നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടിയാന്മല-മുന്നൂർ കൊച്ചി-ചെകുത്താൻകാട് റോഡിന്റെ മേൽഭാഗത്തെ മൺതിട്ടയിലുണ്ടായിരുന്ന വലിയ പാറക്കല്ല് നിരങ്ങിവന്ന് റോഡി
കുടിയാന്മല: റോഡിന്റെ മേൽഭാഗത്തെ മൺതിട്ടയിലുണ്ടായിരുന്ന വലിയ പാറക്കല്ല് നിരങ്ങിവന്ന് റോഡിൽ പതിച്ചു. ഇന്നലെ രാവിലെ നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഞാളിയത്ത് വക്കച്ചന്റെ വീടിനു സമീപം കുടിയാന്മല-മുന്നൂർ കൊച്ചി-ചെകുത്താൻകാട് റോഡിലാണു പാറ വീണത്. റോഡ് നിറഞ്ഞ് പാറയുള്ളതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ട നിലയിലാണ്.
മുകളിൽ നിന്നു നിരങ്ങിവന്ന പാറ റോഡിൽ വീണ് ഉറച്ചുനിന്നതിനാലാണു റോഡിന്റെ താഴെ ഭാഗത്ത് ചരിവുള്ള പ്രദേശത്തെ വീടുകൾക്ക് അപകടമൊഴിവായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാറ പൊട്ടിച്ചു നീക്കാൻ നടപടി സ്വീകരിച്ചതായി നടുവിൽ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Tags : NattuVishesham.DistricteNews