഴി​​​യാ​​​യി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

തു​​​ട​​​ർ​​​ന്ന് തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യ പാ​​​ഠ​​​ഭാ​​​ഗം വി​​​ദ​​​ഗ്ധ​​​രു​​​ടെ ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നാ​​​യി റി​​​ട്ട. ജ​​​ഡ്ജി, അ​​​റി​​​യ​​​പ്പെ​​​ട്ട അ​​​ക്കാ​​​ദ​​​മി​​​ഷ്യ​​​ൻ, നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ട്ടാം ക്ലാ​​​സി​​​ലെ നി​​​യ​​​മ​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ക​​​മ്മി​​​റ്റി​​​ക്ക് ദേ​​​ശീ​​​യ ജു​​​ഡീ​​​ഷ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​വാ​​​ദ പാ​​​ഠ​​​പു​​​സ്ത​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ഫ. മൈ​​​ക്ക​​​ൽ ഡാ​​​നി​​​നോ, അ​​​ധ്യാ​​​പി​​​ക സു​​​പ​​​ർ​​​ണ ദി​​​വാ​​​ക​​​ർ, നി​​​യ​​​മ ഗ​​​വേ​​​ഷ​​​ക​​​ൻ അ​​​ലോ​​​ക് പ്ര​​​സ​​​ന്ന കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി പൊ​​​തു​​​ഫ​​​ണ്ട് സീ​​​ക​​​രി​​​ക്കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​വും സ​​​ഹ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വി​​​വാ​​​ദ പാ​​​ഠ​​​പു​​​സ്ത​​​കം ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​ൽ ഇ​​​വ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർടി ​​​ഡ​​​യ​​​റ​​​ക്‌​​​ട​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടൊ​​​പ്പം വി​​​വാ​​​ദ പു​​​സ്ത​​​കം നി​​​രോ​​​ധി​​​ച്ചു​​​ള്ള ഫെ​​​ബ്രു​​​വ​​​രി 26ലെ ​​​ഉ​​​ത്ത​​​ര​​​വി​​​നു പി​​​ന്നാ​​​ലെ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​റ്റ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്ത് ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​പ്പോ​​​ലും അ​​​വ​​​രെ വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ സി​​​ല​​​ബ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചിം​​​ഗ് ലേ​​​ണിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ൽ ക​​​മ്മി​​​റ്റിയു​​​ടെ (എ​​​ൻ​​​എ​​​സ്ടി​​​സി) ഭ​​​ര​​​ണ​​​ഘ​​​ട​​​ന സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ‘എ​​​ക്സ്പ്ലോ​​​റിം​​​ഗ് സൊ​​​സൈ​​​റ്റി, ഇ​​​ന്ത്യ ആ​​​ൻ​​​ഡ് ബി​​​യോ​​​ണ്ട്’ എ​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പു​​​സ്ത​​​കം പൂ​​​ർ​​​ണ​​​മാ​​​യും നി​​​രോ​​​ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്രി​​​ന്‍റ് ചെ​​​യ്ത പ​​​ക​​​ർ​​​പ്പു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നും ഡി​​​ജി​​​റ്റ​​​ൽ കോ​​​പ്പി​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നും നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ’സ​​​മൂ​​​ഹ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ പ​​​ങ്ക്’ എ​​​ന്ന നാ​​​ലാം അ​​​ധ്യാ​​​യ​​​മാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്.

Kerala

എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​ത്; പ്ര​മേ​യം പാ​സാ​ക്കി എ​ൻ​സി​പി എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ലെ ക​ല​ഹം തു​ട​രു​ന്നു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.

ശ​ശീ​ന്ദ്ര​ൻ സീ​റ്റി​ൽ ക​ടി​ച്ചു തൂ​ങ്ങ​രു​തെ​ന്ന് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ​പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ൻ ഇ​നി​യും മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ മ​നോ​വി​ഷ​മ​മു​ണ്ടാ​കു​മെ​ന്നും അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ശീ​ന്ദ്ര​നെ അ​നു​കൂ​ലി​ച്ച് ചേ​ർ​ന്ന​ത് വി​മ​ത​യോ​ഗ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി യാ​സി​ർ ക​ക്കോ​ടി​യും പ്ര​തി​ക​രി​ച്ചു. യോ​ഗ​ത്തി​ലേ​ക്ക് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ​പ്പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും യാ​സി​ർ ക​ക്കോ​ടി പ​റ​ഞ്ഞു.

