എടക്കര: ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ആരോപിച്ച് സിപിഎം പ്രതിഷേധം. ചുങ്കത്തറ കോട്ടേപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഎം ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
മാമ്പൊയിലില്‍ നിന്ന് പ്രകടനമായെത്തിയ സമരക്കാര്‍ ആശുപത്രി കവാടത്തില്‍ സംഗമിച്ചു. സമരം ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് പി. ഷെബീര്‍ ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തിപ്പിക്കാതെ പൊടിപിടിച്ചു കിടക്കുന്ന നാല് ഡയാലിസിസ് മെഷീനുകളും ഉടന്‍ പ്രവര്‍ത്തക്ഷമമാക്കി രോഗികളുടെ ദുരിതം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പി.എന്‍. ജിജിന് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെന്റര്‍ അംഗം എം. സുകുമാരന്‍, ലോക്കല്‍ സെക്രട്ടറി സി. ബാലകൃഷ്ണന്, എം.ആര്. ജയചന്ദ്രന്, മുഹമ്മദ് കാപ്പാട്, വാല്ത്തൊടിക ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Dialysis center dispute