x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​പ്പു​ഴ പാ​ല​ം; സു​ര​ക്ഷാസ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: October 17, 2026 05:07 AM IST | Updated: October 17, 2026 05:07 AM IST

കൈ​വ​രി​ക​ൾ ത​ക​ർ​ന്ന പാ​ല​പ്പു​ഴ പാ​ലം.

കാ​ക്ക​യ​ങ്ങാ​ട്: കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന പാ​ല​പ്പു​ഴ പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ. സീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

കാ​ക്ക​യ​ങ്ങാ​ട് ഗ​ണേ​ശ​സേ​വാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​ർ​വ​ജ​നി​ക ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ഗ്ര​ഹ നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര ന​ട​ത്താ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ പാ​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യാ​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളും അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി താ​ത്ക​ലി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സം​ഘം വി​ല​യി​രു​ത്തി. പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വി​പി​ൻ മു​ഴ​ക്കു​ന്ന്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജാ​ഫ​ർ ന​ല്ലൂ​ർ, വി. ​ശോ​ഭ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തം​ഗം എം. ​വി​നീ​ത, വി​ല്ലേ​ജ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത്, മു​ഴ​ക്കു​ന്ന് എ​സ്ഐ ജി. ​സ​ജേ​ഷ് എ​ന്നി​വ​രും ത​ഹ​സി​ൽ​ദാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up