എ​ൻ‌​സി​പി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ശീ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് ടി.​പി. വി​ജ​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Kerala

കേരള-തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം

സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്‍റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു.

തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ.

തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പ‍ഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.

National

ഗാ​ർ​ഹി​ക പീ​ഡ​നം; ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ‌ യു​വ​തി ജീ​വ​നൊ​ടു​ക്കി

ബം​ഗു​ളൂ​രു: ബം​ഗു​ളൂ​രു​വി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. പു​നീ​ത് കു​മാ​റി​ന്‍റെ ഭാ​ര്യ സു​ഷ​മ (35) യാ​ണ് മ​രി​ച്ച​ത്.

പു​നീ​തി​ന്‍റെ മാ​താ​വ് ക​ൽ​പ​ന, സു​ഷ​മ​യു​മാ​യി ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നേ ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി.

സു​ഷ​മ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കേ​ണ്ട​ന്ന് ക​ൽ​പ​ന നി​ല​പാ​ട് എ​ടു​ത്തു. ഇ​തോ​ടെ മു​റി​യി​ൽ ക​യ​റി​യ സു​ഷ​മ​യെ പി​ന്നീ​ട് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

സ്ത്രീ​ധ​ന പീ​ഡ​നം ആ​രോ​പി​ച്ച് സു​ഷ​മ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ക​ൽ​പ​ന​യ്​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​ടി ക​മ്പ​നി​യി​ൽ എ​ഞ്ചി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ഷ​മ​യു​ടെ​യും പു​നീ​തി​ന്‍റെ​യും വി​വ​ഹം അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും നാ​ല് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Kerala

കു​ടും​ബ വ​ഴ​ക്ക്; കീ​ഴി​ല്ല​ത്ത് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

കൊ​ച്ചി: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ കീ​ഴി​ല്ല​ത്ത് കു​ടും​ബ വ​ഴ​ക്കി​നെ​തു​ട​ർ​ന്നാ​ണ് സം​ഭ​വം. കീ​ഴി​ല്ലം സ്വ​ദേ​ശി​നി​യാ​യ ബി​ജി​മോ​ൾ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ലൈ​ജു​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കു​റു​പ്പം​പ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കീ​ഴി​ല്ല​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ ലൈ​ജു, ബി​ജി​മോ​ൾ ക​ഴു​ത്തി​ൽ ധ​രി​ച്ചി​രു​ന്ന ഷാ​ൾ ഉ​പ​യോ​ഗി​ച്ച് മു​റു​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഹോ​ട്ട​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തു പോ​യി​രു​ന്ന മ​ക​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. ഉ​ട​ൻ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ബി​ജി​മോ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

Kerala

പ​രി​ഭ​വം തു​ട​ർ​ന്ന് ത​രൂ​ർ; ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യി പ​രി​ഭ​വം തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ. ഇന്നു ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ന​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലും ത​രൂ​ർ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ങ്കെ​ടു​ക്കാ​നാ​യി ത​രൂ​രി​നു പാ​ർ​ട്ടി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ത​രൂ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ചയ്​ക്കും ഇ​തു​വ​രെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദു​ബാ​യി​യി​ൽനിന്നു ഇ​ന്നു ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​രൂ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ലു​ള്ള​ത് ബു​ധ​നാ​ഴ്ച പ​ങ്കെ​ടു​ക്കേ​ണ്ട പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം, ത​രൂ​ർ സി​പി​എ​മ്മി​നു കൈ ​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​കാം​ക്ഷ തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലെ മ​ഹാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ രാ​ഹു​ൽ അ​വ​ഗ​ണി​ച്ച​തി​ൽ ത​രൂ​ര്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ തു​ട​രു​ക​യാ​ണ് ത​രൂ​ർ. എ​ന്നാ​ൽ, ത​രൂ​രി​ന്‍റെ അ​തൃ​പ്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​രൂ​ര്‍ സി​പി​എ​മ്മി​നൊ​പ്പം പോ​കി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​മു​ണ്ട്.

എ​ല്ലാ ഭി​ന്ന​ത​യും മാ​റ്റി​വ​ച്ച് വ​യ​നാ​ട് ക്യാ​മ്പി​ലെ​ത്തി​യ ശ​ശി ത​രൂ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷേ, കൊ​ച്ചി​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മ​ഹാ പ​ഞ്ചാ​യ​ത്തോ​ടെ പ​ഴ​യ​തി​നേ​ക്കാ​ള്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​യി.

