x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​നാ​യി ഓ​ട്ടോഡ്രൈ​വ​ർ

വെബ് ഡെസ്ക്
Published: October 17, 2026 04:44 AM IST | Updated: October 17, 2026 04:44 AM IST

വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പാ​പ്പ​ച്ച​നെ മാ​ലോം ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ.

മാ​ലോം: നാ​ട്ട​ക്ക​ല്ലി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​നാ​യി ഓ​ട്ടോ ഡ്രൈ​വ​ർ. നാ​ട്ട​ക്ക​ല്ലി​ലെ വ​ലി​യ​പ​റ​മ്പ​ത്ത് വ​ക്ക​ച്ച​ൻ എ​ന്ന വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ​യാ​ണ് (62) കി​ണ​റ്റി​ൽ വീ​ണ​ത്.

ഭ​ർ​ത്താ​വ് വ​ർ​ഗീ​സ് സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ച് സ​ഹാ​യം തേ​ടു​ന്ന​തി​നി​ട​യി​ൽ അ​തു​വ​ഴി ഓ​ട്ടോ ഓ​ടി​ച്ചെ​ത്തി​യ ക​രോ​ട്ടു​ചാ​ലി​ലെ കോ​നൂ​ർ പാ​പ്പ​ച്ച​ൻ കി​ണ​റ്റി​ലി​റ​ങ്ങി ഏ​ലി​യാ​മ്മ​യെ മു​ങ്ങി​ത്താ​ഴാ​തെ പി​ടി​ച്ചു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ചീ​മേ​നി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​ന്ന​തു​വ​രെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നേ​ര​മാ​ണ് പാ​പ്പ​ച്ച​ൻ കി​ണ​റ്റി​ൽ നി​ന്ന് ഏ​ലി​യാ​മ്മ​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

13 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് ക​യ​ർ താ​ഴ്ത്തി​യാ​ണ് പാ​പ്പ​ച്ച​ൻ ഇ​റ​ങ്ങി​യ​ത്. കി​ണ​റ്റി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ല​ധി​കം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ട് ഏ​ലി​യാ​മ്മ​യെ ക​ര​യ്ക്കു ക​യ​റ്റി​യ​ത്. ഇ​വ​രെ വെ​ള്ള​രി​ക്കു​ണ്ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു​ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​മ​റി​ഞ്ഞ് വെ​ള്ള​രി​ക്കു​ണ്ട് പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പാ​പ്പ​ച്ച​നെ മാ​ലോം ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ മി​നി ആ​ന്‍റ​ണി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് നെ​ടി​യ​കാ​ല, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, എ​ൻ.​ഡി. വി​ൻ​സെ​ന്‍റ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ബി​നു കു​ഴി​പ്പ​ള്ളി, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ആ​ല​പ്പാ​ട്ട്, സി​ജു തെ​ക്കേ​യ​റ്റം, മാ​ത്യു സ്റ്റീ​ഫ​ൻ എ​ന്നി​വ​രും മാ​ലോ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up