രാ​ഹു​ൽ ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ല, പേ​രു പ​റ​ഞ്ഞി​ല്ല, പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യി​ട്ടും രാ​ഹു​ൽ വ​രു​ന്ന​തിനു മു​മ്പേ പ്ര​സം​ഗി​പ്പി​ച്ചു എ​ന്ന പ​രാ​തി​യാ​ണ് ത​രൂ​രി​നു​ള്ള​ത്. ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി വ​ഴി സി​പി​എം പാ​ല​മി​ട്ട​ത്. എ​ന്നാ​ൽ, അ​ക്കാ​ര്യം ത​രൂ​ര്‍ നി​ഷേ​ധി​ക്കു​ക​യാ​ണ്.

 

 

National

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക്, ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക്രൂ​ര​മാ​യി കൊ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കു​ത്തി​ക്കൊ​ന്ന് യു​വ​തി. ലാ​ത്തൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വൈ​കി​യെ​ത്തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ശ്യാം ​ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 30കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

34കാ​ര​നാ​യ യു​വാ​വ് ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം വൈ​കി​വ​ന്ന ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് ഇ​വ​ർ മ​ക​ളു​ടെ മു​ഖ​ത്തും വ​യ​റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

National

കു​ടും​ബ​വ​ഴ​ക്ക്; എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു. തൂ​ങ്ങാ​പ്പാ​റ പെ​രും​കു​ള​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജി​ത്തി​നാ​ണു വെ​ടി​യേ​റ്റ​ത്.

ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ജീ​വ​നാ​ണ് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​ജി​ത്തി​നെ വെ​ടി​വ​ച്ച​ത്. പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഓപ്പറേഷൻ സിന്ദൂർ; വി​​​വാ​​​ദ​​​ പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ലെ​​​ന്ന് പൃ​​​ഥ്വി​​​രാ​​​ജ് ചവാൻ

മും​​​​ബൈ: പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ന​​​ട​​​ത്തി​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​ന​​​ത്തി​​​ലെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ സ​​​​ന്പൂ​​​​ർ​​​​ണ​​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന വി​​​​വാ​​​​ദ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പൃഥ്വി​​​രാ​​​ജ് ചവാൻ.

രാ​​​ഷ്‌​​​ട്രീ​​​യ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ വ്യാ​​​​പ​​​​ക​​​​വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ക്ഷ​​​​മ​​​​ പ​​​​റ​​​​യാ​​​നു​​​മി​​​ല്ലെ​​​ന്നു പൂ​​​നയി​​​ൽ ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.​​​ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ് അ​​​ദ്ദേ​​​ഹം സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര ​​​​ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ പ​​​​ഹ​​​​ൽ​​​​ഗാ​​​​മി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ക്കിസ്ഥാ​​​​നി​​​​ലെ​​​​യും പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​രി​​​​ലെ​​​​യും ഭീ​​​​ക​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശം. നി​​​ങ്ങ​​​ൾ​​​ക്കു വി​​​​ശ്വ​​​​സി​​​​ക്കാം, വി​​​​ശ്വ​​​​സി​​​​ക്കാ​​​​തി​​​​രി​​​​ക്കാം.

ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ൽ അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം തി​​​​രി​​​​ച്ചി​​​​റ​​​​ക്കി. ഒ​​​​രെ​​​​ണ്ണം​​​​പോ​​​​ലും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പോ​​​യി​​​ട്ടി​​​ല്ല, അ​​​തു ഗ്വാ​​​​ളി​​​​യ​​​​റി​​​​ൽ നി​​​​ന്നാ​​​​യാ​​​​ലും ഭ​​​​ട്ടി​​​​ൻ​​​​ഡ​​​​യി​​​​ൽനി​​​​ന്നാ​​​​യാ​​​​ലും സി​​​​ർ​​​​സ​​​​യി​​​​ൽനി​​​​ന്നാ​​​​യാ​​​​ലും-​​​​ച​​​വാ​​​ൻ പ​​​റ​​​ഞ്ഞു.

Business

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി മു​ത​ലെ​ടു​ത്ത് ശേ​ഷി കൂ​ട്ടി സ്പൈ​സ് ജെ​റ്റ്

മും​ബൈ: ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ൻ​ഡി​ഗോ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ, ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി സ്പൈ​സ് ജെ​റ്റ്. ര​ണ്ട് പു​തി​യ ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ കൂ​ടി സ്പൈ​സ് ജെ​റ്റ് ഫ്ളീ​റ്റി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി-​ബാ​ങ്കോ​ക്ക്, അ​ഹ​മ്മ​ദാ​ബാദ്- ദു​ബാ​യ്, അ​ഹ​മ്മ​ദാ​ബാ​ദ്-കോ​ൽ​ക്ക​ത്ത തു​ട​ങ്ങി​യ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ഇ​വ​യു​ടെ സ​ർ​വീ​സ്. എ​ല്ലാ റെ​ഗു​ലേ​റ്റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്ക​യി​ശേ​ഷം ക​ഴി​ഞ്ഞ മാ​സം 26, 29 തീ​യ​തി​ക​ളി​ലാ​ണ് വി​മാ​നം വാ​ണി​ജ്യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്.

ഓ​പ്പ​റേ​ഷ​ണ​ൽ ത​ക​രാ​റു​ക​ൾ കാ​ര​ണം ഇ​ൻ​ഡി​ഗോ​യോ​ട് 5 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നാണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 110 പ്ര​തി​ദി​ന വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ​ക്ക് പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പു​തി​യ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ലൂ​ടെ തി​ര​ക്കേ​റി​യ സീ​സ​ണ​ി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്ര ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​നും​യാ​ത്ര മെ​ച്ച​പ്പെ​ടു​ത്താ​നും സ​മ​യ​ക്ര​മം കൃ​ത്യ​ത​യോ​ടെ പാ​ലി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് സ്പൈ​സ് ജെ​റ്റ് ക​രു​തു​ന്നു.

ഓ​ഹ​രി വി​ല ഉ​യ​ർ​ന്നു

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്പൈ​സ് ജെ​റ്റ് ഓ​ഹ​രി​യി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

സാ​മ്പ​ത്തി​ക ത​ർ​ക്കം; അ​നു​ജ​നെ ചേ​ട്ട​ൻ കു​ത്തി​ക്കൊ​ന്നു

മ​ല​പ്പു​റം: സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നു​ജ​നെ ചേ​ട്ട​ൻ കു​ത്തി​ക്കൊ​ന്നു. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​മു​ക്കി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. വാ​ക്കു ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ജു​നൈ​ദ് അ​നു​ജ​ൻ അ​മീ​ര്‍ സു​ഹൈ​ലി​നെ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​ലെ ഹാ​ളി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​ണം. ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ അ​മീ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടു​ക്ക​ള​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ജു​നൈ​ദ് ബൈ​ക്കി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ചോ​ദ്യം ചെ​യ്ത​തി​ല്‍ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ജു​നൈ​ദ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

പ​ല ഇ​ട​പാ​ടു​ക​ളി​ലാ​യി അ​മീ​ര്‍ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണെ​ന്നും ഈ ​ക​ട​ത്തെ ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നു​മാ​ണ് ജു​നൈ​ദി​ന്‍റെ മൊ​ഴി. മ​രി​ച്ച അ​മീ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്. കൊ​ല​പാ​ത​കം ന​ട​ത്തി​യ ജു​നൈ​ദ് ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റു​മോ​ട്ട​ത്തി​നും ശേ​ഷം അ​മീ​റി​ന്‍റെ മൃ​ത​ദേ​ഹം പൂ​ക്കോ​ട്ടൂ​രി​ല്‍ ക​ബ​റ​ട​ക്കി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​ഡി​ജെ​എ​സ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ഡി​ജെ​എ​സ്. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സീ​റ്റ് ത​ര്‍​ക്ക​മാ​ണ് കാ​ര​ണം.

ക​ഴി​ഞ്ഞ​ത​വ​ണ എ​ന്‍​ഡി​എ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് ആ​ണ് പ​ള്ളി​ക്ക​ത്തോ​ട്. ബി​ഡി​ജെ​എ​സ് മെ​മ്പ​റു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ആ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണം. ബി​ഡി​ജെ​എ​സി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ​ത്. ഒ​രു സീ​റ്റി​ല്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സീ​റ്റു​ക​ള്‍ വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് സീ​റ്റു​ക​ളും ബ്ലോ​ക്കി​ലേ​ക്ക് ഒ​രു സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഈ ​സീ​റ്റു​ക​ളി​ലൊ​ന്നും ത​ങ്ങ​ളോ​ട് ചോ​ദി​ക്കാ​തെ ബി​ജെ​പി സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ച​ര​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ പ​രാ​തി.

ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് സീ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ബി​ഡി​ജെ​എ​സ് ആ​ലോ​ച​ന. സീ​റ്റ് ന​ല്‍​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്ലാം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ബി​ഡി​ജെ​എ​സ് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Corehub Up